ഗീതസ്തുതി

സമയം രാവിലെ അഞ്ചരയോട് അടുക്കുന്നതെ ഉണ്ടായിരുന്നുവെങ്കിലും ചെറിയ രീതിയിൽ വെളിച്ചം വീണിട്ടും ഉണ്ടായിരുന്നു.

പുലർകാലേ വീശുന്ന തണുത്ത കാറ്റിൽ കുളിർ കോരുന്നുണ്ടായിരുന്നുവെങ്കിലും അവൾ അതൊന്നും കാര്യം ആക്കാതെ അവളുടെ ജോലിയിൽ തന്നെ മുഴുകികൊണ്ടിരുന്നു.

അസാമാന്യ കൈ വഴക്കത്തോടെയും വേഗതയോടെയും അവൾ ഓരോ പൂക്കളായി നൂലിൽ ചേർത്ത് കെട്ടികൊണ്ട് ഇരുന്നു.കൂടെ തന്നെ തുളസി മാലകളും.

സമയം നീങ്ങും തോറും ഓരോ ജമന്തി മാലകൾ അവളുടെ കുട്ടയിൽ സ്ഥാനം പിടിച്ചുകൊണ്ടിരുന്നു. അവസാന മാലയും കെട്ടി തീർന്നത്തോടെ അവൾ ദീർഘമായി ഒന്ന് വിശ്വസിച്ചു.

അപ്പോഴേക്കും നട തുറക്കുന്നതിന് മുന്നോടിയായുള്ള ക്ഷേത്ര മണി മുഴങ്ങിയിരുന്നു. ഓരോരുത്തരായി ഭഗവാനെ വണങ്ങാനായി എത്തികൊണ്ടിരുന്നു.

അന്ന് എന്നത്തേതിലും കച്ചവടം അവൾക്ക് ഉണ്ടായിരുന്നു. മാലയുടെ എണ്ണം അവൾ വിചാരിക്കുന്നതിലും മുൻപേ തീരുന്നുണ്ടായിരുന്നു.

ഓരോ മാലകളായി ഭഗവാന്റെ ശിരസ്സിൽ വീഴും തോറും അവളുടെ കൈകൾ അതിലും വേഗതയിൽ പൂക്കളിലും നൂലിലും മാറി മാറി ചലിച്ചു കൊണ്ടിരുന്നു.

അവസാനം ഭക്തരുടെ തിരക്ക് അല്പം കുറഞ്ഞതും അവൾ ആശ്വാസത്തോടെ അടുത്തായി കിടന്ന ഒരു പ്ലാസ്റ്റിക് കസേരയിലേക്ക് ഇരുന്നു.

അൽപനേരം ഈ
ഒന്ന് ഇരുന്നതിന് ശേഷം വീണ്ടും അവൾ എണീറ്റ് നിന്നു.

കൈകൾ രണ്ടും വിരിച്ചുപിടിച്ചുകൊണ്ട് അവളുടെ ദേഹത്തെ പുൽകാൻ ഓടിവരുന്ന ആ ഇളം കാറ്റിനെ അവൾ പുണർന്നു.

ജമന്തി പൂക്കളുടെയും തുളസി കതിരിന്റെയും കൂടി കുഴഞ്ഞ സുഗന്ധം അവളുടെ നാസികയിലൂടെ തുളഞ്ഞുകയറി.

അവളെ പുൽകിയ കാറ്റ് വേറെ ദിശ തേടി അലഞ്ഞതും പൂക്കളുടെ ഗന്ധം മാറി വേറൊരു നറുമണം അവളിലേയ്ക്ക് എത്തിയതും നാസിക വിടർത്തി അവളാ ഗന്ധം ഉള്ളിലേയ്ക്ക് വഹിച്ചു.

കാറ്റിൽ ഒഴുകി എത്തുന്ന ഏലക്കയുടെയും മസാലയുടെയും ഗന്ധം. കാറ്റിന്റെ ദിശയ്ക്കൊപ്പം അവളുടെ മെയ്യും മനവും ആ ഗന്ധത്തിനൊപ്പം ചലിച്ചു.

