ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ !

തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ ഉണ്ടായിരുന്നവരോടും സ്ഥാപിക്കാൻ വ്യഗ്രതപ്പെട്ടുകൊണ്ടിരുന്ന നിമിഷങ്ങളിലെല്ലാം തന്നെ സ്വയം തിരിച്ചറിയാനുള്ള വിവേകം നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം !

സ്സ്നേഹിക്കപ്പെടാനുള്ള ആവേശം ! അത് ആരോടെങ്കിലും അപ്രതീക്ഷിതമായി തോന്നുന്ന പ്രണയം ആയി രൂപാന്തരം സംഭവിക്കുമ്പോഴും മിക്കവർക്കും അത് ഉൾക്കൊള്ളാനാവുന്നില്ല എന്നതല്ലേ സത്യം ??

തിരിച്ചറിവിന്റെ പാതയിൽ ഒടുവിൽ തിരിച്ചെത്തുമ്പോഴേക്കും കാലം ഒരിക്കലും തിരിച്ചുവരുന്നില്ലെന്നു മനസ്സിലാക്കുന്നതാകട്ടെ ലക്‌ഷ്യം തേടിയുള്ള പുതിയ യാത്രകളുടെ തുടക്കം !

ആ പുതിയ യാത്രയിൽ അനുഭവങ്ങളുടെ സാക്ഷ്യം എന്നും ഒരു മുതൽക്കൂട്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നേരുന്നു “ശുഭ യാത്ര”

Share on facebook
Share on twitter
Share on whatsapp
Share on telegram
1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....

കട്ടുതിന്നൽ പ്രണയങ്ങൾ അപകടകരമോ ?

ബാല്യകാലത്തെങ്കിലും അല്പം കട്ടുതിന്നാത്തവരായി ആരെങ്കിലും ഉണ്ടോ ?? വളരെ വിരളമായിരിക്കും! അടുക്കളയുടെ കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത അലമാരയുടെ മുകളിലെ തട്ടുകളിൽ ‘അമ്മ കാണാതെ എത്തിപ്പിടിച്ച മധുരപദാര്ഥങ്ങള് പോലെ തന്നെ

....

ഗീതസ്തുതി

സമയം രാവിലെ അഞ്ചരയോട് അടുക്കുന്നതെ ഉണ്ടായിരുന്നുവെങ്കിലും ചെറിയ രീതിയിൽ വെളിച്ചം വീണിട്ടും ഉണ്ടായിരുന്നു. പുലർകാലേ വീശുന്ന തണുത്ത കാറ്റിൽ കുളിർ കോരുന്നുണ്ടായിരുന്നുവെങ്കിലും അവൾ അതൊന്നും കാര്യം ആക്കാതെ

....

ചിന്തകൾ

ചിന്തകൾ ഒരു കനലു പോലെ ഉള്ളിൽ നീറി പുകഞ്ഞു തുടങ്ങി, അവറ്റകൾ ഇടയ്ക്ക് കുത്തിനോവിക്കാറുള്ളതുപോലെ പതിവു തെറ്റിക്കാതെ തുടർന്നു. എങ്ങനെയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എല്ലാ

....

ഓർമ്മയിലൊരു ഓണക്കാലം

മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത്‌ ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ  എന്ന് കരുതി

....