നീണ്ടയാത്രയിലാണയാൾ... പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല. മുന്നറിയിപ്പുകൾ പലതും നൽകി, കാലുകൾ ഉറക്കെ ചവിട്ടി, സഞ്ചാരത്തിന് വേഗത കുറഞ്ഞു- യെന്നിട്ടുമവർ മയക്കത്തിലാണ്... പതിയെ കാലുകൾ ഇടറി, ചവിട്ടടികൾ പതറി, കണ്ണുകൾ മുറുകെ അടച്ച്, നീണ്ടവിശ്രമത്തിലാനായാൾ..
Comments
Loading comments…