malayalam short story

ഓൺലൈൻ കോഴി

ഭർത്താവു ഗൾഫിൽ പോയതിന്റെ
പിറ്റേന്ന് മുതൽ തുടങ്ങിയതാ

R u feeling alone?

ഉറങ്ങിയോ ?

U r looking So beautiful….

ഒരു റിക്വസ്റ്റ് അയച്ചാൽ accept ചെയ്യുമോ ?

എന്നൊക്കെയുള്ള ഒരോ sms…..

ഒരു വിരുതൻ കുറച്ചു കൂടി നീട്ടി എറിഞ്ഞിരിക്കുന്നു

ഇക്കയില്ലയെന്നു കരുതി പേടിക്കണ്ട
എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോളാൻ

സ്വന്തം തള്ളയോട് പറഞ്ഞിട്ടുണ്ടാവില്ല ഇത്രയും സ്നേഹത്തോടെ അവൻ……

വന്ന മെസ്സേജുകളിൽ ഒരെണ്ണം
Fake I D വെച്ചു അയച്ചിരിക്കുന്നത്

എന്റെ ഇക്കാന്റെ ചങ്ങാതിമാരിൽ ഒരാളാണെന്ന് അറിഞ്ഞപ്പോൾ
എന്റെ ചങ്കൊന്നു കത്തി..

പണ്ടൊക്കെ ചങ്ങായിന്റെ പെങ്ങളെ
ചാടിച്ചു കൊണ്ടു പോകലായിരുന്നെങ്കിൽ ഇന്ന് ചങ്ങായിന്റെ ഭാര്യയെ അടിച്ചോണ്ടു പോകലാണ് ഇപ്പോഴത്തെ ഫാഷൻ.

എല്ലാം മാറ്റത്തിന്റെ കാലമല്ലേ നടക്കട്ടെ ….

ഇക്ക പോയതിനു ശേഷമാണ്
” ഇക്ക എന്ന വൻമതിലിന്റെ ”
ശക്തി ഞാൻ തിരിച്ചറിഞ്ഞത്.

ഇക്ക നാട്ടിലുണ്ടായിരുന്നപ്പോൾ
എന്നെ ഒന്ന് നോക്കാൻ പോലും
പലരും ഭയപ്പെട്ടിരുന്നു.

എന്നാൽ ഇന്ന് സ്‌ക്കൂൾ പിള്ളേരുടെ നോട്ടം വരെ കാമത്തിന്റേതായി മാറിയിരിക്കുന്നു.

എന്ത്‌ വേഗമാണ് അവരുടെ മാറ്റം.

എന്റെ ഇക്ക ഇന്നെന്റെ കൂടെയില്ലാത്തതിന്റെ ദു:ഖം
ഇന്നു ഞാൻ ശരിക്കും അറിയുന്നു….,

എന്റെ അടിവസ്ത്രത്തിന്റെ നിറം കാണാൻ കാത്തിരിക്കുന്ന സകലവൻമാരോടും കൂടി പറയാണ്

ഭർത്താവ് ഗൾഫിലുള്ള എല്ലാ പെണ്ണുങ്ങളും നിന്റെ വിളിക്കാത്തു നിൽക്കുന്നവരല്ല

” സ്വന്തം കുടുംബത്തിനു വേണ്ടിയാണ്
ആ മരുഭൂമിയിലെ ചുട്ടുപ്പൊള്ളുന്ന വെയിൽ കൊള്ളുന്നതെന്നു വിശ്വസിക്കുന്ന പെണ്ണുങ്ങളും ഇവിടുണ്ട് “….!

പിന്നെ
ഇക്ക എന്നോട് പറഞ്ഞപ്പോലെ
ഒരു വർഷം കഴിഞ്ഞും
ഇങ്ങള് വന്നില്ലെങ്കിൽ സത്യായിട്ടും
ഞാൻ പറയാ…,
ഞാൻ മാറും…..!

താലിമാല പണയം വെച്ചാണെങ്കിലും ശരി ടിക്കറ്റെടുത്ത് ഞാനങ്ങു വരും…..!

അങ്ങനെ ഇങ്ങള് കണ്ട അറബിച്ചികളെ കണ്ട് സുഖിക്കണ്ട….!

ഇങ്ങക്കായി മാത്രം
പിറന്ന ഞാനുണ്ടിവിടെ…,
ഹം…..!

Share on facebook
Share on twitter
Share on whatsapp
Share on telegram
1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....
malayalam story

ഒരു ബിരിയാണി കഥ

നല്ല ഒരു ബിരിയാണിയുടെ മണം ബസ്സിൽ ഇരുന്നപ്പോൾ മൂക്കിലേക്ക് തുളഞ്ഞു കേറിയതാണ് …ഇത് വരെ അത് പോയിട്ടില്ല , മാസ അവസാനം ആണ് , പേഴ്സ് ഞാൻ

....

ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ ! തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ

....

ഓർമ്മകൾ

” എന്റെ കൂടെ നടക്ക് ചെക്കാ !! എന്തെ നിന്റെ ഭാര്യ കാണും എന്ന പേടിയാണോ ? ” ” ഹഹ പോടീ , പ്രായം 50

....

സൈക്കിൾ

പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ

....

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....