രാജ്യദ്രോഹി

എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു മടക്കം ☺️

പ്രണയ കഥകളൊക്കെ ഒരുപാടുണ്ടാകും അതുപോലെ ഒരെണ്ണം ഇന്ന് വീണുകിട്ടി, പാവപ്പെട്ട പത്തനംതിട്ട സുഹൃത്തിന്റെ വായിൽ നിന്നുമാണ് സംഭവം. ചോറു വാരി വാരി തിന്നുകൊണ്ടിരുന്ന സമയം അവൻ പറഞ്ഞു തുടങ്ങി, ഇത്രയും ആഹാരം വായിൽ വച്ചുകൊണ്ട് യാതൊരു തടസവുമില്ലാതെ അവനെങ്ങനെ സംസാരിക്കുന്നുവെന്ന സംശയം വല്ലാതെ അലട്ടി.

പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്താണ് സംഭവം, അത്യാവശ്യം കാണാൻ ഭംഗിയും അതിനുപരി നല്ലതുപോലെ പഠിക്കുന്ന അവന്റെ കഥയിലെ നായികയുമായി അടുപ്പത്തിലാകാൻ കേവലം ചുരുങ്ങിയ ദിവസങ്ങളെ വേണ്ടി വന്നുള്ളൂ.

“കച്ചാ മാങ്ങ യൊക്കെ വാങ്ങി കൊടുക്കുവാരുന്നു അണ്ണാ “

തന്റെ നല്ല പകുതിയ്ക്ക് അദ്ദേഹം ചോറ് പത്രത്തിൽ ആരും കാണാതെ സ്ഥിരം കൊടുത്തിരുന്ന പ്രണയ സമ്മാനമായിരുന്നു ആ മിട്ടായി. ഈ മധുരമൊക്കെ തിന്ന് വല്ല അസുഖവും വന്നാലോ എന്ന് കരുതിയിട്ടാവണം പ്രിയപ്പെട്ടവൾ അധികം വൈകാതെ അവനെ ഇട്ടേച്ചങ്ങു പോയി!!!!

“പണ്ട് അവളുടെ കൂടെ പോയിരുന്നു പരീക്ഷയൊക്കെ നോക്കി എഴുതി, പക്ഷെ ഞാൻ എല്ലാത്തിനും പൊട്ടി, ഇപ്പൊ അവൾക്ക് രണ്ട് പിള്ളേരുണ്ട് അണ്ണാ”

സങ്കടം കൊണ്ടാണോ എന്നറിയില്ല, ഇത്രയും പറഞ്ഞിട്ട് പാവം പാത്രത്തിലിരുന്ന മീൻ വറുത്തത് മുഴുവനും വായിലാക്കി. ശേഷം തലയും കുലുക്കി അൽപ്പം ചിരിച്ചു. അൽപ്പം ചോറ് കൂടി കഴിക്കാൻ പറയണമെന്ന് ഉണ്ടായിരുന്നു, പിന്നെ അവന്റെ ദുഃഖ കഥ കേട്ടതുകൊണ്ട് അതിനെന്റെ വലിയ മനസ്സ് അനുവദിച്ചില്ല.

അല്ലേലും പ്രണയമൊക്കെ വല്ലാത്തൊരു സംഗതിയാണ്. ഒരിക്കൽ പോലും പ്രണയം തോന്നാത്ത മനുഷ്യരുണ്ടാകുമോ… ഇനി അങ്ങനെ ഉണ്ടായാൽ അൽപ്പം വഷളമാണ് കാര്യങ്ങൾ, ഇഷ്ട്ടമാണെന്ന് പറയുവാൻ വല്ലാത്തൊരു ബുദ്ധിമുട്ടായിരിക്കും എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു മടക്കം…

പിന്നീട് കടന്നുപോകുന്ന രാത്രികളും പകലുകളും ആ ഒരു ചിന്ത മാത്രം, ഹോ എന്താ ഒരു അവസ്ഥ!!!

