malayalam short story

കഴുകൻ കണ്ണുകൾ

ഏതായാലും നീ മരിക്കാൻ പോവുകയല്ലേ….?
അതിനു മുമ്പ്
നിന്റെ ശരീരം എനിക്കു തന്നൂടെ….? ? ?

അവന്റെ ആവശ്യം കേട്ട് അവളവനെ നോക്കിയെങ്കിലും അന്നേരവും അവന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നും പ്രകടമായിരുന്നില്ല….,

അല്ലെങ്കിലും അവനെന്തിനും വേവലാതിപ്പെടണം കത്തുന്ന പുരയിൽ നിന്നും ഊരുന്ന കഴുക്കോൽ ലാഭം എന്ന ചിന്താഗതിയാണവന്….!

റെയിൽവ്വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ക്യൂവിൽ അവൾ നിൽക്കുമ്പോഴാണവൻ അവളെ കാണുന്നത് അവൾ ഫ്ലാറ്റ് ഫോം ടിക്കറ്റെടുത്തതും കൂടെ മറ്റാരും ഇല്ലായെന്നുള്ളതും സമയംക്കൊല്ലിയായി കൈയ്യിൽ മൊബൈൽ ഇല്ലായെന്നതും അവളുടെ മുഖഭാവം ശ്രദ്ധിക്കാൻ കാരണമായി…..,

അവളുടെ മുഖഭാവം കണ്ടാലറിയാം ആരെങ്കിലും വരുന്നതും കാത്തുള്ള ഒരു നിൽപ്പല്ല അവളുടെതെന്ന്…,

അതു കൊണ്ടു തന്നെ ആരെയും തിരഞ്ഞല്ല അവളെ അലട്ടുന്ന പ്രശ്നങ്ങൾക്ക് ഒരവസാന രക്ഷ തേടിയാണ് അവളവിടെ നിൽക്കുന്നതെന്ന് ആ മുഖത്തു നിന്നു വ്യക്തം….!

അവനും അന്നത്തെ അന്തിക്കൂട്ടിന് കാശുചിലവില്ലാതെ ആരെയെങ്കിലും എന്നു തിരക്കി വന്നതാണവിടെ….,

അവളെ കണ്ടപ്പോൾ അവനുറപ്പിച്ചു
അവൾ പിടിതരും അങ്ങിനെയാണവൻ അവളുടെ അടുത്തേക്ക് ചെല്ലുന്നത്..,

ഒരു പാവത്താനെപ്പോലെ ഒരോന്നു ചോദിച്ചപ്പോൾ ആരോടെങ്കിലും പറയുമ്പോൾ മനസിന്റെ ഭാരമെങ്കിലും അൽപ്പം കുറയുമെന്നു കണ്ടാണ് തന്റെ സങ്കടങ്ങൾ അവൾ അവനുമായി പങ്കു വെച്ചത്….,

അവനവളുടെ കഥ മുഴുവൻ കേട്ടു
സ്ഥിരം ക്ലീഷേ കഥ തന്നെ
സ്നേഹം നടിച്ച് കൂടെ കൂടിയ കാമുകൻ കാമുകി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുങ്ങി…..!!!

അതോടെ അവിഹിതഗർഭം പുറത്തറിയുമോ എന്ന ഭയം പേറി ആത്മഹത്യ ചെയ്യാൻ വന്നതാണ് അവൾ അവിടെ എന്നു മനസിലായതോടെ ആണു

അവൻ അവളോട് ആ ചോദ്യം ചോദിച്ചത്….,

ഒരു ശവംതീനിപക്ഷിയുടെ കഴുകൻ കണ്ണുകൾ അവനിൽ കണ്ടതും
അവളിലെ അഗ്നിക്കു സമമായ സ്ത്രീ ഉണർന്നു തുടർന്നവൾ അവനോടു പറഞ്ഞു….,

നാളെ നിന്റെ അമ്മയും പെങ്ങളും നിനക്കുണ്ടായേക്കാവുന്ന മകളും മരിക്കും അവർ മരിച്ചു കിടക്കുന്നത് നീയാണ് ആദ്യം കാണുന്നതെങ്കിൽ

ഒന്നോർത്തോ…..,

അപ്പോഴും നിന്നെ പോലുള്ളവരുടെ ആഗ്രഹത്തിനു വഴങ്ങുന്ന രീതിയിൽ
കുറച്ചു മണിക്കൂറുകളോള്ളം കൂടി
അവരുടെ ശരീരത്തിന്റെ ചൂട് നിലനിൽക്കും അവസരം നഷ്ടപ്പെടുത്തരുത്,
അതിനേയും വിടരുത്….

