Virumandi

ഞാൻ കണ്ട വിരുമാണ്ടി

ചെയ്ത സിനിമകളിലേറെയും വിവാദമാക്കിയ ഒരു നായകനുണ്ട് ഇന്ത്യൻ സിനിമയിൽ..
എഴുത്തുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കിയിട്ടുള്ള ഒരു എഴുത്തുകാരനുണ്ട്..
സംവിധാനം ചെയ്ത സിനിമകളിലൂടെ നിരന്തരം വേട്ടയാടപ്പെടുകയും ഒരു നാടിനെ മുഴുവൻ കോളിളക്കം സൃഷ്ടിക്കുകയും.. താൻ ചെയ്ത സിനിമകളിലൂടെ ഇന്നും ഒരു നാടിനെ മുഴുവൻ ചിന്തിപ്പിച്ചുകൊണ്ടെ ഇരിക്കുന്ന ഒരു സംവിധായകനുണ്ട്.
സാക്ഷാൽ Quentin Tarantino പോലും പേരെടുത്തു വാഴ്ത്തിയ ഇന്ത്യൻ സിനിമയുടെ മാസ്റ്റർ. തമിഴകത്തിന്റെ കമൽ ഹാസൻ.

കമൽ ഹാസൻ മാസ്റ്റർപീസുകളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സിനിമയാണ് വിരുമാണ്ടി.. വധശിക്ഷ എന്ന പ്രാകൃത നിയമത്തിനെതിരെ സംസാരിച്ച സിനിമയാണ് വിരുമാണ്ടി ഭൂരിപക്ഷത്തിനും.. എന്നാൽ വിരുമാണ്ടി ചർച്ച ചെയ്യുന്ന വിഷയം അതുമാത്രമായിരുന്നില്ല..