അത് മാത്രമല്ലല്ലോ പ്രണയം. മണ്ണിനെ പ്രണയിച്ച കർഷകർ ഇവിടെ രാവും പകലുമില്ലാതെ പെരുവഴിയിൽ സമരത്തിലാണ്, അധികാരത്തെ പ്രണയിച്ചു മതിമറന്ന പുലയാടികൾ അവരെ കണ്ടില്ലെന്ന് നടിക്കുന്നു. ശരീരത്തെ പ്രണയിച്ച കാമഭ്രാന്തന്മാർ ഇരുളിൽ അവളെ പിച്ചി ചീന്തുന്നു, നീതിയും ന്യായവുമൊക്കെ കണ്ണുകെട്ടി ഒരേ നിൽപ്പാണ്. അപ്പോഴും അധികാരത്തെ മാത്രം പ്രണയിച്ചു രാജ്യം കരണ്ടു തിന്നുകൊണ്ടിരിക്കുന്ന മൂഷികന്മാരുടെ ഇടയിൽ ഇവിടെ കിഴങ്ങു പോലെ ഞാന്നു കിടക്കുന്ന കൊച്ചു കേരളത്തിൽ പ്രണയത്തെ പറ്റി പുലമ്പിയ ഒരു മഹാപാപി ജീവിച്ചിരിപ്പുണ്ട്.

പ്രണയം പോലും!!! എന്ത് നെറികേടാണ് ഞാനീ പറഞ്ഞത്, മനസ്സുകൾ തമ്മിൽ തോന്നുന്ന കൊച്ചു പ്രണയത്തിനു എന്ത് കാര്യമാണ് ഇവിടുള്ളത്???

എന്ന്,

മാപ്പിരന്നുകൊണ്ട് ഒരു രാജ്യദ്രോഹി!!!

Share on facebook
Share on twitter
Share on whatsapp
Share on telegram
5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ബെൽ

ഇരുപത് വർഷത്തോളമായി ഒരേ കമ്പനിയിൽ പ്യൂണായി ജോലി ചെയ്യുന്നു ദാസപ്പൻ. ശമ്പളം അത്ര ആകർഷകമല്ലെങ്കിലും, അതിൽ അയാൾ തൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിരുന്നു. അതിരാവിലെ തന്നെ ഓഫീസിലെത്തി,

....

CO ടതി

നേരം വെളുത്തു തുടങ്ങി,മേഘത്തിന്റെ മറ നീക്കി വളരെ മടിപിടിച്ചുകൊണ്ട് അൽപ്പം വെളിച്ചം ഭൂമിയിലേക്ക് പുറപ്പെട്ടു. വരുന്ന വഴിക്ക് കണ്ട പക്ഷികളോടും കാറ്റിനോടും മലയോടും മരങ്ങളോടും കഥപറഞ്ഞുകൊണ്ട് ഒടുവിൽ

....
malayalam short story

സ്കൂൾ ഓർമ്മകൾ

സ്ക്കൂളിൽ വെച്ച് എന്റെ എട്ടാമത്തെ വയസ്സിലാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്….! അവനാണേൽ വികൃതിക്ക് പേര് കേട്ട ഒരു ചെക്കനും…! എന്റെ തലയിലെ റോസാപ്പൂ കട്ടെടുക്കുന്നത് അവനൊരു

....

പ്രണയത്തിന്റെ തറക്കല്ല്

കോളേജ് യാത്രയിൽ ഏറ്റവും പ്രിയപ്പെട്ട യാത്രയായിരുന്നു അന്ന്… നല്ല തിരക്കിനിടയിൽ ഇരിക്കാനൊരു സീറ്റ് കിട്ടിയത് വല്ലാത്ത അനുഗ്രഹമായിരുന്നു. അനിയനും കൂട്ടുകാരുമൊക്കെയായി ഞങ്ങൾ ഒരൽപ്പം ജനങ്ങൾ ആ ബസ്സിലെ

....

അവളിലെ പ്രണയം

ഒരുപാട് സ്വപ്നങ്ങളായി കോളേജിൽ കാലുകുത്തിയ വിദ്യ. വലിയൊരു ശാസ്ത്രജ്ഞയാകുക എന്നിട്ട് സ്വന്തമായി ബിസിനസ് തുടങ്ങുക. ഓർഫനേജിലെ കുട്ടികളെ പഠിപ്പിച് ഉയർന്ന നിലയിൽ എത്തിക്കുക അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ.

....

ടീച്ചർ

ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു

....