യാത്ര

യാത്രകളോളം സുന്ദരമായ മറ്റൊന്നുണ്ടോ…?നിങ്ങളിൽ പലരെയും പോലെ ഇല്ല എന്ന് തന്നെയാണ് എന്റെയും ഉത്തരം……………പണ്ട് എവിടെയോ വായിച്ചതുപോലെ..ഏറ്റവും മനോഹരമായ യാത്ര,അത് നമ്മളുടെ ഇന്നലകളിലേക്ക് ഉള്ള തിരിച്ചുപോക്കാണ്..ഞാനും ഇപ്പോൾ അങ്ങനെയൊരു യാത്രയിലാണ്. അത്‌ പക്ഷെ വെറുമൊരു യാത്രയല്ല..എന്റെ നഷ്ട്ടപ്പെട്ട ഇന്നലെകളെ തേടിയുള്ള യാത്ര..നഷ്ട്ടപെട്ട സ്വപ്നങ്ങളിലേക്കും..അവയൊന്നും ഒരിക്കലും വീണ്ടെടുക്കാൻ കഴിയില്ലെങ്കിൽ കൂടി എന്തോ ഒരു മോഹം..ആ കാലത്തിലേക്ക് ഒന്ന് മടങ്ങിപ്പോവൻ..ഒരു തരത്തിൽ നമ്മുടെയെല്ലാം ജീവിതം കുതിച്ചുപായുന്ന തീവണ്ടി പോലെയല്ലെ.. ആ യാത്രയിൽ ഇരു വശത്തും പുറകോട്ട് പോകുന്ന കാഴ്ചകൾ പോലെ നമ്മുടെ സ്വപ്നങ്ങളും സന്തോഷങ്ങളും എല്ലാം മാഞ്ഞുപൊയ്കൊണ്ടിരിക്കുന്നു……..അല്ലെ….പല ഉറക്കമില്ലാത്ത രാത്രികളിലും വെറുതെ എങ്കിലും ചിന്തിച്ചു പോകാറുണ്ട് ഒന്നും അറിയാതിരുന്ന എന്റെ ബാല്യത്തിലേക്കും കുസൃതി നിറഞ്ഞ കൗമാരത്തിലേക്കും എല്ലാം ഒരു അപ്പൂപ്പൻ താടി പോലെ പാറിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്…പക്ഷെ അപ്പോഴും കണ്മറഞ്ഞുപോകുന്ന കാഴ്‍ചകൾ പോലെ അത് എന്നെന്നേക്കുമായി എന്നെ നഷ്ടപ്പെട്ടുപോയിരിക്കുന്നു എന്ന സത്യം തെല്ലു വിഷമത്തോടെയെങ്കിലും തിരിച്ചറിയാറുണ്ട്..പക്ഷെ ചില ഭ്രാന്തൻ ചിന്താഗതികൾ എന്നും കൂടെയുള്ളത് കൊണ്ടുതന്നെ ഈ യാത്രകളെക്കാൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന യാത്ര എന്നാണെന്നറിയാത്ത, എങ്ങനെയാണെന്നറിയാത്ത..എന്താണെന്നറിയാത്ത,എവിടേക്കാണെന്നറിയാത്ത ആ മടക്കമില്ലാത്ത യാത്രയെക്കുറിച്ച് മാത്രമാണ്……”അവസാന യാത്ര”

🙏

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance Empfehlungsbonus

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

About The Author

നല്ല പാതി

” ഡോക്ടർ ആളേ കിട്ടിയിട്ടുണ്ട് കേട്ടോ. ഇപ്പോഴാ ആ കുട്ടി വിവരം വിളിച്ച് പറഞ്ഞത് ഇനി ഇന്ദ്രനോട്‌ പറഞ്ഞോളൂ ” ” ആരാടോ ആൾ താൻ കണ്ടോ

....

ഓർമ്മകൾ

” എന്റെ കൂടെ നടക്ക് ചെക്കാ !! എന്തെ നിന്റെ ഭാര്യ കാണും എന്ന പേടിയാണോ ? ” ” ഹഹ പോടീ , പ്രായം 50

....

ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ ! തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ

....

അമ്മയുടെ വിരലുകൾ

ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല, അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ്

....

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....

21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ

....