നീതി
അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ–
ടുത്തോരമ്മ നടന്നു പൊരിവെയിലിൽ
ഭരണം കയ്യാളും ആപ്പീസുതേടി….
വാടിത്തളരും പൊന്നോമനയെ
ഇടയ്ക്കിടെ തലോടിത്തലോടിയും….
ഒരിക്കലും തീരാത്ത ജീവിതവ്യഥയെ
പാകിയും ചുടുനിശ്വാസമിട്ടും വന്നു
ഗതകാലസ്മരണകൾ ആ
മാതാവിന്റെ ലോലമനസ്സിൽ..
കോണുകളിൽ ഒളിഞ്ഞും തെളിഞ്ഞും
പൂത്തു സുഗന്ധം പരത്തും
കശുമാവിൻ തോട്ടവും നിറയും
പട്ടിണിപ്പാവങ്ങൾ തൻ വയറും പുഴുക്കുത്തുകൾ വീണു
പൂവുണങ്ങി മരത്തിലൻ മുറിവായിൽ
ചുടുചോര നിറഞ്ഞകാലം
വന്നു ആകാശമാർഗ്ഗ
മുളി വട്ടമിട്ടു പറന്ന്
വിഷമഴ വർഷിക്കും മരണദൂതൻ…..


കണ്ണുകളും സംസാരിക്കും… ലെ?
ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും