നിന്റെ പ്രശ്നം എന്റെയും പ്രശ്നമാണ് അപ്പോ അതു നമ്മുടെ പ്രശ്നനാണ് .
അവന്റെ പ്രശ്നം എന്റെയും പ്രശ്നമാണ് അപ്പോ അത് നമ്മുടെ പ്രശ്നമാണ് .
അവളുടെ പ്രശ്നം എന്റെയും പ്രശ്നമാണു അപ്പോ അതു നമ്മുടെ പ്രശ്നമാണ്
എന്റെ പ്രശ്നം പക്ഷേ ഏന്റെ മാത്രം പ്രശ്നമാണ് അപ്പോ അത് നമ്മുടെ പ്രശ്നമല്ല!!!(പല വീട്ടിലെയും സ്ത്രീയുടെ അവസ്ഥ
എന്റെ ജീവിതം/My Life
വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ ഞാനാണ് സ്റ്റിയറിംഗും എന്റെ കൈയിലാണ്.അതോണ്ട് എന്റെ വിചാരം ഓടിക്കുന്നത് ഞാൻ ആണെന്നാണ്..ഓടി കുറേ ദൂരം എത്തും മുമ്പേ മനസ്സിലായി നിയന്ത്രണം എന്റെ കയ്യിൽ അല്ലെന്ന്..ഏതൊക്കെ വഴിയിലൂടെ പോണം എത്ര സ്പീഡിൽ പോണം എവിടെയൊക്കെ മറയണം എന്നൊക്കെ’ആരോ ഒരാൾ ‘തീരുമാനിച്ചു വെച്ചിട്ടുണ്ട്.അങ്ങനെയൊക്കെയേ എനിക്ക് പോവാനാവൂ.പിന്നെ ഒരു സമാധാനത്തിന് ഡ്രൈവിംഗ് സീറ്റും സ്റ്റിയറിംഗും ഉണ്ട്.ഇതു എന്റെ മാത്രമല്ല എല്ലാവരുടെയും ജീവിതം ഇങ്ങനെ അല്ലേ.