SPOILER ALERT  (1st Paragraph) 👇

കഥയിലേക്ക്…
Dr. Angela Kaathamuthu അഥവാ Dr. Angela Jamesൽ നിന്നാണ് കഥ തുടങ്ങുന്നത്. വധശിക്ഷ നിയമത്തിനെതിരെ പോരാടുന്ന സിവിൽ നിയമത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള അവർ ഒരു ജയിലിൽ ഡോക്യുമെന്ററി ചെയ്യാൻ വരുകയും വധശിക്ഷയെ പറ്റി ആരോഗ്യപ്രവർത്തകരും പോലീസും വിവരിക്കുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നത്.. തുടർന്ന് വധശിക്ഷക്കായി ഒരുങ്ങി നിൽക്കുന്ന ഒരാളെ ഇന്റർവ്യൂ ചെയ്യുകയും അതിന്റെ തുടർച്ച അടുത്ത ദിവസം എടുക്കാനിരിക്കെ അയാൾ മരണപ്പെടുകയും ചെയ്യുന്നു.. തുടർന്ന് ജയിൽ സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം കൊത്താല തേവർ എന്ന പശുപതി കഥാപാത്രത്തെ ഇന്റർവ്യൂ ചെയ്യുന്നു.. അയാളിൽ നിന്നും വിരുമാണ്ടി തേവരെ പറ്റി അറിഞ്ഞ Angela അയാളെയും ഇന്റർവ്യൂ ചെയ്യുന്നു..
വിരുമാണ്ടിയുടെ ഭൂഗർഭജല സ്രോതസ്സുള്ള ഭൂമിയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്.. വിരുമാണ്ടിയുടെ സർവ്വവുമായിരുന്ന അപ്പത്തയുടെ (മുത്തശ്ശി) മരണശേഷം ആ ഭൂമി കൈക്കലാക്കാൻ കൊത്താല തേവർ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമ പറയുന്നത്.. കൊത്താലയുടെ ഭാഗത്തുനിന്നും രഹസ്യ ആക്രമണത്തിനിരയാകുന്ന വിരുമാണ്ടിയെ രക്ഷിക്കുന്നത് കൊത്താലയുടെ സഹോദരി (niece) അന്നലക്ഷ്മിയാണ്. തന്റെ അപ്പത്തയുടെ സ്‌ഥാനത്തു അയാൾ അന്നുമുതൽ അന്നലക്ഷ്മിയെ കാണുന്നു.. തുടർന്നു വിരുമാണ്ടിയുടെ ഭൂമി സ്വന്തമാക്കാൻ അന്നലക്ഷ്മിയെ അയാൾക്ക് വിവാഹം ചെയ്തുകൊടുക്കാൻ കൊത്താല തേവർ തയ്യാറാകുന്നു.. തുടർന്നു ഇരുവരും ഒരുമിച്ചു പങ്കെടുക്കുന്ന ഒരു പഞ്ചായത്തിൽ വെച്ച് അന്നലക്ഷ്മിയോട് മോശമായി പെരുമാറുന്ന ഒരാളെ വിരുമാണ്ടി കയ്യേറ്റം ചെയ്യുന്നു.. അന്ന് രാത്രി അയാളോട് മാപ്പു പറയണമെന്ന അന്നലക്ഷ്മിയുടെ നിർദ്ദേശപ്രകാരം രാത്രി ഒറ്റയ്ക്ക് അയാളുടെ അടുത്തെത്തി മാപ്പു പറയാൻ വിരുമാണ്ടി എത്തുന്നു.. എന്നാൽ വിരുമാണ്ടിയെ അവർ ആക്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ച കൊത്താല തേവരും സംഘവും കലാപം അഴിച്ചു വിടുന്നു. പ്രസ്തുത കേസിൽ വിരുമാണ്ടി കൂറുമാറിയതിനെ തുടർന്ന് കോതാല രക്ഷപെടുന്നു. ഇതിനെല്ലാം തുടർന്ന് മനംനൊന്ത് അന്നലക്ഷ്മിയുമായി രഹസ്യമായി വിവാഹം ചെയ്ത് നാട് വിടുന്ന വിരുമാണ്ടിയെ തേടി ഇറങ്ങുന്ന കൊത്താല അന്നലക്ഷ്മിയെ തിരികെ കൊണ്ടുവരികയും അവളെ മറ്റൊരാളുമായി കല്യാണം കഴിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു.
തുടർന്ന് അന്നലക്ഷ്മി ആത്‍മഹത്യ ചെയ്യുന്നു.. ഇതറിഞ്ഞ വിരുമാണ്ടി നാട്ടിൽ തിരിച്ചെത്തി പ്രതികാരം ചെയ്യുന്നു.. ഒരൊറ്റ രാത്രികൊണ്ട് അന്നലക്ഷ്മിയുടെ മരണത്തിനു കാരണമായ ഇരുപത്തി നാലുപേരെ ക്രൂരമായി കൊല്ലുകയും.. ആ കേസിൽ വിരുമാണ്ടി പിടിക്കപ്പെടുകയും ചെയ്യുന്നു. കൊത്താലക്കും കൂട്ടർക്കും പതിനഞ്ചു വർഷത്തെ തടവ് ശിക്ഷയായിരുന്നു എങ്കിൽ. അന്നലക്ഷ്മിയെ ബലാത്സംഗം ചെയ്തു എന്ന കെട്ടിച്ചമച്ച കേസിൽ വീരുമാണ്ടിക്ക് വധശിക്ഷയായിരുന്നു കിട്ടിയത്.
വിരുമാണ്ടിയിൽ നിന്നും കഥയെല്ലാം മനസ്സിലാക്കിയ Angela ആകസ്മികമായി വിരുമാണ്ടിക്കു മേൽ ചുമത്തപ്പെട്ടതെല്ലാം താൻ കെട്ടിച്ചമച്ചതാണെന്ന് ഡെപ്യൂട്ടി ജെയ്ലർ പായ്ക്കമൻ പറയുന്നത് കേൾക്കുകയും അതവർ ഷൂട്ട് ചെയ്യുകയും ചെയ്യുന്നു.. ഈ സമയം ജയിലിൽ ഒരു കലാപം പൊട്ടിപുറപ്പെടുന്നു.. കൊത്താല വിരുമാണ്ടിക്കെതിരായി തിരിയുന്നു.. ഈ സമയം Angelaയെയും ക്യാമറാമാനെയും വിരുമാണ്ടി സംരക്ഷിക്കുകയും പുറത്തെത്തിക്കുകയും ചെയ്യുന്നു.. അങ്ങനെ വിരുമാണ്ടി നിരപരാധിയെന്ന സത്യം പുറത്തിരിയുകയും അയാൾ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യുന്നു..
ഇതാണ് സിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ..

