നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ..
1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട് പണിയുമ്പോൾ നിലം അടിച്ചുറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണ് നിലംതല്ലി. ഉറപ്പുള്ളതും വേഗത്തിൽ പൊട്ടിപോകാത്തതും ആയ അൽപ്പം ഭാരമേറിയ കാഞ്ഞിരം പോലുള്ള തടികൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അകൃതി നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ് പോലിരിക്കും.
കണ്ടത്തിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കറ്റ കെട്ടി മുറ്റത്തു എത്തിക്കുന്നതിന് മുൻപ് ധനുമാസത്തിൽ പണി ആരംഭിക്കും. മുറ്റം നല്ലത്പോലെ കിളച്ചു ആവശ്യത്തിന് വെള്ളവും ചേർത്ത് അൽപ്പം ചെളിരൂപത്തിൽ കാൽ കൊണ്ട് നിരത്തി ഒതുക്കും.
റെഡി ആയാൽ ട്ടോ.. ട്ടോ ശബ്ദം കേൾപ്പിച്ചു ഇവനെ വെച്ചുള്ള പ്രയോഗം ആണ് പിന്നെ. അല്ലെങ്കിൽ തന്നെ അന്ന് ഇന്റർലോക്ക് എന്ന സംഭവം തന്നെ ആരും കേട്ടുപോലും കാണില്ല.
മുറ്റം ഉണങ്ങികഴിയുമ്പോൾ നിലത്തു ചാണകം മെഴുകി വൃത്തിയാക്കിയെടുക്കും. മുറ്റത്തിന്റ അതിര് മാത്രമല്ല, കിണറിന്റെ ആൾമറ,നടപ്പാത, പറമ്പിന്റെ അതിര് എല്ലാം ഇതുപോലെ റെഡിയാക്കും. ചില ഗ്രാമപ്രദേശത്തു ഇപ്പോഴും ഇത് തുടരുന്നുണ്ടെങ്കിലും നമുക്കിത് മൺമറഞ്ഞ പഴമയിലെ ഒരു ഉപകരണവും ഓർമ്മകളിലെ മാഞ്ഞുതുടങ്ങിയ ഒരു കാഴ്ച്ചയുമാണ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

കുടുംബജീവിതം

ഒരു പെൺക്കുട്ടി, വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ? ? ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ…? ? ? പെട്ടന്നൊരു ദിവസം മറ്റൊരു

....
malayalam short stories

ചേച്ചി

“ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ” “അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ

....

നല്ല പാതി

” ഡോക്ടർ ആളേ കിട്ടിയിട്ടുണ്ട് കേട്ടോ. ഇപ്പോഴാ ആ കുട്ടി വിവരം വിളിച്ച് പറഞ്ഞത് ഇനി ഇന്ദ്രനോട്‌ പറഞ്ഞോളൂ ” ” ആരാടോ ആൾ താൻ കണ്ടോ

....

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…” കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം

....

ജ്വാല

” സീ മിസ്സ്‌ ജ്വാല…. താങ്കളുടെ അമ്മയ്ക്ക് ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ കാണുന്നില്ല….. പിന്നെ നിങ്ങളുടെ ഒരു ആശ്വാസത്തിന് വേണ്ടി നമുക്ക് കുറച്ച് ചെക്കപ്പുകൾ

....

One 54

Looking through the viewfinder of his DSLR camera, twenty-seven-year-old Anand adjusted the focus as the sun started to dip down

....