malayalam story

ബോംബുംക്കായ

അപ്പുറത്തെ വീട്ടിൽ നാല് പെൺക്കുട്ട്യോൾ ആണവര്. എന്റെ വീട്ടിൽ എനിക്ക് രണ്ട് ചേച്ചിമാരും. നമ്മൾ എഴ് പേര് കൂടിയാൽ പിന്നെ നല്ല രസാണ്. പക്ഷെ അപ്പുറത്തെ വീട്ടിലെ മൂത്ത താത്ത അങ്ങനെ കളിക്ക്യാൻ വരാറില്ല. താത്ത വീടും ചുറ്റുപ്പാടും നോക്കി നടക്കും. ഞങ്ങൾ ബാക്കി ആറ് പേരും ഓരോ സെറ്റാണ്. നമ്മടെ വീടിന്റെ അടുത്തായിട്ട് തന്നെ ഒരു നല്ല പ്രേത്യേക തരം ഒരു കായ ഇണ്ടാവുന്ന ഒരു മരണ്ട്. വിശക്കായ ആണെന്ന് എല്ലാരും പറയണത് കേട്ടിണ്ട്. നമ്മൾ ആ കായ ഒരു കമ്പ് വെച്ച് പൊട്ടിച്ച് അത് താഴെ ഇടും. എന്നിട്ട് അത് റോഡിൽ എറിഞ്ഞു പൊട്ടിക്കും. നല്ല കനം ഉള്ളോണ്ട് നമ്മൾ തന്നെ ഇട്ട പേരാണ് ബോംബും കായാന്ന്. കാഴ്ച്ചയ്ക്കും അത് ബൊംബ് പൊലെയിരിക്കും. അങ്ങനെ ഒരു ദിവസം നമ്മൾ എല്ലാരും കൂടെ ഈ കായ പൊട്ടിച്ച് കളിച്ച ശേഷം സന്ധ്യ ആയപ്പോ വീട്ടിലേക്ക് മടങ്ങി. പിന്നെയാണ് അറിഞ്ഞേ അവരുടെ വീട്ടിലെ ആടായ ‘പെണ്ണു’, ഈ കായ കഴിച്ച് കുഴഞ്ഞു വീണുന്ന്. നമ്മൾ അങ്ങോട്ട് ഓടി ചെന്നപ്പോ ആടിന്റെ അവസ്ഥ കണ്ട് അവിടത്തെ ആന്റിയും തലചുറ്റി വീണു. പിന്നെ മെല്ലെ ആടിന് വെള്ളവും മരുന്നൊക്കെ കൊടുത്ത് ശെരി ആയി. ആന്റിക്കും ബോധം ഒക്കെ വന്നു. പിന്നീട്‌ പിന്നെ ഞങ്ങൾ ആ കായ എറിഞ്ഞു പൊട്ടിക്കാറില്ല. ഇന്ന് ആ മരം നിന്നെടുത്ത് വീട് വെക്കാനായി മരം മുറിച്ച് മാറ്റി. ഓർമ്മകൾക്ക് മരണമില്ലല്ലോ, ബാല്യം മനോഹരമാക്കിയത് ഇങ്ങനെ കൊറേ ഓർമ്മകളാണ്.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

സൈക്കിൾ

പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ

....

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....
malayalam short story

യഥാർത്ഥ ശരികൾ

എത്രയൊക്കെ മൂടിവെച്ചാലും.., നാളെ നീ ചെയ്ത നിന്റെ തെറ്റുകളെ ഒാർത്തല്ല.., നീ ചെയ്ത നിന്റെ ശരികളെ ഒാർത്താണ് നിനക്ക് ഏറ്റവും അധികം ദു:ഖിക്കേണ്ടി വരുക…! അതും ഒരിക്കൽ

....

തളർന്നു പോയ കപ്പിത്താൻ..

നീ അന്ന് പറഞ്ഞു….അവളെന്നെ കപ്പലിന് ഇപ്പോൾ വേണ്ടത് ഒരു കപ്പിത്താനെയാണ്, നിനക്കെ അത് ആകാൻ കഴിയുള്ളു എന്ന്. അന്ന് നീ പറഞ്ഞ പോലെ തന്നെ ഞാൻ അവളുടെ

....

ചിന്തകൾ

ചിന്തകൾ ഒരു കനലു പോലെ ഉള്ളിൽ നീറി പുകഞ്ഞു തുടങ്ങി, അവറ്റകൾ ഇടയ്ക്ക് കുത്തിനോവിക്കാറുള്ളതുപോലെ പതിവു തെറ്റിക്കാതെ തുടർന്നു. എങ്ങനെയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എല്ലാ

....