തുടർന്നവൾ തന്റെ കൈയ്യിലുള്ള ഫ്ലാറ്റ് ഫോം ടിക്കറ്റ് പലപല കഷ്ണങ്ങളായി ചീന്തി മുറിച്ച് അവന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു…..!

അന്നേരം അവൾക്ക് ഒന്നു മനസിലായി ചുറ്റം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കാമവെറിയന്മാരുടെ നടുക്കാണ് നമ്മൾ ഒരോർത്തരുമെന്ന്..

പലരുടെയും ചോദ്യങ്ങളിൽ വ്യത്യസ്ഥതയുണ്ടാവാം
എന്നാൽ ആവശ്യം ഒന്നു തന്നെയാണ്…!

അതോടെ അവൾ
അവളുടെ ആത്മഹത്യ തീരുമാനം മാറ്റി…!

ഒരിക്കൽ പറ്റിയ തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് മനസിൽ ഉറപ്പു വരുത്തി ജീവിതത്തോടു പൊരുതി ജീവിക്കാൻ ഉറച്ച്
അവൾ വീട് ലക്ഷ്യമാക്കി നടന്നു…..!!!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

തിരിച്ചു വരവ്

തുറന്നിട്ട ജാലകത്തിലൂടെ അവൻ പുറത്തേയ്ക്ക് നോക്കിനിന്നു. പുറംകാഴ്ച്ചകളിൽ വെറുതെ മിഴികൾ ഉടക്കിയെങ്കിലും അതൊന്നും അവന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല. നിഴലും നിലാവും ഇടകലർന്ന തൊടിയിൽ നിഷാപക്ഷികളുടെ ചിറകടി ശബ്ദം.അകലെ

....
malayalam story

ചില സത്യങ്ങൾ

അവൾ ആലോചിക്കുകയായിരുന്നു…, വിശ്വസിക്കാൻ തയ്യാറായവർക്കു മുന്നിൽ കള്ളം പറയുക എത്ര പ്രയാസകരമാണെന്ന്…., പക്ഷെ ഇന്ന അങ്ങിനെ പറഞ്ഞേ മതിയാവൂ…, കാരണം ഒരു ഭർത്യമതിയായ ഞാൻ ഇതുവരെ അടക്കിവെച്ച

....
malayalam short story

സ്കൂൾ ഓർമ്മകൾ

സ്ക്കൂളിൽ വെച്ച് എന്റെ എട്ടാമത്തെ വയസ്സിലാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്….! അവനാണേൽ വികൃതിക്ക് പേര് കേട്ട ഒരു ചെക്കനും…! എന്റെ തലയിലെ റോസാപ്പൂ കട്ടെടുക്കുന്നത് അവനൊരു

....
malayalam short story

ചില കാഴ്ചകൾ

സ്വന്തം കൺമുന്നിൽ ഞാനല്ലാതെ ഇനി മറ്റൊരാൾ കൂടി കാണാൻ ഇടവരരുതെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ഒരു കാഴ്ച്ചയുണ്ട്…….! ” എന്നെ പോലെ ഒരു സ്ത്രീ ഒരിക്കലും കാണാൻ

....

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....

ചിത്തരഞ്ജൻ

” പ്രിയ തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവാത്തത് എന്റെ എല്ലാ കാര്യങ്ങളും തനിക്ക് അറിയാവുന്നത് അല്ലെ തന്നെ എന്നല്ല ഒരു പെണ്ണിനേയും എനിക്ക് എന്റെ ജീവിതത്തിലേയ്ക്ക് കൂടെ കൂട്ടാൻ

....