അവസാനം ആ ഗന്ധത്തിന്റെ യഥാർത്ഥ ഉറവിടം അവൾ തിരിച്ചറിഞ്ഞതും പതിയെ കണ്ണുകൾ ചിമ്മിതുറന്നു.

ആ കണ്ണുകളുടെ സന്തോഷവും മെയ്യുടെ ഉന്മേഷവും ഒറ്റ നിമിഷത്തേയ്ക്ക് മാത്രമേ അവളിൽ നിലനിന്നിരുന്നുള്ളു. മുൻപിൽ നറു പുഞ്ചിരിയോടെ നിൽക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും കണ്ടതോടെ കാറ്റൂതി വിട്ട ബലൂൺ പോലെ അവളുടെ മുഖം മാറി.

നേർച്ചയ്ക്കുള്ള മാലകൾ വാങ്ങാൻ വന്നവരാണവർ എന്ന് ഇതിനോടകം അവൾക്ക് മനസ്സിലായിരുന്നു.

” ഞങ്ങൾ ഗോവിന്ദൻ മാഷ് പറ….. ”

” എനിക്ക് മനസ്സിലായി…. വരു…. ”

അവരെ പറഞ്ഞു പൂർത്തിയാക്കും മുൻപേ അവൾ അതിനുള്ള ഉത്തരവും കൊടുത്തിരുന്നു.

” അഞ്ച് തുളസി മാലയും അഞ്ച് ജമന്തിപ്പൂ മാലയും അല്ലെ…… ”

പുഞ്ചിരിയോടെ അവർ തലയാട്ടിയതും ഒരു നിമിഷം ആ അമ്മയുടെ നുണക്കുഴി വിരിഞ്ഞ കവിളിലേയ്ക്ക് അവൾ കൊതിയോടെ നോക്കി നിന്നു.

ചീറി പാഞ്ഞു പോയ ഏതോ വണ്ടിയുടെ  ശബ്ദം ആയിരുന്നു അവളെ ആ സ്ത്രീയിൽ നിന്നും കണ്ണുകൾ മാറ്റാൻ പ്രേരിപ്പിച്ചത്.

അതെ ചിരിയോടെ തന്നെ അവർ നീട്ടിയ രണ്ട് താലങ്ങളിലേയ്ക്ക് അവൾ ആ മാലകൾ എടുത്തുവെച്ച് കൊടുത്തു.

അവർ നീട്ടിയ പൈസ ഒത്തിരി സന്തോഷത്തോടെ തന്നെ അവൾ വലംകൈ നീട്ടി വാങ്ങി.

അവർ കോലിവിന്റെ പടികൾ കേറിപോകുന്നത് അവൾ നോക്കി നിന്നു. അവർ കണ്ണിൽ നിന്നും മറയും വരേ.

എന്തോ ഗാഡമായ ആലോചനയിൽ മുഴുകി നിൽക്കുമ്പോൾ ആയിരുന്നു വീണ്ടും ആ നറുമണം അവളുടെ നാസികയെ തേടി എത്തിയത്.

പിന്നീട് ഒട്ടും അമാന്തിക്കാതെ അവൾ അങ്ങോട്ടേക്ക് പാഞ്ഞു.

അതെ സമയം അവളുടെ മൂക്ക് വിടർത്തിയുള്ള നിൽപ്പും ഉണ്ട കണ്ണും ചിരിയും ആ ഓട്ടവും ഒക്കെ കോവിലിന്റെ ഏറ്റവും മുകൾ പടിയിൽ നിന്ന് അവർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

” സീത…… ”

അയാളുടെ വിളിയിൽ അവർ ഞെട്ടികൊണ്ട് അവളിൽ നിന്ന് നോട്ടം മാറ്റി. പക്ഷെ വീണ്ടും അവരുടെ കണ്ണുകൾ അവരെ ചതിച്ചു.

” അവൾ വളരെ സുന്ദരി ആണല്ലേ ഏട്ടാ…..
ഈ പൂവ് പോലെ മൃതുലം….. പിന്നെ ഈ മഴ പോലെ ശാന്തവും….. ”

ചെറുതായി പൊടിയുന്ന മഴയെ നോക്കി അവർ ചിരിയോടെ പറഞ്ഞു.