ഇതിനെല്ലാം അപ്പുറം സിനിമ പറഞ്ഞ രാഷ്ട്രീയം വലുതാണ്.

തേനിമാവട്ടത് ഇന്നും തുടരുന്ന ജാതി കലാപവും സംഘർഷവും സിനിമ തുറന്നു കാട്ടുന്നു.. സിനിമയിലെ പ്രധാന കഥാപാത്രമായ ഡെപ്യൂട്ടി ജയിലെർ പായ്ക്കമാൻ മാഡം എന്നൊക്കെ വിളിച്ചിരുന്ന ആംഗല കാതമുത്തുവിനോട് ഒരു ഘട്ടത്തിൽ ജാതി ചോദിക്കുന്നത് ശ്രദ്ധേയമാണ്.. അയാളെ കൊത്താലയോട് അടുപ്പിച്ചു നിർത്തുന്നതും അയാൾക്ക് ബുദ്ധി ഉപദേശിക്കുന്നതും അത് കൊണ്ട് തന്നെ.. ശെരിക്കും സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രമായി പായ്ക്കമാനെ വിലയിരുത്താം..

നെപ്പോളിയൻ അവതരിപ്പിച്ച നല്ലമ നായ്ക്കർ കൊതാലയുടെ അച്ഛനെ ഒരു ജാതിസംഘർഷത്തിൽ കൊന്നതും അതിൽ പകയോടെ നടക്കുന്ന കോതാലയും സംഘവും വിരൽചൂണ്ടുന്നത് തേനി മാവട്ടത് ശെരിക്കും നടന്ന ചില സംഭവങ്ങളിലേക്കാണ്..

സിനിമ അതുപോലെ തന്നെ സംസാരിക്കുന്ന ശ്രദ്ധേയമായ വിഷയം വ്യവസായമാണ്.. നാലാമത്തെ വയസ്സിൽ അമ്മ നഷ്ടപെട്ടതിനെ തുടർന്ന് അച്ഛനായ താവസി തേവരോടൊപ്പം ചെന്നൈയിലേക്കും തുടർന്ന് സിംഗപ്പൂരിലേക്കും പോയ വിരുമാണ്ടി 25ആം വയസ്സിൽ അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടുകയും ചെറിയൊരു ക്രൈമിൽ അകപ്പെടുകയും ചെയ്യുന്നതോടുകൂടി നാട്ടിലേക്ക് തിരിച്ചെത്തുകയും തന്റെ മുത്തശ്ശിയോടൊപ്പം താമസം തുടരുകയും ചെയ്യുന്നു.. തന്റെ മുത്തശ്ശി അഥവാ അപ്പത്ത ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ നിലം അവരുടെ മരണശേഷവും നഷ്ടമാകാതെ സൂക്ഷിക്കുന്ന വിരുമാണ്ടിയെ കാണാം. അപ്പത്തയുടെ കുഴിമാടത്തിനായി കുഴിച്ചിടത്ത് വെള്ളം കണ്ടപ്പോൾ അത് വെള്ളമല്ല അപത്തയുടെ രക്തമാണെന്നു വിരുമാണ്ടി പറയുന്നിടത്ത് എല്ലാം വ്യക്തമാണ്.. ആ ഭൂമി കൈക്കലാക്കാൻ ശ്രമിക്കുന്ന കോതാല തേവർക്ക് അവിടെ ഗൂഢലക്ഷ്യമുണ്ടെന്നുള്ളത് ആ മുത്തശ്ശിയും ഒരു സീനിൽ പറഞ്ഞു വയ്ക്കുന്നുണ്ട്

