കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു…

നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന് കയ്യിൽ കാശൊന്നും ഇല്ലായിരുന്നു. കയ്യിൽ ഇടയ്ക്ക് വല്ലപ്പോഴും കടയിൽ പോകുമ്പോൾ ബാക്കി കിട്ടുന്ന ഒന്നോ രണ്ടോ രൂപയുണ്ടായിരിക്കും!!! അല്ല, അന്നൊക്കെ ഈ ബാക്കി പൈസ അങ്ങനെയിങ്ങനെയൊന്നും കിട്ടാറില്ലായിരുന്നു. സാധാരണയായി മാതുലന്റെ കടയിൽ നിന്നും അവശ്യ സാധനങ്ങൾ കടം വാങ്ങുകയായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇങ്ങനെ പൂത്ത കാശ് എന്റെ പോക്കറ്റിൽ വന്നിരുന്നുള്ളു.

അങ്ങനെ എനിക്കും വല്ലാത്ത ആഗ്രഹം മനസ്സിൽ വന്നടിഞ്ഞു, മീൻ വളർത്തണം!!! വീട്ടിൽ വേലി കേട്ടുവാൻ വച്ച നീല പടുതയിൽ കണ്ണുടക്കിയെങ്കിലും അമ്മ നിസാരമായി ആ മോഹം തല്ലി കെടുത്തി. എന്തായാലും മീൻ വളർത്താൻ ഒരു ടാങ്ക് വേണം. കയ്യിൽ ഒരു പൈസ പോലും എടുക്കാനില്ലാത്ത സമയവും!!! അപ്പുറത്തെ വീട്ടിലെ ഉണ്ണിയുമായി കാര്യം സംസാരിച്ചു, സംഭവം അടുത്ത പറമ്പിൽ തന്നെ ചെറിയൊരു കുഴിയെടുത്തു പ്ലാസ്റ്റിക് കവർ വിരിക്കാൻ തീരുമാനിച്ചു.

അങ്ങനെ ടാങ്കിന്റെ പണിയൊക്കെ പൂർത്തിയായി, വെള്ളവും നിറച്ചു. ഇനി മീനാണ് പ്രശ്നം, കയ്യിൽ കാശില്ലാതെ എങ്ങനെ എങ്ങനെ മീൻ വാങ്ങും!!! അങ്ങനെ ആശയകുഴപ്പത്തിൽ കുരുങ്ങി കിടന്നപ്പോഴാണ് വീടിന്റെ തൊട്ടടുത്ത തോട്ടിൽ അതാ കളർ മീനുകൾ….

സത്യം തന്നെയാണോ എന്ന് ഉറപ്പു വരുത്താൻ അവനെ വിളിച്ചു കാണിച്ചു കൊടുത്തു. സംഭവം സത്യമാണ്, വാലിൽ നിറമുണ്ട്. ചിലതിനാകട്ടെ ഉടലിലും നിറങ്ങളുണ്ട്. വല്ലാത്ത സന്തോഷം മനസിൽ നിറഞ്ഞു തുളുമ്പി. ഞാനും സുഹൃത്തും കൂടി വീട്ടിലെ പഴയൊരു തോർത്തും പിടിച്ചുകൊണ്ടു കളർ മീൻ വെട്ടയ്ക്ക് തൊട്ടിലേയ്ക്ക് ഇറങ്ങി. ആവേശത്തോടെ ഓരോ ഇനങ്ങളെയും പിടിച്ചു കൂട്ടി. ഇവറ്റകളെല്ലാം പെറ്റു പേരുകിയിട്ട് വേണം നല്ലൊരു ടാങ്ക് ഒക്കെ കെട്ടി സംഭവം ഒന്ന് വിപുലമാക്കാൻ. മനസ്സ് മുഴുവൻ പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ കൊണ്ട് കാട് കയറി തുടങ്ങി.

അങ്ങനെ ഞങ്ങളുടെ വ്യത്യസ്തയിനം മീനുകളെ ടാങ്കിൽ നിക്ഷേപിച്ചു. കൊള്ളാം എല്ലാത്തിനും കളറുണ്ട്!!!