” അതെ അതെ ശാന്തം തന്നെ…… അതിനിഷ്ടം കാറ്റ് ആണെന്ന് തോന്നുന്നു… നമ്മൾ വന്നപ്പോൾ കണ്ടില്ലേ കൈയും വിടർത്തി നിൽക്കുന്നത്……. ശാന്തം ഒക്കെ മാറി കൊടുംകാറ്റ് ആകാതെ ഇരുന്നാൽ മതിയായിരുന്നു….. ”

അവരുടെ മുഖത്ത് തെളിഞ്ഞു നിന്ന സന്തോഷത്തോടൊപ്പം ഒരു നിരാശയും കണ്ടതോടെ അതൊന്ന് മാറ്റാൻ കൂടെ വേണ്ടി ആയിരുന്നു അവൾ അങ്ങനെ പറഞ്ഞത്.

അയാളുടെ ആ പറച്ചിൽ തീരെ ഇഷ്ടപ്പെടാതെ ഇരുന്ന അവർ ദേഷ്യം കൊണ്ട് അവളെ നോക്കാതെ മുൻപോട്ട് നടന്നു.

” സീതേ ഞാനും ഉണ്ട്‌……. നിൽക്കടോ….”

അവരുടെ പിറകെ നടന്നുകൊണ്ട് അയാൾ വിളിച്ചു പറഞ്ഞു.

” എന്തിനാ എന്റെ പിറകെ വരുന്നേ….. നിങ്ങൾ ആ കൊടുംകാറ്റും കണ്ടുകൊണ്ട് അവിടെ നിന്നോ….. ”

അവരുടെ പറച്ചിലും പരിഭവവും ഒക്കെ ആസ്വദിച്ചു കൊണ്ട് അയാൾ അവരോടൊപ്പം കോവിലിനുള്ളിലേയ്ക്ക് പ്രവേശിച്ചു.

” വേലു അണ്ണാ…… ഒരു മസാല ചായ….. ”

ആ സമയം കൊണ്ട് അവൾ അവളുടെ നാസികയെ തളർത്തിയ സുഗന്ധത്തെ തേടി എത്തിയിരുന്നു.

മസാല ചായ ആസ്വദിച്ചു കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു കച്ചവടക്കാരുടെ ഉച്ചത്തിലുള്ള സംസാരം അവൾ കേൾക്കുന്നത്.

ജനലിന്റെ അവിടെ നിന്ന് മാറി അവൾ പുറത്തേയ്ക്ക് നോക്കിയപ്പോൾ ആയിരുന്നു ശക്തമായി പെയ്യുന്ന മഴ ശ്രദ്ധിച്ചത്.

” ദേവി…… ന്റെ പൂക്കൾ… ”

നെഞ്ചിൽ കൈവെച്ച് പറഞ്ഞു കൊണ്ട് അവൾ കുടിച്ച് കാലിയാക്കിയ ചായ ഗ്ലാസ്‌ വേലു അണ്ണന് എറിഞ്ഞു കൊടുത്തുകൊണ്ട് അവൾ പാവാട തുമ്പ് പൊക്കികൊണ്ട് പടികൾ ഓടി കയറി.

അവൾ എറിഞ്ഞു കൊടുത്ത ഗ്ലാസ്‌ എങ്ങനെയൊക്കെയോ താഴെ വീഴാതെ പിടിച്ചു നിർത്തിയ വേലു അണ്ണൻ ആകട്ടെ ഇവൾ തന്നെ തന്നെ അല്ലെ ഇത്രെയും നേരം ആ ജനലിന്റെ അരികിൽ നിന്ന് ചായയും കുടിച്ച് മഴ കണ്ടുനിന്നതെന്ന് ആലോചിക്കാതെ ഇരുന്നില്ല.

ദേവിയുടെ മുൻപിൽ കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുമ്പോൾ അവരുടെ രണ്ടു പേരുടെയും മനസ്സിൽ ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളു.

തങ്ങളുടെ മകൻ കാരണം ആരും വേദനിക്കാൻ ഇടയാകരുതേ എന്ന്. പ്രത്യേകിച്ച് അവന്റെ കൈപിടിച്ച് കയറി വരുന്ന ഞങ്ങളുടെ മകൾക്കും.

പ്രാത്ഥനയോടെ ദേവിക്ക് മാലയും അണിയിച്ച് അവർ തിരുമേനിയെ കാണാൻ ചെന്നു.

അവരെ കണ്ടതും തിരുമേനിയുടെ മുഖം തെളിഞ്ഞു.

” എന്താ രണ്ടാളും അവിടെ തന്നെ നിന്നു കളഞ്ഞത്…. ഇങ്ങോട്ടേക്ക് ഇരിക്കുക….”

അപ്പോഴും അവരുടെ മുഖം തെളിഞ്ഞിട്ടില്ലായിരുന്നു. അവരുടെ രക്ത പ്രസാദം ഇല്ലാത്ത മുഖത്തേയ്ക്ക് അദ്ദേഹം ചിരിയോടെ നോക്കി.

” എന്താണ് ശ്രീമംഗലത്തെ ഇന്ദ്രചൂടനും സീതഇന്ദ്രചൂടനും മുഖത്തൊരു പ്രസാദം ഇല്ലാത്തത്….. ”

” തിരുമേനിക്ക് എല്ലാം അറിയാവുന്നത് അല്ലെ….. കണ്ണൻ…. ഞങ്ങളുടെ ദേവ….. ദേവ…. ”

ബാക്കി പൂർത്തീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

” ദേവസ്തുതി…… ദേവസ്തുതി ഇന്ദ്രചൂടൻ…… ആളൊരു മഹാ വില്ലൻ ആണല്ലേ….. ”

തിരുമേനി ചിരിയോടെ തന്നെ തിരക്കി. എന്നിട്ടും അവരുടെ മുഖത്തിന്‌ ഒരു അയവും ഉണ്ടായില്ല.

” നിങ്ങൾ രണ്ടുപേരും എന്തിനാണ് ഇത്രെയും പരിഭ്രാമിക്കുന്നത്. അതിന്റെ ആവശ്യം ഒന്നുമില്ല….. പറഞ്ഞിരുന്നത് പോലെ തന്നെ കാർത്തിക നാളിൽ പിറന്നവളുടെ കൈകൾ കൊണ്ട് തന്നെ അല്ലെ മാലകൾ കോർത്തെടുപ്പിച്ചത്….. ”

” അതെ തിരുമേനി….. ” ഇന്ദ്രൻ ആയിരുന്നു മറുപടി നൽകിയത്.

” തിരുമേനി ആ കുട്ടിക്ക് ഒക്കെയും അറിയുമോ….. ” സീത ആവലാതിയോടെ തിരക്കി.

” അറിയാം…. എല്ലാം ആ കുട്ടിയോട് സൂചിപ്പിച്ചിട്ടുണ്ട്…… പക്ഷെ എന്താണ് ഇന്ന് ശെരിക്കും നടക്കാൻ പോകുന്നതെന്ന് മാത്രം അറിയില്ല…. അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്…. അത്രെയും ആണ് ആ കുട്ടി വിചാരിച്ചിരിക്കുന്നത്….”

” കണ്ണന് ഒക്കെ അറിയാം തിരുമേനി…. അതാണ്‌ ഞങ്ങളുടെ പേടി…. ”

” അയാൾക്ക് ഇഷ്ടക്കേട് ഉണ്ടാകുമോ എന്നാണോ നിങ്ങൾ ഭയക്കുന്നത്….. എന്നാൽ അതിന്റെ ആവശ്യം ഇല്ല….. അയാളുടെ ജീവിതത്തെ സംബന്ധിക്കുന്ന ആ പ്രധാനപ്പെട്ട കാര്യം ഞാൻ ആദ്യം പറയുന്നതും ദേവസ്തുതിയോട് തന്നെ ആയിരുന്നു…..”

ഒരു ചിരിയോടെ തിരുമേനി വീണ്ടും തുടർന്നു.

” പുണർതം നാൾ കഴിഞ്ഞ് വരുന്ന നാലാം ദിവസത്തെ നാളിൽ ജനിക്കുന്ന കാർത്തിക നക്ഷത്രക്കാരി മാത്രം ആയിരിക്കും ദേവസ്തുതിയുടെ പാതിയായി അവന്റെ കൈപിടിച്ച് ശ്രീമംഗലത്തേയ്ക്ക് വരുക……
അല്ലാത്ത പക്ഷം അയാൾക്ക് ആയിരിക്കും അപകടം ഉണ്ടാവുക…..

പക്ഷെ അങ്ങനെ ഒന്ന് ഒരിക്കലും ഉണ്ടാവില്ല….. അത് സംഭവിക്കാൻ ദേവി സമ്മതിക്കില്ല….. ”

” തിരുമേനി അവൻ ആ കുട്ടിയെ കണ്ടിട്ടുണ്ടാകും….. ”

ഇന്ദ്രൻ ചിരിയോടെ അദ്ദേഹത്തോട് തിരക്കി.

” ഇല്ല….. അയാൾ മാത്രം അല്ല ആ കുട്ടിയും കാണില്ല അയാളെ…. ആ ആദ്യ ഇന്നത്തെ ദിവസത്തേക്ക് വേണ്ടി മാത്രം ഉള്ളത് ആണ്….. ”

” ഇന്നത്തെ ദിവസം ദേവി തിരഞ്ഞെടുക്കാൻ എന്തെങ്കിലും കാരണം ഉണ്ടാകുമോ തിരുമേനി….. ”

സീത ആയിരുന്നു അത് ചോദിച്ചത്.

” കാരണം അവർ രണ്ടുപേരും ജനിച്ചത് വ്യത്യസ്ത നാളിൽ എന്നാൽ ഒരേ ദിവസം  ഇതുപോലെ ഒരു മഴ കാലത്ത് തന്നെ ആയതുകൊണ്ട്…   ”

തിരുമേനി പുറത്തേയ്ക്ക് കണ്ണുകൾ പായിച്ചു കൊണ്ട് കാറ്റിനോപ്പം പെയ്തിറങ്ങുന്ന മഴയിലേയ്ക്ക് നോട്ടം എത്തിച്ചു.

ഇതേ സമയം തന്നെ ആയിരുന്നു അവൾ മഴയത്തുകൂടെ ഓടി പടികൾ കയറി അവളുടെ പൂക്കൾ വെച്ചിരിക്കുന്ന മേശയുടെ അടുത്തേയ്ക്ക് എത്തിയത്.

പക്ഷെ അതിന് മുൻപ് തന്നെ അവന്റെ ബൈക്ക് ഇരച്ചെത്തിക്കൊണ്ട് അവളുടെ പൂക്കൾ വെച്ചിരുന്ന മേശ തട്ടിത്തെറിപ്പിച്ചിരുന്നു.

മേശമേൽ നിന്ന് പൊങ്ങിപോയ മാലകൾ അവർക്ക് മുകളിലൂടെ താഴേയ്ക്ക് പതിച്ചു. അതിൽ ഓരോ ജമന്തിപ്പൂ മാലയും തുളസി മാലയും അവരുടെ രണ്ടുപേരുടെയും കഴുത്തിൽ അന്നേരം സ്ഥാനം പിടിച്ചിരുന്നു.

ഇടിയോടുകൂടെ മഴ ശക്തമായി തന്നെ അവരിലേക്ക് പതിച്ചു.ദേഷ്യത്തോടെ അവൾ അവന്റെ അടുത്തേയ്ക്ക് പാഞ്ഞു ചെന്നതും എല്ലാത്തിനും അവസാനം എന്നോണം ഒരു തുളസി മാല അവരേ ഒരുമിച്ച് ചേർത്തുകൊണ്ട് രണ്ടുപേരുടെയും കഴുത്തിലായി വീണു.

ആ നിമിഷം തന്നെ രണ്ടുപേരുടെയും മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു. അവർ അറിയാതെ തന്നെ അവരുടെ ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു. പക്ഷെ പരസ്പരം നോക്കുമ്പോൾ കണ്ണുകളിൽ ദേഷ്യം ആളി.

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന ശക്തമായ മഴയുടെ ശബ്ദം അവന്റെ ഉറക്കത്തെ അലോസരപ്പെടുത്തി.കണ്ണുകൾ പതിയെ ചിമ്മി തുറന്ന് അവൻ കാഴ്ച്ചയെ മനസ്സിലാക്കാൻ ശ്രമിച്ചു.