വീരുമാണ്ടി എന്ന സിനിമയെ ശ്രദ്ധേയമാക്കുന്നതിലെ ഒരു പ്രധാന ഘടകം സ്ത്രീ കഥാപാത്രങ്ങളാണ് .. വിരുമാണ്ടി എന്ന സിനിമയെയും കഥാപാത്ത്രത്തെയും നയിക്കുന്നത്തും സ്ത്ത്രീകഥാപാത്രങ്ങൾ തന്നെ..
അലസ്സമായി നടന്നിരുന്ന വിരുമാണ്ടിയെ ഒരു ഘട്ടത്തിൽ തന്റെ മരണത്ത്ത്തോടെ ഒറ്റപ്പെടുത്ത്ത്തുന്ന അപ്പത്ത. തുടർന്നു നടന്ന രഹസ്യ ആക്രമണത്തിൽ നിന്നും തന്നെ രക്ഷിക്കുന്ന അന്നലക്ഷ്മി. അവളോടുള്ള പ്രണയമാണ് തുടർന്നുള്ള വിരുമാണ്ടിയെ കുറച്ചുകൂടി കാര്യപ്രാപ്തിയുള്ളവനാക്കുന്നത്. അതിൽ അന്നലക്ഷ്മി വിരുമാണ്ടിയോട് പറയുന്ന ഒരു ഡയലോഗുണ്ട് വിരുമാണ്ടി ഒരു മാട് പോലെയാണെന്ന്.. കെട്ടഴിച്ചു വിട്ടാൽ എന്തും ചെയ്തിട്ട് വരും.. കെട്ടഴിച്ചു വിട്ടവർ അത് കണ്ടു രസിക്കുകയും ചെയ്യുമെന്ന്.. ഇതുതന്നെയാണ് ശെരിക്കും വിരുമാണ്ടി എന്ന കഥാപാത്രം എന്നത് സിനിമ അടിവരയിടുന്നുണ്ട്..
ഗ്രാമപഞ്ചായത്തിൽ അന്നലക്ഷ്മിയെ പറ്റിയൊരാൾ മോശമായി സംസാരിക്കുന്നതിനെ തുടർന്ന് അയാളെ കയ്യേറ്റം ചെയ്യുന്ന വിരുമാണ്ടിയോട് അന്നലക്ഷ്മി പറയുന്ന ഡയലോഗ് ശ്രദ്ധേയമാണ്.. ” മണ്ണിക്ക തെരിഞ്ചവൻതാ മനുഷ്യൻ.. മന്നിപ്പ് കേൾക്ക തെറിഞ്ചവൻ പെരിയ മനുഷ്യൻ “.
അങ്ങനെ മാപ്പ് ചോദിക്കാൻ പോകുന്നിടത്ത് കലാപം നടക്കുകയും ആ കലാപത്തിൽ ഒരു അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാൻ വിരുമാണ്ടി നടത്തുന്ന ശ്രമം സിനിമയിലെ ഏറ്റവും emotional highlight സീനുകളിൽ ഒന്നാണ്. കുഞ്ഞിനെ രക്ഷിക്കാനായില്ലെങ്കിലും ആ അമ്മയെ അയാൾക്ക് രക്ഷിക്കാൻ ആകുന്നുണ്ട്. ഇതിലെ ഏറ്റവും ശ്രദ്ധയേറുന്ന ഭാഗമെന്തെന്നാൽ.. ആ അമ്മയുടെ ഭർത്താവ് തന്റെ ജീവൻ രക്ഷിക്കാൻ അവരെ ഒറ്റപ്പെടുത്തുകയും വീട്ടിലെ ഒരു അലമാരയിൽ ഒളിക്കുകയും ചെയ്യുന്നുണ്ട്.. പുരുഷന്റെ സ്വാർഥതയെ കമൽ ഹാസൻ വ്യക്തമായി വരച്ചിടുന്നുണ്ട് ഇവിടെ..
തുടർന്ന് കുഞ്ഞിനെ നഷ്ടമായ അവർ ഭ്രാന്തമായ അവസ്‌ഥയിൽ കോടതിയിൽ കൂറ് മാറുന്ന വിരുമാണ്ടിയെ നോക്കി അലറി പറയുന്നുണ്ട് ” കിണറ്റിലെ ഇരിക്കുമ്പോത് നല്ലവരായിരുന്തേനെ.. ഇപ്പൊ പോയി പൊയി സോലരിയെ ” എന്ന്.. ഇതെല്ലാം വിരുമാണ്ടിയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുണ്ട്..
കോടതിയിൽ വിരുമാണ്ടി കൂറുമാറിയതിനു കാരണവും മറ്റൊരു സ്ത്രീയാണെന്നതാണ് മറ്റൊരു വിരോധാഭാസം. കൊത്താലയുടെ ഭാര്യ.. അവർ കാലിൽ വീണു കരഞ്ഞതുകൊണ്ടാണ് അതിൽ മനസ്സലിഞ്ഞതുകൊണ്ടാണ് വിരുമാണ്ടിക്ക് മൊഴി മാറ്റി പറയേണ്ടി വരുന്നതും.. തുടർന്ന് അന്നലക്ഷ്മിയുമായി നാട് വിടുന്ന വിരുമാണ്ടിക്ക് അഭയം കൊടുക്കുന്നതും ഒരു സ്ത്രീ ആണ്. അവരിൽ നിന്നും വിരുമാണ്ടിയെപ്പറ്റി അന്നലക്ഷ്മി കൂടുതൽ അടുത്തറിയുന്നുണ്ട്..
അന്ന് രാത്രി നടക്കുന്ന അന്നലക്ഷ്മിയുടെ തിരോധാനവും മരണവും ആണ് വിരുമാണ്ടിയെ 24 കൊല ചെയ്യാൻ പ്രേരിപ്പിക്കുന്നതും…
അങ്ങനെ ജയിലിൽ വധശിക്ഷ കാത്തുകിടക്കുന്ന അയാളുടെ രക്ഷക്കായി എത്തുന്നതും ഒരു വനിതയാണ്. തന്റെ രക്ഷക്കായി ഭർത്താവിനെ കൊല ചെയ്യേണ്ടിവന്ന തന്റെ അച്ഛൻ സ്വീകരിച്ച വധശിക്ഷ ഇനി ആവർത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന ഡോക്ടർ ANGELA KAATHAMUTHU.

ഇതേപ്പറ്റി ഒരു ഇന്റർവ്യൂയിൽ കമൽ ഹസ്സനോട് ഒരു ഇന്റർവ്യൂവർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമാണ് ” ഇന്ത സൊസൈറ്റി എന്ടറും പെൺകളെ മതിക്കവത് ഇല്ലേ.. എൻ പടമാവത് മതിക്ക വേണ്ടാമ ” “നമ്മുടെ സമൂഹം സ്ത്രീകൾക്ക് വേണ്ട റെസ്‌പെക്ട് കൊടുക്കാറില്ല.. എന്‍റെ സിനിമകൾ എങ്കിലും അത് കൊടുക്കേണ്ടതല്ലേ ” എന്ന്.

ഈ ഈ സിനിമയുടെ അന്നൗൺസ്‌മെന്റ് സമയത്തു സിനിമ നേരിട്ട വിവാദം സിനിമയുടെ പേരിനെ ചൊല്ലിയായിരുന്നു.. സാൻഡിയാർ എന്നായിരുന്നു ടൈറ്റിൽ. എന്നാൽ പുതിയ തമിഴകം എന്ന ജാതി സംഘടനാ നേതാവ് കെ. കൃഷ്ണസ്വാമി നടത്തിയ പ്രക്ഷോഭത്തിൽ ആ പേര് മാറ്റാൻ കമൽ ഹാസൻ നിർബന്ധിതനായി. പകരം നിശ്ചയിച്ച വീരുമാണ്ടി എന്ന പേരിനെ ചൊല്ലിയും വിവാദമുണ്ടായി.. എന്നാൽ വീണ്ടും പേര് മാറ്റാൻ കമൽഹാസൻ തയ്യാറായില്ല.. തുടർന്ന് സിനിമക്കെതിരെ വലിയ രീതിയിലുള്ള പ്രചാരണവും ഉണ്ടായി.. സിനിമ കാണാൻ ആരും പോകരുതെന്ന ആ അഹ്വാനമൊക്കെ റിലീസ് ദിവസം ജനങ്ങൾ കാറ്റിൽ പറത്തി പൊങ്കൽ റിലീസായെത്തിയ സിനിമ വലിയ വിജയം നേടി.

സിനിമ ആത്യന്തികമായി പ്രത്യക്ഷമായി പറഞ്ഞ രാഷ്ട്രീയം ഇന്നും പ്രസക്തമാണ്.. സിനിമയുടെ അവസാനം Angelaയോട് ന്യൂസ് റിപ്പോർട്ടർ ചോദിക്കുന്നുണ്ട് വധശിക്ഷ നിരോധിച്ചാൾ നാട്ടിൽ ക്രിമിനൾ ആക്ടിവിറ്റീസ് കൂടില്ലേ എന്ന്. അതിനവർ പറയുന്ന ഉത്തരവും ശ്രദ്ധേയമാണ്.. ” 85 രാജ്യങ്ങൾ അടുത്തിടെയായി വധ ശിക്ഷ നിരോധിച്ചു.. അഹിംസയാണ് നമ്മുടെ പാരമ്പര്യമെന്ന് ഉറക്കെ പറയുന്ന ഇന്ത്യ മാത്രം ഇന്നും വധശിക്ഷയെ അനുകൂലിക്കുകയാണ്.. എന്നെ സംബന്ധിച്ചിടത്തോളം ഒരു മരണത്തിന് ഏർപ്പാട് ചെയ്യുന്നവർ ആരായാലും അത് കൊലപാതകം തന്നെയാണ് “.

കാലങ്ങൾക്കു ഇപ്പുറം വധശിക്ഷാ നിയമ വിഷയത്തിൽ കമൽഹാസൻ എന്ന രാഷ്ട്രീയക്കാരൻ ഇന്നും ഈ നിലപാട് തന്നെയാണ് തുടരുന്നത്.. യാക്കൂബ് മെമെനെ തൂക്കിലേറ്റിയ നാട്ടിൽ.. Sadhaam Hussainനെ തൂക്കിലേറ്റിയത് ആഘോഷമാക്കിയ നാട്ടിൽ.. നിർഭയ പ്രതികളെ തോക്കിലേറ്റുന്നത് ലൈവ് ആയി കൻട നാട്ടിൽ.. ഈ സിനിമ ഇനിയും ചർച്ച ചെയ്യപ്പെട്ടു കൊൻടേ ഇരിക്കും.. കാരണം നമ്മൾ ആരും ഗോവിന്ദ ചാമിയെ തൂക്കിലേറ്റാൻ ആവശ്യപ്പെടുന്ന ലാഘവത്തിൽ സൽമാൻ ഖാനെ തൂക്കിലേറ്റാൻ ആവശ്യപ്പെടുന്നില്ല.. കുഞ്ഞാലിക്കുട്ടിയെ തുറങ്കലിലടയ്ക്കാൻ ആവശ്യപ്പെടുന്നില്ല..

തൂക്കിലേറ്റപ്പെടുന്നവരോട് അവർക്കെന്താ പറയാനുള്ളതെന്ന് നമ്മൾ കേൾക്കാറില്ല.. അതിനുള്ള അവസരം അവർക്കുണ്ടാകാറില്ല.. ചുരുക്കി പറഞ്ഞാൽ വിരുമാണ്ടി എന്ന സിനിമ കൊത്താല തേവർക്കും വിരുമാണ്ടിക്കും നൽകിയ നീതി പോലും നമ്മുടെ സിസ്റ്റം കാണിക്കുന്നില്ല എന്നതാണ് വാസ്തവം.
ജുഡീഷ്യറി സിസ്റ്റത്തെയും ജയിലിലെയും നീതിന്യയായ വ്യവസ്ഥയിലെയും ഈ പിഴവുകൾ ചൂണ്ടി കാണിച്ച സിനിമയായ വീരുമാണ്ടിയെ അതൊക്കെ കൊണ്ട് തന്നെയാണ് നൂറ്റാണ്ടിലെ മാസ്റ്റർപീസായി അവരോധിക്കുന്നതും..