അൽപ്പം താമസിച്ചാണ് മറ്റൊരു കാര്യം കണ്ടത്, അവറ്റകളുടെ എല്ലാം തലയിൽ ഒരു വെള്ളപൊട്ടുണ്ട്!!! എല്ലാം പല കളറാണെങ്കിലും ഒരിനം തന്നെയാകുമോ എന്നൊരു സംശയം വല്ലാതെ അലട്ടി.

“ഇതെല്ലാം പൂഞ്ഞാനുകളാണല്ലോ “

തലയിൽ പൊട്ടുള്ള മീനുകളെല്ലാം തോട്ടിലെ മാത്രം കളർ മീനുകളാണെന്ന നഗ്ന സത്യം ഞങ്ങൾ മനസിലാക്കി. കഷ്ട്ടം എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു!! എല്ലാം തകർന്നിടിഞ്ഞു. ആകെ സങ്കടം തോന്നിയെങ്കിലും പുറത്തു കാട്ടിയില്ല.

നല്ല വെയിലുള്ള സ്ഥലത്തു കെട്ടിയ മീൻ ടാങ്കിൽ പതിയെ വെള്ളമെല്ലാം വറ്റി. ഒടുവിൽ അവറ്റകളെല്ലാം അവിടെ കിടന്ന് ചത്തു.

വേട്ടയാടി പിടികൂടിയ തോട്ടിലെ കളർ മീനുകൾ എല്ലാം പൊരി വെയിലത്തു വെന്തു മരിച്ചു, ഈയുള്ളവന്റെ മറ്റൊരു മഹാപാപം.

ഇനിയെങ്ങാനും അവറ്റകൾ യഥാർത്ഥ കളർ മീനുകളായിരുന്നെങ്കിൽ ഇപ്പോൾ കോടീശ്വരനായി മാറേണ്ടിയിരുന്ന ആളാണല്ലോ എന്നോർത്തു ഞാനിപ്പോഴും സങ്കടപ്പെടാറുണ്ട്. ചത്തുപോയ തോട്ടിലെ കളർ മീനുകൾ എന്നോട് ക്ഷമിക്കുക.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....

രക്ഷകൻ

നിന്റെ രക്ഷയ്ക്ക് അവനുണ്ടാകും… ഇതൊരൽപ്പം പഴകി ദ്രവിച്ചു തുടങ്ങിയ അനുഭവമാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയമാണ്, അങ്ങനെ ഒരു അവധി ദിവസം അച്ഛന്റെ മൂത്ത പെങ്ങളുടെ വീട്ടിൽ

....

സൈക്കിൾ

പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ

....

ചിറകിന്റെ നിറം

  “ചിറക് പക്ഷികൾക്ക് മാത്രമുള്ളതാണോ? അല്ല മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ചിറകുകളുണ്ട്. എന്നാൽ പക്ഷികളെപ്പോലെ ഏവർക്കും കാണുന്ന കണക്കിനല്ല എന്നുമാത്രം!!! ചാടുമ്പോഴൊക്കെ എങ്ങനാണ് വായുവിൽ ഉയർന്നു നിൽക്കുന്നത്?

....
best malayalam short stories

ബുള്ളെറ്റ് മെറിൻ

ഒരു നട്ടുച്ചവെയിലത്തു വീടിനടുത്തുള്ള പറമ്പിൽ പിള്ളേരുടെ ക്രിക്കറ്റ്‌ കളി കണ്ടോണ്ടിരിക്കുമ്പോഴാണ് പൂഴിമണ്ണ് നിറഞ്ഞ ഇടവഴിയിലൂടെ പടപടാ ശബ്ദത്തിൽ ഒരു ബുള്ളെറ്റ് പാഞ്ഞുപോകുന്നത് കണ്ടത്… ഇതാരെടാ ഈ വഴിക്ക്

....
malayalam short story

25 വർഷങ്ങൾ

25 വർഷങ്ങൾക്കു മുന്നേ…., കല്ല്യാണ ദിവസം ആദ്യരാത്രിയിൽ അവളെന്നോട് ചോദിച്ചു…., ഞാനെങ്ങനെയാ നിങ്ങളെ സ്നേഹിക്കേണ്ടതെന്ന്…? ? ? പെട്ടന്ന് അതു കേട്ടപ്പോൾ എനിക്കും ആകെ കൺഫ്യൂഷനായി…, എങ്കിലും

....