malayalam-poem

വിധി

ചുറ്റും അപരിചിത
ചലനങ്ങളാൽ താറുമാറായി
മനസ്സതിലൂടെ നിശ്ചയമില്ലാ-
ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു.
എന്തിന്
എന്തിനുവേണ്ടി
സാമ്യമാം ചില ചോദ്യരേഖക്ക്
മനസ്സ് സാക്ഷിയാകുന്നു.

ശാന്തിതേടി കൺപോളയടച്ച്
മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ,
ചുറ്റും ഇരുൾ മൂടുന്നു.
ഇരുൾ വെളിച്ചത്തെ മാടിവിളിച്ച്
പുതു ലോകം സൃഷ്ടിക്കുന്നു.
അങ്ങനെ, മയക്കത്തിലും ജീവിതയാത്ര
ഭൂമി ഉരുളുംവിധം ഉരുളുന്നു.

അതാണ് വിധി…
വിധി വിധിയായി നീങ്ങുന്നു,
നാം വിധിക്കൊപ്പം നീങ്ങുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....
malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ അവരുടെ കാലുകൾ ചലിച്ചുകൊണ്ടിരിക്കുകയാണ്, അവന്റെ കുഞ്ഞിക്കാലുകൾ വേദനിക്കുന്നുണ്ട് താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന പ്രതീക്ഷയിലാണ് അവൻ നീങ്ങുന്നത് തനിക്ക് നേരെ ഉയരുന്ന കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന

....

ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ

സ്നേഹമാണിതെന്ന്, അനുരാഗമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു; ഞാനെന്റെ ജീവൻ തന്നെ നിനക്ക് സന്തോഷത്തോടെ നൽകുമായിരുന്നു… നീയെന്നെ എപ്പോഴെങ്കിലും നിന്റെ പ്രണയിനിയായി കണ്ടിരുന്നെങ്കിൽ, ഞാനെന്നെ സന്തോഷത്തോടെ നിനക്ക് വിട്ട് തരുമായിരുന്നേനെ….

....
poem

വയസ്സായി

തൊണ്ണൂറുകളിലെ, പുത്തൻ സ്മാർട്ട്ഫോൺ ഇന്ന്, പഴഞ്ചനായി. ഓർമകളുടെ ബാറ്ററി ചിന്നത്തിൽ മറവിയുടെ ചോപ്പ് കത്തി. വയസ്സായി. വൈകാതെ, ദൈവം മൊബൈല് മാറ്റുമെന്ന് തോന്നുന്നു. മുടന്തി നടക്കുമ്പോൾ വിരലാഞ്ഞു

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....