ഫെബ്രുവരി മാസം 2006 : നല്ല വെയിലുള്ള ദിവസം ഞാൻ പണി ഒന്നും ഇല്ലാതെ വീട്ടിൽ കുത്തി യിരിക്കുന്നു സമയത്തു ചാമ്പങ്ങ കഴിക്കാൻ തോന്നി. വീടിന്റെ കിഴക്കു ഭാഗത്തായി ഞങ്ങൾക്ക് ഒരു കിണറുണ്ട്. അത് ഏകദേശം സമചദുരത്തിലുള്ള ഒരു കിണറാണ്. സാദാരണ ഞങ്ങളുടെ അടുത്തൊക്കെ വട്ടത്തിലുള്ള കിണറുകളാണ് കാണാറുള്ളത്. പക്ഷെ എന്റെ വീട്ടിൽ മാതരം ചതുരത്തിലുള്ള കിണറാണ്. ഈ കിണറിനു സാദാരണയിൽ കൂടുതൽ വലുപ്പം ഉണ്ട്. ഇതിന്റെ കാരണം ഞാൻ ആരോടും ചോദിച്ചട്ടില്ല. എന്റെ ഓര്മ വച്ചതു മുതൽ ആ കിണർ അങ്ങനെയാണ്. അതിന്റെ ചരിത്രം അറിയാവുന്ന ആരും ജീവിച്ചു ഇരിപ്പുണ്ട് എന്ന് തോന്നുന്നില്ല. അടി പാറയാണ്. പറമ്പിന്റെ രണ്ടു തട്ടുകളിലായിട്ടാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണറിനു ചുറ്റും വെള്ള പെയിന്റ് അടിച്ച മതിലുണ്ട്. കിണറിന്റെ ഒരു മൂലയിൽ ത്രികോണാകൃതിയിൽ ഒരു കോൺക്രീറ്റ് സ്ളാബ് ഉണ്ട്. അവിടെ നിന്ന് വെള്ളം കോരാൻ സൗകര്യം ഉണ്ടായിരുന്നു. വെള്ളം അടിക്കുന്ന മോട്ടോറുകൾ വന്ന ശേഷം അതിന്റ്റെ ആവശ്യം ഇല്ലാതായി. ഇതി നടുത്തായി രണ്ടു കലം കൂടി വയ്ക്കുന്നതിനുള്ള സൗകര്യം കൂടി ഉണ്ടായിരുന്നു. എന്റെ അയല്പക്കത്തുള്ളവർ ഈ കിണറിൽ നിന്നും വെള്ളം എടുക്കാറുണ്ടായിരുന്നു. കലങ്ങൾ മുകളിൽ അടുക്കി അടുക്കി വെച്ചാണ് അവർ വെള്ളം വീടുകളിലേക്ക് കൊണ്ടുപോയിരുന്നത്. ചിലപ്പോൾ അലുമിനിയം ബക്കറ്റിൽ.
ഈ കിണറിനു കരയ്ക്കു രണ്ടു ചാമ്പ മരങ്ങൾ ഉണ്ട്. ഇത് വർഷത്തിന്റെ കൃത്യമായ ഇടവേളകളിൽ കായ്ക്കുന്നവയാണ്. ഞങ്ങളുടെ വീടിനോടു ചേർന്നാണ് ഇവ നില്കുന്നത്. വീടിന്റെ ടെറസിൽ നിന്നാൽ ചാമ്പങ്ങ നന്നായി പറക്കാം. വീടിന്റെ മറ്റൊരു മൂലയിൽ ഒരു മാവും ഒരു ആഞ്ഞിലി മരവും നിൽക്കുന്നുണ്ട്. മുകളിൽ പറഞ്ഞ മാവിനും കിണറിനും മദ്യത്തിലായാണ് രണ്ടു ചാമ്പ മരങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു ചാമ്പ മരങ്ങൾ അമ്മയും കുഞ്ഞും എന്നവണ്ണം പരസ്പര പൂരകങ്ങളായാണ് അവിടെ നില്കുന്നത്. ഈ ചാമ്പ മരത്തിൽ നിന്നും ചാമ്പങ്ങ പറിച്ചു കഴിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ഫോൺ വന്നു.
അത് എറണാകുളത്തുള്ള വിദേശ പഠന അജൻസിയിൽ നിന്നും ആയിരുന്നു. ഞാൻ ഓസ്ട്രേലിയ പഠനത്തിനുള്ള വിസ അപേക്ഷിച്ചു കാത്തിരിക്കുന്ന സമയമായിരുന്നു അത്. അവർ എന്നോട് വിസ ലഭിച്ച വിവരം അറിയിച്ചു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീട്ടിൽ അമ്മയും, ചേട്ടന്റെ ഭാര്യയും ഉണ്ടായിരുന്നു. അവരോടു കാര്യം പറഞ്ഞു.
ഒരു ഫെബ്രുവരി മാസത്തിലെ വൈകുന്നേരം ഞാൻ ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിൽ വിമാനം ഇറങ്ങി. എന്റെ നാട്ടുകാരൻ ഒരാൾ എയർപോർട്ടിൽ വരാമെന്നു പറഞ്ഞിരുന്നു. മെർറോണും വയലറ്റ് നിറവും കലർന്ന പരവതാനി വിരിച്ച എയർപോർട്ട്. നല്ല വൃത്തിയും വെടിപ്പും ഉള്ള എയർപോർട്ട്. അതിന്റെ സൗന്ദര്യത്തിൽ എന്റെ മായം മയങ്ങി. ഞാൻ അതിന്റെ സൗന്ദര്യത്തിൽ മയം മയങ്ങി ഇരിക്കവേ ഒരു ആജാനബഹു കടും നീല വസ്ത്രം ധരിച്ച അദ്ദേഹം എന്നോട് ഞാൻ പതിനായിരം രൂപ കൊടുത്തു വാങ്ങിച്ച എന്റെ ബാഗ് താഴെ വയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് എവിടുന്നോ ഒരു ക്യൂട്ട് പട്ടി കുട്ടി വന്നു എന്റെ ബാഗ് മണത്തു നോക്കി. എന്നിട്ടു കുഴപ്പം ഇല്ല പൊയ്ക്കോളാൻ പറഞ്ഞു. ബാഗിൽ ഭക്ഷണ സാദനങ്ങൾ കണ്ടു പിടിക്കുന്ന ഓസ്‌ട്രേലിയൻ രീതി ആണ് അത്. ഞാൻ ഇമ്മിഗ്രേഷൻ ക്ലീറൻസ് കഴിഞ്ഞു പുറത്തിറങ്ങി.. പിന്നീട് എന്റെ നാട്ടുകാരനെ അന്വേഷിച്ചു. പക്ഷെ കണ്ടെത്താനായില്ല. എന്റെ ഉള്ളിൽ അല്പം ആകുലത ജനിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഫോൺ നമ്പറിൽ വിളിച്ചു. എന്തോ ജോലി തിരക്ക് കാരണം വൈകിയതാണെന്നും ഐര്പോര്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. അൽപ സമയത്തിന് ശേഷം അദ്ദേഹം എത്തി. ഞങ്ങൾ ഒരുമിച്ചു സിഡ്നി സിറ്റി സെന്ററിൽ ഉള്ള ഒരു YHA ഹോസ്റ്റലിലേക്കാണ് പോയത്.
നേരം ഇരുട്ടി. ഹോസ്റ്റലിന്റെ റിസപ്ഷനിൽ ചെന്നു. അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചു. ഏകദേശം അമ്പതു ഡോളറാണ് ഒരു രാത്രി സ്റ്റേ ചെയുന്നതുനുള്ള ചെലവ്. ഹോസ്റ്റലിനു അകത്തേക്ക് അന്യർക്ക് പ്രവേശനം ഇല്ല. ഞാൻ ഒറ്റയ്ക്കു ഹോസ്റ്റലിലേക്ക് കയറി ചെന്നു. തികച്ചും അപരിചതമായ സ്ഥലം. ഈ ഹോസ്റ്റലിൽ റൂമുകൾ ഇല്ല. ട്രെയിൻ കോയ്ച്ചുകൾ ഡോര്മിറ്ററികളായി മാറ്റം വരുത്തിയിരിക്കുന്നു. ഞാൻ ഭക്ഷണം കഴിച്ചില്ല, കുളിച്ചില്ല. എന്റെ കൈയിലുള്ള രണ്ടു വലിയ ബാഗുകൾ ഞാൻ അവിടെയുള്ള കോയിൻ ഓപ്പറേറ്റഡ് സ്റ്റോറേജ് അറയിൽ വച്ച്. എന്റെ കയ്യിലുണ്ടായിരുന്ന ചെറിയ ബാഗിൽ എന്റെ സെര്ടിഫിക്കറ്റും കാശും അതിൽ നിക്ഷേപിക്കാൻ എനിക്ക് തോന്നിയില്ല. ആ ചെറിയ ബാഗു ഞാൻ മാറോടു ചേർത്ത് പിടിച്ചു. റിസെപ്ഷനിസ്റ് പറഞ്ഞ സ്ഥലത്തേക്ക് കയറി ചെന്നു. അതിൽ അരണ്ട വെളിച്ചം എന്നെ ഭയപ്പെടുത്തി. ലൈറ്റ് ഓൺ ചെയ്യരുത് ശബ്ദം ഉണ്ടാക്കരുത് എന്ന് നിർദേശങ്ങൾ ഉണ്ടായിരുന്നു. ഞാൻ പണിപ്പെട്ടു ഒരു കട്ടിലിന്റെ മുകളിലത്തെ നിലയിൽ എന്റെ ബാഗ് ആരെങ്കിലും മോഷ്ടിക്കുമോ എന്ന ഭയത്തോടെ കിടന്നു. എനിക്ക് ഉറക്കം വന്നില്ല.
കുറച്ചു സമയത്തിന് ശേഷം ആ ഇരുട്ടിന്റെ മറവിലേക്കു രണ്ടു കമിതാക്കൾ സല്ലപിച്ചുകൊണ്ടു കടന്നു വന്നു. അവർ ഞാൻ കിടന്നതിനെ താഴെ കട്ടിലിൽ രതി ലീലകളിൽ മുഴുകി. ഞാൻ ശാസം അടക്കി കിടന്നു.