വീരുമാണ്ടി എന്ന കഥാപാത്രം ഇന്റർവ്യൂവിൽ പറഞ്ഞ കഥകളൊക്കെ കാപട്യമാണെന്നും.. ശെരിക്കും കഥയിലെ വില്ലൻ വീരുമാണ്ടിയാണെന്നും.. അയാൾ Angelaയെ വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു എന്നും ഒരു വാദം നിലനിൽക്കുന്നുണ്ട്..

വിരുമാണ്ടി ഒരു കവിതയാണ്.. ഓരോ വായനയിലും ഓരോ അർഥതലങ്ങൾ കാണാൻ സാധിക്കുന്ന ഒന്നിൽ കൂടുതൽ വായന അർഹിക്കുന്ന കവിത..

വീരുമാണ്ടിയോട് അന്നലക്ഷ്മി ഉപദേശിച്ച വാക്കുകൾ.. സിനിമയുടെ അവസാനം വീരുമാണ്ടി പ്രേക്ഷകരെ നോക്കി ആവർത്തിച്ച അതേ വാക്കുകൾ ഞാൻ ഒന്നു കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ..

” ക്ഷമിക്കുന്നവൻ മനുഷ്യൻ.. ക്ഷമ ചോദിക്കുന്നവൻ വലിയ മനുഷ്യൻ ”

©Jishnu Girija Sekhar Azad

#AzadianWritings 🖋

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

sneham nedi edukan

സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ

ഒരു പെൺക്കുട്ടിയുടെ സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം…! എന്നാൽ പത്താമതായി ഞാൻ പറയുന്ന കാര്യം മാത്രമായിരിക്കും നിങ്ങളിൽ നിലനിൽക്കുക…! 1) നിങ്ങളുടെ

....

കേരളീയ കലകൾ

കേരളീയകലകൾ -സുൽഫിക്കർ അലി അണങ്കൂർ- ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും

....
malayalam article

നോക്കിയും കണ്ടും ഉപയോഗിക്കാം

ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം കാരണം ഈയടുത്ത് നമ്മുടെ രാജ്യത്ത് ഒരു ഡിവോഴ്‌സ് നടന്നത് സോഷ്യല്‍ മീഡിയകളില്‍ പലയിടത്തും ചര്‍ച്ചയായിരുന്നു. ശരിക്കും സോഷ്യല്‍ മീഡിയ ബന്ധങ്ങളില്‍

....

നൊങ്ക്

അരുമയാന നൊങ്ക്.. കൊഞ്ചം സാപ്പിട്ട് പൊമ്മാ…🤗 വേനലിന്റെ വരവോടെ ചെങ്കോട്ട പോകുന്ന വഴിയിലെ സ്ഥിരം ഡയലോഗ്.. കാഴ്ച്ച ആണിത്. പനംതേങ്ങ അല്ലെ വല്യ വിലയൊന്നും കാണില്ല എന്ന്

....
How to Publish Books

എങ്ങനെയാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കേണ്ടത്?

പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണം പ്രസാധകർക്ക് നിങ്ങൾ പുസ്തകമാക്കാൻ താത്പര്യപ്പെടുന്ന കൈയ്യെഴുത്തുപ്രതി (manuscript) അയച്ചുകൊടുക്കുക. കൈയ്യെഴുത്തുപ്രതി ലഭിച്ചു കഴിഞ്ഞാൽ പ്രസാധകരുടെ സംശോധകൻ (editor) അത് വായിച്ച് തീരുമാനം നിങ്ങളെ

....
sowparnika temple travel blog

സൗപർണികയുടെ തീരത്തേക്ക് ഒരു യാത്ര

ടെന്ഷനുകളിൽ നിന്നും ഒളിച്ചോടാൻ ഒറ്റയ്ക്ക് ഒരു യാത്ര ആയിരുന്നു മനസ്സിൽ, എന്നാൽ, ‘നീ ഒറ്റയ്ക്ക് പോയി സുഖിക്കണ്ട’ എന്ന് പറഞ്ഞ് ഒപ്പം വലിഞ്ഞു കയറി വന്നതാണ് chunk

....