Stories · 2 min read
വെച്ചാരാധന

അമാവാസി ദിനം. രാവിലെ മുതൽ തന്നെ അത്താണി താഴത്ത് അസാധാരണമായ ഒരു മൂകതയായിരുന്നു. ആകാശം കറുത്തിരുണ്ട് മഴക്കാറുകൾ മലമുകളിലേക്ക് ഇറങ്ങിവന്നിരുന്നു. പകൽ മുഴുവൻ ജോസുകുട്ടി തന്റെ മുറിയിലിരുന്ന് പഴയ തുകൽ പൊത്തകത്തിലെ മന്ത്രങ്ങൾ ഉരുവിട്ട് മനഃപാഠമാക്കുകയായിരുന്നു.
സന്ധ്യ മയങ്ങിയതോടെ ജോസുകുട്ടിയും ഇട്ടിയും ചേർന്ന് തറവാടിന്റെ തെക്കേ അറ്റത്തുള്ള രഹസ്യ അറയുടെ വാതിലിന് മുന്നിലെത്തി. ഇരുമ്പ് പട്ടകൾ അടിച്ച ആ വലിയ വാതിലിന്റെ തുരുമ്പെടുത്ത കൂറ്റൻ പൂട്ടുകൾ ഇട്ടി തന്റെ അരയിൽ സൂക്ഷിച്ചിരുന്ന പഴയ താക്കോലുകൾ ഉപയോഗിച്ച് തുറന്നു.
വാതിൽ തുറന്നതും ഉള്ളിൽ നിന്നും ഇരുപത്തഞ്ച് വർഷങ്ങളായി കെട്ടിക്കിടന്ന വവ്വാലുകളുടെയും, പഴയ കുന്തിരിക്കത്തിന്റെയും, പൂപ്പലിന്റെയും രൂക്ഷഗന്ധം പുറത്തേക്ക് അടിച്ചു. നിലവറയ്ക്കുള്ളിലേക്ക് ഇറങ്ങുന്ന ഇടുങ്ങിയ കൽപ്പടവുകൾക്ക് താഴെ വിശാലമായ ഒരു കല്ലറ പോലുള്ള മുറിയായിരുന്നു അത്. അവിടെ ഇട്ടി തലേദിവസം രാത്രി തന്നെ എല്ലാം രഹസ്യമായി ഒരുക്കിവെച്ചിരുന്നു.
മുറിയുടെ മധ്യഭാഗത്ത് കറുത്ത മാർബിളിൽ തീർത്ത ഒരു ബലിപീഠം. അതിന് ചുറ്റും തലതിരിച്ചുവെച്ച കൂറ്റൻ തടി കുരിശുകളും, മനുഷ്യത്തലയോട്ടിയുടെ ആകൃതിയിലുള്ള പാത്രങ്ങളും, കറുത്ത മെഴുകുതിരികളും, രക്തവർണ്ണമുള്ള പട്ടും വിരിച്ചിരിക്കുന്നു. പടിഞ്ഞാറേ ഭിത്തിയിൽ കൊത്തിവെച്ചിരുന്ന കൊമ്പുകളുള്ള ഭീകരരൂപത്തിന് മുന്നിൽ വലിയ എണ്ണവിളക്കുകൾ എരിയാൻ തുടങ്ങി.
"എല്ലാം കറക്ടാണ് ഇട്ടി. ഇരുപത്തഞ്ച് കൊല്ലം മുമ്പ് കുട്ടിക്കാലത്ത് ഒളിഞ്ഞുനോക്കിയപ്പോൾ കണ്ട അതേപോലെ തന്നെ." ജോസുകുട്ടി ആവേശത്തോടെ പറഞ്ഞു.
"രാത്രി പന്ത്രണ്ട് മണിക്ക് കൃത്യമായി കർമ്മം തുടങ്ങണം മോനേ. അതിന് മുമ്പ് മോൻ ഭക്ഷണം കഴിക്കണം. കർമ്മം കഴിഞ്ഞാൽ പിന്നെ നേരം വെളുക്കുന്നത് വരെ ജലപാനം പോലും പാടില്ലെന്നല്ലേ നമ്മുടെ ചിട്ട." ഇട്ടി പറഞ്ഞു.
രാത്രി പത്ത് മണിയോടെ ഇട്ടി തയ്യാറാക്കിയ പ്രത്യേക കാട്ടിറച്ചിക്കറിയും അപ്പവും ജോസുകുട്ടി ആർത്തിയോടെ കഴിച്ചു. അയർലണ്ടിലെ തണുത്ത ഭക്ഷണം മടുത്തിരുന്ന ജോസുകുട്ടിക്ക് നാടൻ മസാലകളുടെ രൂക്ഷഗന്ധമുള്ള ആ കറി ഏറെ ഇഷ്ടപ്പെട്ടു. ഭക്ഷണത്തിന്റെ രുചിയിലെ നേരിയ കയ്പ്പ് മസാലകളുടെ വീര്യത്തിൽ അയാൾ ശ്രദ്ധിച്ചതേയില്ല.
അതേസമയം, അടുക്കളയിൽ മീനാക്ഷിക്ക് രാത്രി കിടക്കുന്നതിന് മുമ്പ് കുടിക്കാൻ ഇട്ടി ഒരു ഗ്ലാസ് ചൂടുപാൽ നൽകി.
"ഇത് കുടിക്ക് മോളേ, നല്ല തണുപ്പല്ലേ. നാളെ രാവിലെ നിനക്കുള്ള കൂലിയും തന്ന് ഞാൻ ലയത്തിലേക്ക് വിടാം."
ഇട്ടി നൽകിയ ആ പാലിൽ, പട്ടണത്തിൽ നിന്നും രഹസ്യമായി സംഘടിപ്പിച്ച വീര്യം കൂടിയ ഒരു സിന്തറ്റിക് മയക്കുമരുന്ന് അയാൾ കലർത്തിയിരുന്നു. പാൽ കുടിച്ച് മിനിറ്റുകൾക്കുള്ളിൽ മീനാക്ഷിയുടെ കണ്ണുകൾ അടഞ്ഞുതുടങ്ങി. തല കറങ്ങുന്നതുപോലെ തോന്നിയ അവൾ അടുക്കളയിലെ പായയിലേക്ക് ബോധരഹിതയായി വീണു.
പതിനൊന്നരയോടെ ഇട്ടി അബോധാവസ്ഥയിലായ മീനാക്ഷിയെ എടുത്ത് രഹസ്യ അറയുടെ പടവുകൾ ഇറങ്ങി താഴേക്ക് കൊണ്ടുവന്നു. ആചാരവിധിപ്രകാരം അവളുടെ ശരീരത്തിലെ വസ്ത്രങ്ങളെല്ലാം നീക്കം ചെയ്ത്, പൂർണ്ണ നഗ്നയായി ആ തണുത്ത കൽത്തറയിൽ വിരിച്ച കറുത്ത പട്ടിന് മുകളിൽ കിടത്തി. മയക്കുമരുന്നിന്റെ ആഴത്തിലുള്ള ആലസ്യത്തിൽ അവൾക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.
◆


Comments
Loading comments…