അപ്പോഴും കണ്ണുകൾ ക്ഷീനത്താൽ അടഞ്ഞു പോയ്കൊണ്ടിരുന്നു. എങ്ങനെയോ കട്ടിലിൽ എഴുനേറ്റിരുന്ന് മുഖം ഒന്നാകെ അവൻ അമർത്തി തുടച്ചു.

നീണ്ട മുടിയിഴകളും താടിയും വെറുതെ കൈകൾ കൊണ്ടൊന്നു ഒതുക്കി അവൻ നേരേ നോക്കിയത് മുൻപിൽ കാണുന്ന കണ്ണാടിയിലേയ്ക്ക് ആയിരുന്നു.

അവന്റെ നെറ്റിയിലും മൂന്നിലും പടർന്നിരിക്കുന്ന കുങ്കുമം കാണെ അവൻ തന്നെ ചിരിച്ചു പോയി.

” കുരുത്തംകെട്ട പെണ്ണ്…. ”

ചിരിയോടെ അവൻ മൊഴിഞ്ഞു. കണ്ണുകൾ പെട്ടന്ന് തന്നെ അവിടെയാകെ അവളെ തിരിഞ്ഞുകൊണ്ട് പാഞ്ഞു.

ഈ സമയം അവൾ എവിടെ ഉണ്ടാകുമെന്ന് അവനുള്ളിൽ ഒരു ഊഹം ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ കട്ടിലിൽ നിന്ന് ചാടി എണീറ്റു കൊണ്ട് അവൻ നിലത്തായി കിടന്നിരുന്ന അവന്റെ ഷർട്ട് എടുത്തിട്ടു.

ഷർട്ടിന്റെ കൂടെ തന്നെ നിലത്തായി കിടന്നിരുന്ന അവളുടെ ദുപ്പട്ട അവൻ കൈകളിൽ എടുത്തു പിടിച്ചുകൊണ്ട് താഴേയ്ക്ക് ഇറങ്ങി.

ഓരോ പടികളായി ഇറങ്ങുമ്പോൾ മഴയുടെ ശബ്ദത്തിനോടൊപ്പം ചെറുതായി കേൾക്കുന്ന നടേശാ സ്തുതിയും അവൻ ശ്രദ്ധിച്ചു.

പടികൾ ഇറങ്ങി നേരേ ചെല്ലുന്നത് നാലുകെട്ടിലേയ്ക്ക് ആണ്. ഇറങ്ങി ചെന്നത്തെ അവന്റെ കണ്ണുകൾ നേരേ ചെന്ന് പതിച്ചത് ആ നാലു കെട്ടിനുള്ളിൽ നിന്നുകൊണ്ട് നൃത്തം ചെയ്യുന്നവളെ ആയിരുന്നു.

അവൻ അവന്റെ കൈയിലിരിക്കുന്ന ദുപ്പട്ടയേയും അവളെയും മാറി മാറി നോക്കി.

” ഗീതശ്രീ…… ”

അതൊരു അലർച്ച തന്നെ ആയിരുന്നു.

അവന്റെ അലർച്ച കേട്ടതും അവൾ പെട്ടന്ന് തന്നെ  തിരിഞ്ഞു നോക്കി.നടരാജ വിഗ്രഹത്തിലെ രൂപം പോലെ ആയിരുന്നു അവൾ.

കാലുകൾ പൊക്കിപിടിച്ചതിന്റെ ഫലമായി അവന്റെ മുഖത്തേയ്ക്ക് ശക്തിയിൽ തന്നെ വെള്ളം തെറിച്ചിരുന്നു.

വെള്ളം വീണതൊന്നും കാര്യം ആകാതെ അവൻ അവളെ ദേഷ്യത്തോടെ നോക്കിയതും അവളുടെ രൂപം കണ്ട് അവൻ ഞെട്ടിത്തരിച്ചു നിന്നുപോയി.

മഴയത്ത് നനഞ്ഞൊട്ടിയ വസ്ത്രവും അതിനോടൊപ്പം ദേഹത്തേയ്ക്ക് ഒട്ടിപ്പിടിച്ചു കിടന്നിരുന്ന നീളമുള്ള മുടിയും നെറുകയിൽ നിന്ന് വെള്ളത്തോടൊപ്പം മുഖത്തൂടെ ഒഴുകി ഇറങ്ങുന്ന കുങ്കുമവും ആ ഉണ്ട കണ്ണുകൾ ഉരുട്ടിയുള്ള നോട്ടവും…..

