The Stoning of Soraya M

കല്ലേറുകൾ ചവിട്ടുപടിയാക്കി നരകത്തെ തോൽപ്പിച്ചവൾ

 

ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ ഒരു നിയമവിധേയമായ പൈശാചിക ശിക്ഷാരീതിയെ ലോകമനഃസാക്ഷിക്കു മുന്നിൽ തുറന്നു കാണിച്ച സിനിമ. സൊരായ എന്ന പെൺകുട്ടിയുടെ മരണവും ജീവിതവും അഭ്രപാളികളിൽ എത്തിച്ചു ആണഹങ്കാരത്തിന്റെ മുനയൊടിച്ച സിനിമ. The Stoning Of SORAYA M.

ഇറാൻ എന്ന രാജ്യത്തെ അവിഹിതം ആരോപിക്കപെടുന്ന സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുക എന്ന പ്രാകൃത ശിക്ഷാ രീതിയെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയ ചിത്രമാണ് ദി സ്റ്റോണിങ് ഓഫ് സൊരായ എം.
ചിത്രത്തിന്റെ ടൈറ്റിലിലെ stoning എന്നത് എത്രമാത്രം ഭീകരമാണെന്നത് സിനിമ നമുക്ക് കാട്ടി തരുന്നുണ്ട്.
ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാമിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് സിനിമ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച ഈ പുസ്തകവും ഇറാനില്‍ നിരോധിച്ചിരുന്നു.

സൊരായ എന്ന ഗ്രാമീണ സ്ത്രീയായ ഭാര്യയെയും പെൺമക്കളെയും ഒഴിവാക്കി പതിനാലുകാരിയായ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു തന്റെ ആൺ മക്കളോടൊപ്പം നഗരത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുന്ന അലി നിയമപരമായ വേർപിരിയലിൽ തനിക്ക് നല്ലൊരു തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്ന തിരിച്ചറിവിൽ അവൾക്കു മേൽ അവിഹിതം ആരോപിക്കുന്നു. ഇസ്‌ലാമിക നിയമപ്രകാരം മേയർ അവളെ കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കുന്നു. ഇതാണ് സിനിമയുടെ കഥ എന്നിരിക്കലും ഇറാനിൽ സ്ത്രീകൾ നേരിടുന്ന സാമൂഹ്യപരമായ അനീതികളും വിവേചനവും സിനിമ തുറന്നു കാട്ടുന്നുണ്ട്.

മതം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് നമ്മോട് സിനിമ പറയുന്നു. സൊരായയുടെ സുഹൃത്തായ സഹ്റയോട് മേയർ നിയമം വിശദമാക്കുന്നത് ഇപ്രകാരമാണ്. ” ഒരു സ്ത്രീ പുരുഷനുമേൽ അവിഹിതം ആരോപിച്ചാൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം അവളുടേത്‌ മാത്രമാണ്.. എന്നാൽ ഒരു പുരുഷൻ സ്ത്രീയുടെമേൽ അവിഹിതം ആരോപിച്ചാൽ തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം സ്ത്രീയുടെ മാത്രമാണ്. ഇതാണ് നിയമം ” ഇത്തരത്തിൽ നിയമം ഉപദേശിച്ച മേയറോട് സഹ്‌റ തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. “അതെങ്ങനെയാണ് ഒരു സ്ത്രീക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ആകുക.. കള്ള സാക്ഷിയും തെളിവുകളും ഒരാൾ നികത്തുമ്പോൾ..” അവളുടെ ഈ ചോദ്യത്തിന് മുന്നിൽ അയാൾക്ക് ഉത്തരമില്ലാതാകുന്നു.. വാസ്തവത്തിൽ ആ ചോദ്യം മുഴുവൻ ഇസ്‌ലാമിക രാജ്യങ്ങളോടുമായിരുന്നു. ഇന്നും ഇസ്‌ലാമിക രാജ്യങ്ങളില്ലാം തന്നെ സ്ത്രീ നിയമ സംഹിതയിൽ വിവേചനം നേരിടുന്നുണ്ട് എന്നതാണ് സത്യം.

