ഇങ്ങനെയും ചിലർ

ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്..ഒറ്റയ്ക്കാവാം…ആരുമില്ലാതെയാകാം..
ഒരിക്കൽ ജീവിതത്തിലേയ്ക്ക് ഈയാം പാറ്റകളെ പോലെ ആളുകൾ പറന്നടുക്കാം…നാം പോലും അറിയാതെ അവർ ഇറങ്ങിപ്പോയെന്നും വരാം..ഇനിയും ചിലരെ നമുക്ക് തന്നെ ഇറക്കി വിടേണ്ടതായും വരാം..സൗഹൃദം കൊണ്ട് നമ്മെ പൊതിയുന്നവരുണ്ടാകാം..അതിന്റെ നേർത്ത മഞ്ഞു മൂടുപടത്തിൽ പ്രണയമൊളിപ്പിച്ചവരുമുണ്ടാകാം..ആത്മാർത്ഥ സ്നേഹിതർ ഉണ്ടായെന്ന് വരാം…അവരുടെ ആത്മാർത്ഥത കാലഘട്ടത്തിന്റെ കടന്നുപോകലിൽ പരീക്ഷിക്കപ്പെട്ടേക്കാം..ബന്ധങ്ങളിൽ വിള്ളലുകൾ വന്നേക്കാം..ചില മുഖങ്ങളെ മറവിക്ക് വിട്ടുകൊടുക്കേണ്ടതായി വരാം..വെറുക്കപ്പെടേണ്ടവരുണ്ടാകാം..ഹൃദയത്തെ കീറി മുറിച്ചിട്ട് മുഖത്തു നോക്കിപുഞ്ചിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ടാകും..

സ്നേഹത്തിന്റെ പാശം കൊണ്ട് നമ്മെ വിരിഞ്ഞ മുറുക്കി കെട്ടിയിടുന്നവർ ഉണ്ടാകാം..ശ്വാസം എടുക്കാനാകാതെ, സ്വയമേ ഒന്നുംചെയ്യാൻ കഴിയാതെ ആ കയറിനുള്ളിൽ നമ്മൾ കഷ്ടപ്പെടുമ്പോഴും അവർ ചോദിക്കുമെനിക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന്..ഇത് സ്നേഹമല്ലെന്ന്,സ്നേഹമാണെന്ന് വിശ്വസിപ്പിക്കുന്ന അവരുടെ സ്വാർത്ഥത മാത്രമാണെന്ന്,അവർ ഒരിക്കലും മനസ്സിലാക്കുന്നുമില്ല…എത്ര നിസ്സാരമായാണ് നമുക്ക് നേരെ അവർ വിഷം പുരട്ടിയ അമ്പുകൾ എയ്യുന്നത്…ചിരിച്ചുകൊണ്ട് കൂടെ നിൽക്കുമ്പോഴും നമുക്കെതിരെ കള്ളക്കഥകൾ മെനയുകയാകുമവർ…എന്നിലെ എന്നെ കൊന്നിട്ടവർ അവർക്ക് വേണ്ട ഒരാളായി എന്നെ മെടഞ്ഞെടുക്കുന്നു..ചിന്തകൾക്കും പ്രവർത്തികൾക്കും വിലക്കുകൾ വയ്ക്കുന്നു..കൈകാലുകളിൽ അദൃശ്യമായതെന്നാൽ, ബലമുള്ള വിലങ്ങുകൾ തീർക്കുന്നു…ഞാൻ ഇഷ്ടപ്പെടുന്ന ഞാൻ ഇല്ലാതെയാവുന്നതും, പകരം ജീവനുള്ള ഒരു പാവയായി ഞാൻ പരിണമിക്കുന്നതും അറിയാതെ അറിഞ്ഞുകൊണ്ട് ജീവിക്കേണ്ടാതായി വരുന്നു…ആ ബന്ധനങ്ങളെ പൊട്ടിച്ചെറിയാനുള്ള ധൈര്യം കാണിക്കുന്ന നിമിഷം വരെ നാം ആ അടിമത്വത്തിൽ തന്നെ കഴിയേണ്ടതായി വരുന്നു…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

ചില കാഴ്ചകൾ

സ്വന്തം കൺമുന്നിൽ ഞാനല്ലാതെ ഇനി മറ്റൊരാൾ കൂടി കാണാൻ ഇടവരരുതെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ഒരു കാഴ്ച്ചയുണ്ട്…….! ” എന്നെ പോലെ ഒരു സ്ത്രീ ഒരിക്കലും കാണാൻ

....

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന്

....

തിരിച്ചു വരവ്

തുറന്നിട്ട ജാലകത്തിലൂടെ അവൻ പുറത്തേയ്ക്ക് നോക്കിനിന്നു. പുറംകാഴ്ച്ചകളിൽ വെറുതെ മിഴികൾ ഉടക്കിയെങ്കിലും അതൊന്നും അവന്റെ മനസ്സിൽ പതിയുന്നുണ്ടായിരുന്നില്ല. നിഴലും നിലാവും ഇടകലർന്ന തൊടിയിൽ നിഷാപക്ഷികളുടെ ചിറകടി ശബ്ദം.അകലെ

....
best malayalam short stories

ഭാര്യ ലെസ്‌ബിയനാണ്.

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ

....
malayalam short stories

ചേച്ചി

“ആരാടാ നൗഫലേ ഇതു ഐഫോൺ ലെവൻ ഒക്കെയായി ഒരു ആറ്റം ചേച്ചി? ” “അത് ഇവിടുത്ത സ്ഥിരം കസ്റ്റമറാ കിരണേ. ആശചേച്ചി.! റീചാർജിനും എന്ത് റിപ്പയറിനും ഇവിടെയെ

....

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....