Poems · 1 min read

സൂഫിയും പ്രണയവും

സൂഫിയും പ്രണയവും

പ്രണയമാണ്,
ഓരോ സൂഫി കഥയുടെ
പിന്നിലും
അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള
അടങ്ങാത്ത പ്രണയം
ഒടുക്കമില്ലാതെ അവനതിൽ
അലിയുന്നു ലയിക്കുന്നു....
പിന്നെ മലമുകളിലും
മലഞ്ചരിവിലുമായി
അവനതിനെ
ആഴത്തിൽ ആസ്വദിക്കുന്നു...
അപ്പോഴും അവനിലെരിയുന്ന
അഗ്നിയിൽ തെളിയുന്നതും
പ്രണയം മാത്രം !

◆

0

Comments

Loading comments…