ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ്..ഒറ്റയ്ക്കാവാം…
ഒരിക്കൽ ജീവിതത്തിലേയ്ക്ക് ഈയാം പാറ്റകളെ പോലെ ആളുകൾ പറന്നടുക്കാം…നാം പോലും അറിയാതെ അവർ ഇറങ്ങിപ്പോയെന്നും വരാം..ഇനിയും ചിലരെ നമുക്ക് തന്നെ ഇറക്കി വിടേണ്ടതായും വരാം..സൗഹൃദം കൊണ്ട് നമ്മെ പൊതിയുന്നവരുണ്ടാകാം..അതിന്റെ നേർത്ത മഞ്ഞു മൂടുപടത്തിൽ പ്രണയമൊളിപ്പിച്ചവരുമുണ്ടാകാം..
സ്നേഹത്തിന്റെ പാശം കൊണ്ട് നമ്മെ വിരിഞ്ഞ മുറുക്കി കെട്ടിയിടുന്നവർ ഉണ്ടാകാം..ശ്വാസം എടുക്കാനാകാതെ, സ്വയമേ ഒന്നുംചെയ്യാൻ കഴിയാതെ ആ കയറിനുള്ളിൽ നമ്മൾ കഷ്ടപ്പെടുമ്പോഴും അവർ ചോദിക്കുമെനിക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ എന്ന്..ഇത് സ്നേഹമല്ലെന്ന്,സ്നേഹമാണെന്ന് വിശ്വസിപ്പിക്കുന്ന അവരുടെ സ്വാർത്ഥത മാത്രമാണെന്ന്,അവർ ഒരിക്കലും മനസ്സിലാക്കുന്നുമില്ല…എത്ര നിസ്സാരമായാണ് നമുക്ക് നേരെ അവർ വിഷം പുരട്ടിയ അമ്പുകൾ എയ്യുന്നത്…ചിരിച്ചുകൊണ്ട് കൂടെ നിൽക്കുമ്പോഴും നമുക്കെതിരെ കള്ളക്കഥകൾ മെനയുകയാകുമവർ…എന്നിലെ എന്നെ കൊന്നിട്ടവർ അവർക്ക് വേണ്ട ഒരാളായി എന്നെ മെടഞ്ഞെടുക്കുന്നു..ചിന്തകൾക്കും