എല്ലാം കൂടെ ആയപ്പോഴേക്കും അവന്റെ അവന്റെ അവസ്ഥ……

” ന്റെ പെണ്ണെ……. ”

അവൻ അറിയാതെ തന്നെ പറഞ്ഞുപോയിരുന്നു.

അവൻ അവൾക്കടുത്തേയ്ക്ക് പതിയെ ചുവടുകൾ വെച്ചു. അതിനനുസരിച്ച് അവൾ പിറകിലേയ്ക്കും ചുവടുകൾ വെച്ചു.

അവൻ അടുത്തേയ്ക്ക് എത്താറായപ്പോഴേക്കും അവൾ പിന്തിരിഞ്ഞു ഓടാൻ ശ്രമിച്ചു.പക്ഷെ അതിന് മുൻപേ അവന്റെ പിടി അവളിൽ വീണിരുന്നു.

ഇടുപ്പിലൂടെ പിടിച്ച് അവളെ പൊക്കി എടുത്തിരുന്നു അവൻ. ആ സമയം കൊണ്ട് അവനും മുഴുവനായി മഴയിൽ നനഞ്ഞിരുന്നു.

അവൻ അവളെ അവനുനേരെ തിരിച്ചു നിർത്തി ദുപ്പട്ട അവളുടെ കഴുത്തിലൂടെ വെറുതെ ഇട്ടുകൊടുത്തു.

” ഗീത….”

അവൻ അരുമയോടെ അവളെ വിളിച്ചു.അവൾ ഒരു ചിരിയോടെ അവളുടെ മുഖം അവന്റെ മുഖത്തേയ്ക്ക് ചേർത്തു വെച്ച് കഴുത്തിൽ കിടന്നിരുന്ന ദുപ്പട്ട അവർ രണ്ടുപേരുടെയും മുകളിലൂടെ എടുത്തിട്ടു.

” സ്തുതി….. ”

” നി മാത്രമേ എന്നെ സ്തുതി എന്ന് വിളിക്കുന്നുള്ളു….. ”

” ഞാൻ സ്തുതിയുടെ ഗീത….. അപ്പോൾ നമ്മൾ ഗീതസ്തുതി….. “

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....

വെള്ളാരംകണ്ണുകൾ

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ക്ലാസിൽ ഒരു പുതിയ അഡ്മിഷൻ വന്നു.സിബി എന്നായിരുന്നു അവന്റെ പേര്.അവൻ ഞങ്ങൾക്ക് തീർത്തും അപരിചിതനായിരുന്നു.വേറെ ഏതോ സ്ഥലത്ത് നിന്നും വന്ന് ഞങ്ങളുടെ നാട്ടിൽ

....
malayalam short story

ഓൺലൈൻ കോഴി

ഭർത്താവു ഗൾഫിൽ പോയതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയതാ R u feeling alone? ഉറങ്ങിയോ ? U r looking So beautiful…. ഒരു റിക്വസ്റ്റ് അയച്ചാൽ

....

ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും

....

വൈകി വിരിയുന്ന പൂവുകൾ

വയസ് 30 ആകുന്നു. ഇനി ഒന്നോ രണ്ടോ മാസം കൂടിയേ ഉള്ളൂ. ആറേഴ് വർഷമായി ഗൾഫ് ജീവിതം തുടങ്ങിയിട്ട്. ഇപ്പൊ രണ്ട് വർഷമായി ഒറ്റക്കാണ് താമസം. തന്നിഷ്ടത്തിനു

....
malayalam story

ഒരു ബിരിയാണി കഥ

നല്ല ഒരു ബിരിയാണിയുടെ മണം ബസ്സിൽ ഇരുന്നപ്പോൾ മൂക്കിലേക്ക് തുളഞ്ഞു കേറിയതാണ് …ഇത് വരെ അത് പോയിട്ടില്ല , മാസ അവസാനം ആണ് , പേഴ്സ് ഞാൻ

....