സിനിമയുടെ തുടക്കത്തിൽ ഒരു മരണം കാണിക്കുന്നുണ്ട്. ഒരു സ്ത്രീയാണ് മരിക്കുന്നത്. എന്നാൽ ആ സ്ത്രീയെ ജീവനുതുല്യം സ്നേഹിക്കുന്ന പുരുഷനു പോലും അവസാനമായി ഒരു നോക്കു കാനാൻ സാധിക്കുന്നില്ല.. അതിനു കാരണമായി പറയുന്നത് ഒരു സ്ത്രീ മരിച്ചാൽ പുരുഷൻ ആ ശരീരം കാണാൻ പാടില്ല എന്ന നിയമമാണ്. ആ ഭൗതിക ശരീരത്തിന്റെ മരനാനന്തര ചടങ്ങുകൾ എല്ലാം തന്നെ സ്ത്രീകൾ ആണ് നേരിട്ടു നടത്തേണ്ടത്. മതം അപമാനിക്കുന്നത് ജീവിച്ചിരിക്കുന്ന സ്ത്രീയെ മാത്രമല്ല ജീവന്‍റെ അവസാന ശ്വാസം വരെ തന്റെ കുടുംബത്തെ പോറ്റിയ അവർ മരണ ശേഷവും തീർത്തും അപമാനിതരാകുകയാണ് എന്നതിന്റെ നേര്കാഴ്ചയായിരുന്നു അത്..

തന്റെ ആൺ മക്കളെ മാത്രം നഗരത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാകുന്ന അലിയോട് തന്റെ പെൺ മക്കളെ എന്തുകൊണ്ട് കൊണ്ട്‌പോകുന്നില്ല എന്നു ചോദിക്കുന്നിടത്തു അവൾ നേരിടുന്നത് കൊടിയ മർദ്ദനമാണ്.. അതിന്റെ അവസാനത്തിൽ തറയിൽ വീഴുന്ന ഭക്ഷണമെല്ലാം വൃത്തിയാക്കാൻ അലി പറയുമ്പോൾ നിറയുന്ന കണ്ണുകളാൽ അവളത് ചെയ്യുമ്പോൾ തന്റെ പെൺമക്കളല്ലാതെ ആൺ മക്കൾ അവളോടുകൂടെ നിൽക്കുന്നില്ല എന്നതാണ് നൊമ്പരപെടുത്തുന്നത്. ആ സീനിൽ അലി തന്റെ മക്കളോട് പറയുന്ന ഒരു വാചകമുണ്ട് “മക്കളെ ഈ ലോകം ആണുങ്ങളുടേതാണ്.. പെണ്ണുങ്ങളുടേതല്ല ” എന്ന്. അത് കേട്ടവർ തലയാട്ടുമ്പോൾ ആൺ മേല്കോയ്മയുടെ ഭീകരത കൂടുതൽ വെളിപ്പെടുന്നുണ്ട്..

സൊരായക്കുമേൽ അവിഹിതം ആരോപിക്കുമ്പോൾ അവൾക്കൊപ്പം നിൽക്കാൻ നിസ്സഹായരായ ചില സ്ത്രീകളല്ലാതെ ആരുമുണ്ടാകുന്നില്ല.. എന്നാൽ സൊരായകെതിരെയുള്ള ആരോപണം പരദൂഷണമായി സമൂഹത്തിൽ പ്രചരിപ്പിക്കാനും സ്ത്രീകൾ ഉണ്ടാകുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ നേർചിത്രമായി കാണേണ്ടിവരും.. സൊറയ്ക്കൊപ്പം പുരുഷന്മാരായി ആരുമുണ്ടായില്ല എന്നു പറയുമ്പോൾ ആ കൂട്ടത്തിൽ അവളുടെ ജന്മം നൽകിയ പിതാവും ഉൾപ്പെടുന്നുണ്ട്. അതെ പറ്റി ഒരു സ്ത്രീ പറയുന്ന വാചകം ഇങ്ങനെയാണ്.. ” അതങ്ങനെയല്ല വരൂ.. ആണുങ്ങൾ അവർക്കൊപ്പമല്ലേ നില്ക്കു ” എന്ന്.

സൊറായയുടെ ശിക്ഷ വിധി നടപ്പിലാക്കുമ്പോൾ അവളെല്ലാം സഹിക്കാൻ തയ്യാറെടുത്തതുപോലെയായിരുന്നു.. അവളോട് സുഹൃത്ത് പറയുന്നുണ്ട് എന്തുവന്നാളും കരയരുത് എന്ന്. ആ ഉപദേശം സ്വീകരിച്ചതുപോലെ ആയിരുന്നു അവൾ.. എന്നാൾ തന്നെ തന്റെ പിതാവും ഒപ്പം മക്കളും കല്ലെറിയുമ്പോൾ.. താൻ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ മക്കളുടെ രണ്ടു കല്ലേറും അവൾക്ക് കൃത്യമായി കൊള്ളുമ്പോൾ അവൾ വാവിട്ടു നിലവിളിക്കുന്നുണ്ട്.. അരക്കു താഴെ മണ്ണിൽ മൂടപ്പെട്ടിരിക്കുന്ന അവൾ നിലവിളിക്കുന്നിടത് അല്ലാഹു അക്ബർ വിളികളും അവൾക്കെതിരായി അവർ മുഴക്കുന്നുണ്ട്.. നിങ്ങൾ ലോല ഹൃദയരാണെങ്കിൽ ഈ രംഗങ്ങൾ നിങ്ങളുടെ ഹൃദയം തകർക്കും.. തീർച്ച.. എന്നാലും നിങ്ങൾ ഈ സിനിമ കാണാതെ പോകരുത്.. സൊറായയുടെ രക്തസാക്ഷിത്വമാണ് ഈ സിനിമ.

ഈ സിനിമ കണ്ടിറങ്ങിയവർ സംവിധായകനായ സായിറസ് നൗരസ്തേയെ ഒരു കൂട്ടം പ്രേക്ഷകരും അറിയപ്പെടുന്ന നിരൂപകരും സാഡിസ്റ്റ് എന്നു വിളിക്കുന്ന സാഹചര്യമുണ്ടായി.. എന്നാൽ അതിനൊക്കെ സംവിധായകൻ പറഞ്ഞ മറുപടി ശ്രദ്ധേയമാണ് ” സ്റ്റോണിങ് പ്രേമയമായി വരുന്ന ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്.. എന്നാൽ ആ സിനിമകളിൽ എല്ലാം തന്നെ ഒന്നാമത്തെയോ രണ്ടാമത്തെയോ കല്ലേറിൽ കല്ലേറ് കൊള്ളുന്നയാൾ ബോധരഹിതരാവുകയോ മരിക്കുകയോ ചെയ്യുന്നതാണ് ഞാൻ കണ്ടത്. എന്നാൽ സത്യമതല്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. തീർത്തും പൈശാചികവും സുദീർഘവുമായ ആ കൃത്യത്തെ സിനിമകൾ നിസ്സാരവത്കരിക്കുകയാണെന്ന് എനിക്ക് തോന്നി.. അപ്പോൾ ഞാൻ സിനിമയും യാഥാർഥ്യവും തമ്മിലുള്ള അന്തരം തിരിച്ചറിയുകയായിരുന്നു.. ആ നിമിഷം ഞാൻ തീരുമാനിച്ചു.. എന്‍റെ സിനിമയിൽ യാഥാർഥ്യമെന്താണോ അതങ്ങനെ തന്നെ ചിത്രീകരിക്കണമെന്ന്.. എന്‍റെ സിനിമയുടെ ക്ലൈമാക്സിൽ സൊരായ്ക്കും ഒരു രക്ഷപെടലില്ല.. ആ സീൻ കാണുന്നതിൽ നിന്ന് പ്രേക്ഷകനും ഒരു രക്ഷപെടലില്ല.. അത് തന്നെയായിരുന്നു എനിക്കും വേണ്ടിയിരുന്നത്.”

തീർച്ചയായും അദ്ദേഹത്തിന്റെ ഉദ്യമം വിജയിച്ചതായി തന്നെ പറയേണ്ടി വരും. നിരോധനത്തെ തുടർന്ന് മിഡിൽ ഈസ്റ് രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ വലിയൊരു ചർച്ചയായി ടോറോന്റോ ഫിലിം ഫെസ്റ്റുവലുകളിൽ അവാർഡുകൽ വാരിക്കൂട്ടി. അന്താരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷനിൽ സിനിമ പ്രദർശിപ്പിച്ചു.. ആംനസ്റ്റി ഇറാനെതിരെയും ഈ പൈശാചിക കൃത്യത്തിനെതിരെയും പ്രമേയം പാസ്സാക്കി. അങ്ങനെ ഒരു സിനിമ സംസാരിച്ചു ഒരു ജനതക്കു വേണ്ടി ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു.. ഈ സിനിമയിലൂടെ സൊരായയുടെ രക്തസാക്ഷിത്വം ഇന്നും തുടരുന്നു..

