പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക് കാത്തിരിയ്ക്കും നേരത്തന്തിമാനം കടുക്കണാ- രോമൽ താരം വിണ്ണിലെ അച്ഛൻ കനിഞ്ഞൊരോമൽ താരം
മണ്ണിന്റെ മണമറിഞ്ഞു കാലത്തിൻ ദൂരമളന്നു വേഗത്തിൻ വെള്ളിത്തേരായൊരു കൂറ്റൻ താളം പച്ചപ്പിൻ പീലിവിരിച്ചൊരു മിന്നൽ രൂപം അന്തിയ്ക്ക് കൂരിരുൾ നീക്കി മാരിവിൽ ചന്തം വിടർത്തി നാളത്തെ ഭൂമിയ്ക്കൊരു വെള്ളിത്തിങ്കൾ പാടത്തിന് പേരുമിനുക്കണ കർഷകത്തിങ്കൾ ****** ധനുസ്സ് സുഭാഷ്
Comments
Loading comments…