രാജ്യദ്രോഹി

എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു മടക്കം ☺️

പ്രണയ കഥകളൊക്കെ ഒരുപാടുണ്ടാകും അതുപോലെ ഒരെണ്ണം ഇന്ന് വീണുകിട്ടി, പാവപ്പെട്ട പത്തനംതിട്ട സുഹൃത്തിന്റെ വായിൽ നിന്നുമാണ് സംഭവം. ചോറു വാരി വാരി തിന്നുകൊണ്ടിരുന്ന സമയം അവൻ പറഞ്ഞു തുടങ്ങി, ഇത്രയും ആഹാരം വായിൽ വച്ചുകൊണ്ട് യാതൊരു തടസവുമില്ലാതെ അവനെങ്ങനെ സംസാരിക്കുന്നുവെന്ന സംശയം വല്ലാതെ അലട്ടി.

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്താണ് സംഭവം, അത്യാവശ്യം കാണാൻ ഭംഗിയും അതിനുപരി നല്ലതുപോലെ പഠിക്കുന്ന അവന്റെ കഥയിലെ നായികയുമായി അടുപ്പത്തിലാകാൻ കേവലം ചുരുങ്ങിയ ദിവസങ്ങളെ വേണ്ടി വന്നുള്ളൂ.

“കച്ചാ മാങ്ങ യൊക്കെ വാങ്ങി കൊടുക്കുവാരുന്നു അണ്ണാ “

തന്റെ നല്ല പകുതിയ്ക്ക് അദ്ദേഹം ചോറ് പത്രത്തിൽ ആരും കാണാതെ സ്ഥിരം കൊടുത്തിരുന്ന പ്രണയ സമ്മാനമായിരുന്നു ആ മിട്ടായി. ഈ മധുരമൊക്കെ തിന്ന് വല്ല അസുഖവും വന്നാലോ എന്ന് കരുതിയിട്ടാവണം പ്രിയപ്പെട്ടവൾ അധികം വൈകാതെ അവനെ ഇട്ടേച്ചങ്ങു പോയി!!!!

“പണ്ട് അവളുടെ കൂടെ പോയിരുന്നു പരീക്ഷയൊക്കെ നോക്കി എഴുതി, പക്ഷെ ഞാൻ എല്ലാത്തിനും പൊട്ടി, ഇപ്പൊ അവൾക്ക് രണ്ട് പിള്ളേരുണ്ട് അണ്ണാ”

സങ്കടം കൊണ്ടാണോ എന്നറിയില്ല, ഇത്രയും പറഞ്ഞിട്ട് പാവം പാത്രത്തിലിരുന്ന മീൻ വറുത്തത് മുഴുവനും വായിലാക്കി. ശേഷം തലയും കുലുക്കി അൽപ്പം ചിരിച്ചു. അൽപ്പം ചോറ് കൂടി കഴിക്കാൻ പറയണമെന്ന് ഉണ്ടായിരുന്നു, പിന്നെ അവന്റെ ദുഃഖ കഥ കേട്ടതുകൊണ്ട് അതിനെന്റെ വലിയ മനസ്സ് അനുവദിച്ചില്ല.

അല്ലേലും പ്രണയമൊക്കെ വല്ലാത്തൊരു സംഗതിയാണ്. ഒരിക്കൽ പോലും പ്രണയം തോന്നാത്ത മനുഷ്യരുണ്ടാകുമോ… ഇനി അങ്ങനെ ഉണ്ടായാൽ അൽപ്പം വഷളമാണ് കാര്യങ്ങൾ, ഇഷ്ട്ടമാണെന്ന് പറയുവാൻ വല്ലാത്തൊരു ബുദ്ധിമുട്ടായിരിക്കും എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു മടക്കം…

പിന്നീട് കടന്നുപോകുന്ന രാത്രികളും പകലുകളും ആ ഒരു ചിന്ത മാത്രം, ഹോ എന്താ ഒരു അവസ്ഥ!!!

