“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…”
കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം അതുപോലെ തന്നെ. എന്നാൽ അൽപ്പം കഴിഞ്ഞപ്പോൾ സംഗതി വഷളായി തുടങ്ങി പാട്ടിന്റെ സ്വഭാവം തന്നെ മാറി… അതിന്റെ വരികൾക്കിടയിൽ വികസന നായകനെന്നും, വികസന സിംഹമെന്നും മാറ്റമെന്നും പാട്ടിന്റെ ചുവട്ടിൽ പോലും ചേർക്കാൻ കൊള്ളാത്തൊരു പേരും പിന്നെ വോട്ടു ചെയ്യുവാനുള്ള ചിഹ്നവും.
ഇതെന്ത് മൈരെന്നു കരുതി വായും പൊളിച്ചു നിന്നപ്പോൾ ആ സഞ്ചരിക്കുന്ന പാട്ടുപെട്ടിയിൽ നിന്ന് ഒരുപാട് പേപ്പറു കക്ഷണങ്ങൾ പാറി പറന്നു. വെറുതെ ആ പേപ്പറുകൾ എല്ലാം തന്നെ റോഡിൽ അവിടിവിടായി കിടന്നു. ഇത് ഒരൽപ്പം പഴയ അനുഭവമാണ്. എന്നാൽ ഇപ്പോഴും ഇതിനൊന്നും വല്യ മാറ്റങ്ങളൊന്നും വന്നിട്ടില്ല, ഇപ്പോൾ അൽപ്പം പുതിയ പാട്ടുകളെയാണ് എടുത്ത് വലിച്ചു കീറി ചുവരിൽ തൂക്കുന്നത്.
എന്നാൽ ഇതുമാത്രമാണോ സംഗതി???അല്ല!!!ശബരിമലയിൽ ആർക്കും ഒരു ശല്യവുമില്ലാതെ ഒതുങ്ങിക്കൂടി ഇരുന്ന അയ്യപ്പനും ഇത്തവണ സൂപ്പർ സ്റ്റാർ ആയി. അയ്യപ്പനു വേണ്ടി വോട്ട് അഭ്യർത്തിക്കേണ്ട അവസ്ഥയിൽ എത്തിയ ബി ജെ പി കൂട്ടത്തിൽ വേറിട്ടു നിന്നു. കേരളത്തിലെ മുഴുവൻ വിശ്വാസികളുടെയും കണ്ണ് നിറച്ച എൽ. ഡി. എഫ് ഭരണത്തിനെതിരെ വോട്ട് ചെയ്യണമെന്ന് വണ്ടിയ്ക്കുള്ളിരുന്നു തൊണ്ട കീറി കരഞ്ഞുകൊണ്ടാണ് അഭ്യർത്ഥന. ഇടയ്ക്ക് ഇടയ്ക്ക് അയ്യപ്പനെന്നു പറഞ്ഞുകൊണ്ടിരുന്നു. ഒരുപക്ഷെ അദ്ദേഹം മലയിൽ നിന്നൊക്കെ ചെവിയും പൊത്തി ഓടിയിട്ടുണ്ടാകും. എങ്കിലും തിരഞ്ഞെടുപ്പ് കാലത്ത്,രാവിലെ മാത്രം മുറ്റത്ത് പൊന്തുന്ന കുരുപ്പ പോലെ ഇവറ്റകളും പൊന്തി വന്നിരിക്കുന്നു. ഇവറ്റകൾക്ക് വേണ്ടി പെട്രോൾ വണ്ടിയിൽ നെട്ടോട്ടമൊടുന്ന അണികളെയും, രാവിലെ തന്നെ വീട്ടിൽ ഗ്യാസ് അടുപ്പിൽ ആഹാരം ഉണ്ടാക്കി കൊടുക്കുന്ന വീട്ടുകാരെയും ഓർത്തു അത്ഭുതം തോന്നുന്നു. ഇനി ബുദ്ധി ഇല്ലാഞ്ഞിട്ടാണോ എന്ന് ആശ്ചര്യപ്പെടേണ്ട,അതുണ്ടായിരുന്നെങ്കിൽ ഈ മലരുകളുടെ കൊടിയും തൂക്കി പിന്നാലെ ഇറങ്ങുമോ!!!!
