നാമെല്ലാവരും വളരെയധികം ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്യുന്ന ഒരു വിഷയമാണല്ലോ ചരിത്രം? ലോകത്തെയും മനുഷ്യരെയും വളരെയധികം സ്വാധീനിച്ച ഈ വിഷയത്തിന്റെ പിതാവ് ആരാണെന്ന് നിങ്ങൾക്കറിയുമോ?
ഗ്രീക്ക് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനുമായ ഹെറോഡോട്ടസിനെയാണ് ചരിത്രത്തിന്റെ പിതാവായി കണക്കാക്കുന്നത്. ബിസി 480 ൽ ഇന്നത്തെ ആധുനിക തുർക്കിയുടെ ഭാഗമായുള്ള ഒരു നഗരത്തിൽ Halicarnassus (modern bodrum)ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങളുടെ സമയത്താണ് അദ്ദേഹം ജനിക്കുന്നത്. ഒരു സമ്പന്ന പ്രഭു കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ മികച്ച വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭിച്ചിരുന്നു. Herodotus നു 30 വയസ്സുള്ള സമയത്ത് ചില രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹത്തിനു Halicarnassus വിട്ടു samsos എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗ്രീക്ക് ദ്വീപിലേക്ക് ചേക്കേറേണ്ട അവസ്ഥ വന്നു.
ഹെറോഡോട്ടസ് രചിച്ച ഭൂരിഭാഗം ചരിത്ര വിവരണങ്ങൾ അദ്ദേഹത്തിന്റെ സഞ്ചാരത്തിലൂടെ അദ്ദേഹം മനസിലാക്കിയ വസ്തുതകൾ ആയിരുന്നു എന്നാൽ വായന കൂടുതൽ രസകരം ആക്കാൻ അദ്ദേഹം ചില ചരിത്ര വസ്തുതകളെ വളച്ചൊടിച്ചു എന്നു ചിലവിമർശനങ്ങൾ നില നിൽക്കുന്നുണ്ട്
മെഡിറ്ററേനിയൻ തീരത്ത് ഉള്ള ഇന്നത്തെ ആധുനിക ഈജിപ്ത്, സിറിയ,ഫലസ്‌തീൻ തുടങ്ങിയ പ്രദേശങ്ങളും ഗ്രീക്ക് ദ്വീപുകൾ ആയിരുന്ന സൈപ്രസ്, റോഡ്സ്, പരോസ് എല്ലാം ഹെറോഡോട്ടസ് സന്ദർശിച്ചു.
അരനൂറ്റാണ്ടോളം നീണ്ടുനിന്ന ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങളുടെ സമയത്ത് ആയിരുന്നു ഹെറോ ഡോട്ടസ് ജീവിച്ചിരുന്നത് അതുകൊണ്ടുതന്നെ ഈ യുദ്ധങ്ങളെ പറ്റിയുള്ള വിവരങ്ങൾ വിവരണങ്ങളാണ് ഇദ്ദേഹത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭാവനയായി കണക്കാക്കുന്നത്
Bce 490 ൽ പേർഷ്യൻ രാജാവായ ദാരിയസ് ഒന്നാമനെതിരെ മാരത്തോൺ യുദ്ധത്തിൽ ഗ്രീക്കുകാർ നേടിയ ഐതിഹാസിക വിജയത്തെക്കുറിച്ചുള്ള സുപ്രധാന വിവരണങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. തങ്ങളെക്കാൾ പതിന്മടങ്ങ് എണ്ണമുള്ള പേർഷ്യൻ സൈന്യത്തെ നേരിടാൻ ഗ്രീക്കുകാർ ഉപയോഗിച്ച് യുദ്ധ തന്ത്രങ്ങളെ പറ്റിയിട്ടുള്ള വിവരണങ്ങൾ ഹെറോഡോട്ടസിൽ നിന്നാണ് നമുക്ക് ലഭിച്ചിട്ടുള്ളത്.
ഈ യുദ്ധത്തെ കുറിച്ചു പറയുമ്പോൾ അതിനോട് ചേർത്ത് പറയേണ്ട ഒരു കാര്യമാണ് ഇന്നത്തെ ദീർഘദൂര ഓട്ട മത്സരമായ മാരത്തോൺ ഉം ഈ യുദ്ധവും തമ്മിലുള്ള ബന്ധം. ഈ യുദ്ധത്തിൽ ഗ്രീക്കുകാർ വിജയിച്ചതിനുശേഷം ഈ വിവരം അറിയിക്കുവാൻ വേണ്ടി ഒരു ഗ്രീക്ക് പടയാളി മാരത്തോണിൽ നിന്ന് ഏതൻസ് വരെ ഓടി ഈ വിവരം അവിടെ അറിയിക്കുകയും അതിനു ശേഷം മരണപ്പെടുകയും ചെയ്തു, ഇതുകൊണ്ടാണ് ഇന്നത്തെ ദീർഘദൂര ഓട്ട മത്സരങ്ങൾ മാരത്തോൺ എന്ന പേരിൽ അറിയപ്പെടാൻ ഉണ്ടായ ചരിത്രപശ്ചാത്തലം
ഇനി നമുക്ക് ഹെറോഡോട്ടസ് ചരിത്രത്തിന്റെ പിതാവായി കണക്കാക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് നോക്കാം, റോമൻ ചിന്തകനായിരുന്നു സിസെറോ ആണ് ഇദ്ദേഹത്തെ ചരിത്രത്തിന്റെ പിതാവായി വിശേഷിപ്പിച്ചത്
ആദ്യമായി ലോകത്ത് ചരിത്രത്തെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ പഠന വിധേയമാക്കാൻ ശ്രമിച്ച ആദ്യ ചരിത്രകാരനാണ് ഹെറോഡോട്ടസ്. വാമൊഴികളിൽ നിന്നും, ദൃക്സാക്ഷികളിൽ നിന്നും, തന്റെ സഞ്ചാരങ്ങളിൽ നിന്നുമൊക്കെയാണ് ഇദ്ദേഹം വിവരങ്ങൾ ശേഖരിച്ചത്. അതുപോലെ ഇദ്ദേഹം ജീവിച്ചിരുന്ന കാലത്തിൽ നടന്ന ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങളെകുറിച്ചും അതുണ്ടാവാൻ ഇടയായ കാരണങ്ങളും അതിന്റെ അനന്തരഫലങ്ങളും ഒക്കെ ഇദ്ദേഹം വിവരിക്കുന്നുണ്ട്.
ദീർഘകാല സഞ്ചാരങ്ങൾക്ക് ശേഷം ഗ്രീക്ക് കോളനി ആയ thurii യിൽ സ്ഥിരതാമസമാക്കിയ ഹെറോഡോട്ടസ് ഇവിടെവെച്ച് താൻ ശേഖരിച്ച വിവരങ്ങളെല്ലാം കൃത്യമായി രീതിയിൽ പരിശോധിച്ചു രേഖപ്പെടുത്തി. തന്റെ പിൽക്കാലത്ത് വന്ന നിരവധി ചരിത്രകാരന്മാർക്കും ആധുനിക ചരിത്രകാരന്മാർക്കും എല്ലാം വഴികാട്ടിയായ ഇദ്ദേഹം മരണപ്പെട്ടത് ബിസി 425 നും 413 ഇടയിൽ പ്ലേഗ് ബാധിതനായി ആണെന്നാണ് ചില രേഖകൾ പറയുന്നത്