അത് മാത്രമല്ലല്ലോ പ്രണയം. മണ്ണിനെ പ്രണയിച്ച കർഷകർ ഇവിടെ രാവും പകലുമില്ലാതെ പെരുവഴിയിൽ സമരത്തിലാണ്, അധികാരത്തെ പ്രണയിച്ചു മതിമറന്ന പുലയാടികൾ അവരെ കണ്ടില്ലെന്ന് നടിക്കുന്നു. ശരീരത്തെ പ്രണയിച്ച കാമഭ്രാന്തന്മാർ ഇരുളിൽ അവളെ പിച്ചി ചീന്തുന്നു, നീതിയും ന്യായവുമൊക്കെ കണ്ണുകെട്ടി ഒരേ നിൽപ്പാണ്. അപ്പോഴും അധികാരത്തെ മാത്രം പ്രണയിച്ചു രാജ്യം കരണ്ടു തിന്നുകൊണ്ടിരിക്കുന്ന മൂഷികന്മാരുടെ ഇടയിൽ ഇവിടെ കിഴങ്ങു പോലെ ഞാന്നു കിടക്കുന്ന കൊച്ചു കേരളത്തിൽ പ്രണയത്തെ പറ്റി പുലമ്പിയ ഒരു മഹാപാപി ജീവിച്ചിരിപ്പുണ്ട്.

പ്രണയം പോലും!!! എന്ത് നെറികേടാണ് ഞാനീ പറഞ്ഞത്, മനസ്സുകൾ തമ്മിൽ തോന്നുന്ന കൊച്ചു പ്രണയത്തിനു എന്ത് കാര്യമാണ് ഇവിടുള്ളത്???

എന്ന്,

മാപ്പിരന്നുകൊണ്ട് ഒരു രാജ്യദ്രോഹി!!!

Share on facebook
Share on twitter
Share on whatsapp
Share on telegram
5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

നിങ്ങൾക്കെന്നോട് പ്രണയം തോന്നേണ്ടിയിരുന്നില്ല

നിങ്ങൾ എനിക്കെന്നുമൊരു അത്ഭുതമായിരുന്നു, നിങ്ങൾ പറഞ്ഞറിഞ്ഞ നിങ്ങളുടെ പ്രണയവും…. അല്ലെങ്കിൽ പിന്നെ, യാതൊരു സവിശേഷതകളും അവകാശപ്പെടാനില്ലാത്ത,വെറുമോരു സാധാരണക്കാരിയായ എന്നോട് നിങ്ങൾക്ക് പ്രണയം തോന്നുന്നതെങ്ങനെയാണ്? ത്രസിപ്പിക്കുന്ന സൗന്ദര്യമോ,ആകർഷകമായ ആകാര

....

ഇങ്ങനെയും ചിലർ

ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്..ഒറ്റയ്ക്കാവാം…ആരുമില്ലാതെയാകാം.. ഒരിക്കൽ ജീവിതത്തിലേയ്ക്ക് ഈയാം പാറ്റകളെ പോലെ ആളുകൾ പറന്നടുക്കാം…നാം പോലും അറിയാതെ അവർ ഇറങ്ങിപ്പോയെന്നും വരാം..ഇനിയും ചിലരെ നമുക്ക് തന്നെ ഇറക്കി വിടേണ്ടതായും

....

21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ

....
malayalam short stories

കാമുകന്റെ_രാത്രിസഞ്ചാരം

“ഇന്ന് രാത്രി വീട്ടിൽ ഞാൻ ഒറ്റക്കാണ്.. പോരുന്നോ..? ” ആ മെസ്സേജ് മൊബൈലിൽ കണ്ടതും വിശ്വാസം വരാതെ ഞാൻ കണ്ണുകൾ ഒന്നൂടെ ചിമ്മിയടച്ചു.. അപ്പോൾ ദാ വരുന്നു

....
malayalam story

എന്റെ കൈകൾ

വിവാഹ ശേഷം ആദ്യമായാണ് ഞങ്ങൾ പരസ്പരം തർക്കിക്കുന്നത്…, അതും വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം…., കാരണം നിസാരമാണ്…., ഒരു മനുഷ്യനിലെ സ്നേഹം മുഴുവൻ എവിടെയാണ് എന്നതിനെ ചൊല്ലിയാണു

....

ആത്മാവിനോട്

ഭാഗം ഒന്ന് മഞ്ഞാൽ മൂടപ്പെട്ട ആ പ്രഭാതത്തിൽ ഭൂമിയിൽ പതിയുന്ന അവളുടെ കാലടി ശബ്ദം അതുവരെ അവിടെ തളംകെട്ടി നിന്നിരുന്ന നിശബ്ദതയെ കീറിമുറിച്ചു.മഞ്ഞിൻകണങ്ങളുടെ നനവ് വിട്ട് മാറാത്ത

....