നാട്ടിലൊക്കെ പ്രമുഖ കോൺഗ്രസ് നേതാക്കൾ കൊറോണ ആയതുകൊണ്ട് തന്നെ അവിടുന്നും ഇവിടുന്നും കിട്ടുന്ന ഇടതു പക്ഷ വിരോധ എഴുത്തുകൾ നാട് മുഴുവൻ പരത്തുന്ന തിരക്കിലാണ്. തേച്ചു വടി കണക്കിനിരിക്കുന്ന പെട്ടിയ്ക്കുള്ളിൽ തടിച്ച ശരീരം കുത്തി നിറച്ചുകൊണ്ട് ഇതുവരെ കാണാത്ത ചിരിയും ഒപ്പിച്ചു നാട്ടിൽ ഇടയ്ക്ക് മുഖം കാണിക്കാനും സമയം കണ്ടെത്തുന്നുണ്ട്. ഇവറ്റകളെയൊക്കെ ഇങ്ങനൊന്നു കാണണമെങ്കിൽ ഒരു തിരഞ്ഞെടുപ്പ് കാലം തന്നെ വേണ്ടി വരും. നാട്ടിലെ പ്രമുഖ നേതാക്കളെ തന്നെ ഒരു കാര്യം വന്നാൽ കാണാൻ കിട്ടാറില്ല, ഇതിനെല്ലാം പുറമെ സ്വന്തം വീട്ടുകാർ പോലും ഒരിക്കലും തിരിച്ചിരിയാത്ത ചില കക്ഷികളെ സ്ഥാനാർഥിയായും കൊണ്ടുവരും. എങ്ങാനും നാലാളു കൂടുന്ന കവലയിൽ അവസരം കിട്ടിയാൽ പിന്നെ ആ കവലയിൽ ഒരു വിമാനത്താവളം തന്നെ പണിയുമെന്ന് പറഞ്ഞു കളയും. ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന വിരലിലെണ്ണാവുന്ന ആളുകളോട് അവസാനം ഒരു സംഭവവും പറഞ്ഞു കളയും “വോട്ട് ചെയ്തു വിജയിപ്പിക്കണം”എന്ന്!!!
ഇനിയിപ്പോൾ ഇതുപോലെ പലതും കാണുകയും കേൾക്കുകയും ചെയ്യുന്ന ദിവസങ്ങളാണ് വരുന്നത്.ഇനിയിപ്പോൾ എന്തൊക്കെ കരച്ചിൽ കേട്ടാലും സാക്ഷര കേരളം അനിവാര്യമായ ഒന്നിനെ മാത്രം വിജയിപ്പിച്ചു കര കയറ്റും.പാട്ടും മേളവും കള്ള കഥകളും കേട്ട് വോട്ട് ചെയ്യാൻ ഇത് തലയിൽ തലച്ചോറിന് പകരം ചാണകം നിറച്ചവരുടെയോ,പണവും അധികാര മോഹവും കുത്തി നിറച്ചവരുടെയോ നാടല്ല. ചിന്തിക്കാൻ കഴിവുള്ള ജീവികൾ മാത്രം താമസിക്കുന്ന ഇന്ത്യ മഹാരാജ്യത്തിലെ ഒരേയൊരിടമാണ്… “കേരളം”
ഇനിയിപ്പോൾ ഇവിടെ ഒരായിരം തിരഞ്ഞെടുപ്പുകൾ കടന്നുപോയാലും ഈയുള്ളവൻ പണിയെടുക്കും, കാശ് വാങ്ങും… അന്തസായി ജീവിക്കും!!!
“സ്വാതന്ത്ര്യത്തോടെ ജീവിക്കും “