എൺപത്തി അഞ്ചു രാജ്യങ്ങളിൽ ഇന്നും നിയമവിധേയമായും അല്ലാതെയും ഈ ശിക്ഷാരീതി തുടരുന്നുണ്ട് എന്നതാണ് ഔദ്യോഗിക വൃന്ദങ്ങൾ സൂചിപ്പിക്കുന്നത്. കല്ലേറുകൊള്ളുന്നയാൾ മൂർച്ചയേറിയ ആഖാതത്താൽ മരണമടയുന്നു.. ഇസ്‌ലാം സ്നേഹമാണെന്ന് പറയുന്ന നബി ഈ ശിക്ഷാ രീതിയെ വലിയ തോതിൽ പ്രോത്സാഹിപ്പിച്ചിരുന്നു..
റോമൻ സാമ്രാജ്യത്തെ ജറുസലേമിലെ സെയിന്റ് സ്റ്റീഫൻ ആയിരുന്നു ആദ്യത്തെ രക്തസാക്ഷിയായി പറയപ്പെടുന്നത്. ക്രിസ്തുവർഷത്തിലും തുടർന്ന ഈ ശിക്ഷാ രീതി ക്രിസ്ത്യൻ രാജ്യങ്ങൾ കാലങ്ങൾ പിന്നിട്ടപ്പോൾ സ്റ്റോണിങ്ങിനെതിരായ നിലപാടെടുക്കുയായിരുന്നു..

സ്ത്രീ വിരുദ്ധത പറയുന്ന മതം ഇസ്‌ലാം മാത്രമല്ല.. മതമേതായാലും അതിലെ സ്ത്രീവിരുദ്ധത പ്രകടമാണ്.. മതഗ്രന്ഥങ്ങൾ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ഒരാവർത്തി വായിച്ചാൽ അത് മനസ്സിലാക്കാവുന്നതേ ഉള്ളു..

സ്ത്രീ സമത്വത്തിനും തുല്യതയ്ക്കും വേണ്ടി വാദിക്കുന്ന ഒരു സമൂഹം ശബരിമലയിൽ കയറാൻ ആഗ്രഹിച്ച സ്ത്രീകൾക്ക് നേരെ തേങ്ങയെടുത്തെറിയാൻ നിൽക്കുന്ന ചിത്രം മാധ്യമങ്ങൽ ആഘോഷിച്ചിട്ട് ഒരുപാട് നാൾ ആയിട്ടില്ല എന്നു കൂടി ഓർമിപ്പിച്ചുകൊള്ളട്ടെ..

© Jishnu Girija Sekhar Azad

#AzadianWritings ✒
#AzadianThoughts

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

Virumandi

ഞാൻ കണ്ട വിരുമാണ്ടി ചെയ്ത സിനിമകളിലേറെയും വിവാദമാക്കിയ ഒരു നായകനുണ്ട് ഇന്ത്യൻ സിനിമയിൽ.. എഴുത്തുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കിയിട്ടുള്ള ഒരു എഴുത്തുകാരനുണ്ട്.. സംവിധാനം

....
sowparnika temple travel blog

സൗപർണികയുടെ തീരത്തേക്ക് ഒരു യാത്ര

ടെന്ഷനുകളിൽ നിന്നും ഒളിച്ചോടാൻ ഒറ്റയ്ക്ക് ഒരു യാത്ര ആയിരുന്നു മനസ്സിൽ, എന്നാൽ, ‘നീ ഒറ്റയ്ക്ക് പോയി സുഖിക്കണ്ട’ എന്ന് പറഞ്ഞ് ഒപ്പം വലിഞ്ഞു കയറി വന്നതാണ് chunk

....

നൊങ്ക്

അരുമയാന നൊങ്ക്.. കൊഞ്ചം സാപ്പിട്ട് പൊമ്മാ…🤗 വേനലിന്റെ വരവോടെ ചെങ്കോട്ട പോകുന്ന വഴിയിലെ സ്ഥിരം ഡയലോഗ്.. കാഴ്ച്ച ആണിത്. പനംതേങ്ങ അല്ലെ വല്യ വിലയൊന്നും കാണില്ല എന്ന്

....
sneham nedi edukan

സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ

ഒരു പെൺക്കുട്ടിയുടെ സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം…! എന്നാൽ പത്താമതായി ഞാൻ പറയുന്ന കാര്യം മാത്രമായിരിക്കും നിങ്ങളിൽ നിലനിൽക്കുക…! 1) നിങ്ങളുടെ

....
How to Publish Books

എങ്ങനെയാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കേണ്ടത്?

പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണം പ്രസാധകർക്ക് നിങ്ങൾ പുസ്തകമാക്കാൻ താത്പര്യപ്പെടുന്ന കൈയ്യെഴുത്തുപ്രതി (manuscript) അയച്ചുകൊടുക്കുക. കൈയ്യെഴുത്തുപ്രതി ലഭിച്ചു കഴിഞ്ഞാൽ പ്രസാധകരുടെ സംശോധകൻ (editor) അത് വായിച്ച് തീരുമാനം നിങ്ങളെ

....

കേരളീയ കലകൾ

കേരളീയകലകൾ -സുൽഫിക്കർ അലി അണങ്കൂർ- ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും

....