തളർന്നു പോയ കപ്പിത്താൻ..

നീ അന്ന് പറഞ്ഞു….അവളെന്നെ കപ്പലിന് ഇപ്പോൾ വേണ്ടത് ഒരു കപ്പിത്താനെയാണ്, നിനക്കെ അത് ആകാൻ കഴിയുള്ളു എന്ന്. അന്ന് നീ പറഞ്ഞ പോലെ തന്നെ ഞാൻ അവളുടെ കപ്പിത്താൻ ആയി… മെല്ലെ തകരാറിലായിരുന്ന ആ കപ്പൽ പഴയതിനേലും നല്ല മികച്ച രീതിയിലുമായി. ആ മാറ്റത്തിന് പുറകെ കപ്പിത്താന് ക്ഷീണം വന്നു തുടങ്ങി പതിയെ തളരാനും…. പകുതി തളർന്നു പോയ കപ്പിത്താന് ഇനി എങ്ങനെ കപ്പലിനെ നോക്കി കൊണ്ട് പോകാൻ പറ്റും. ആ കപ്പൽ ശരിയായതല്ലേ…. പണ്ടത്തതിനെലും ആരോഗ്യത്തോടെ തിരിച്ചു വന്നില്ലേ….ഇനി എപ്പോഴും ആ കപ്പലിനെ ശ്രദ്ധിക്കാൻ കപ്പിത്താന് പറ്റത്തില്ല.. പറ്റിയെന്നും വരില്ല.. കാരണം കപ്പിത്താൻ അറിയാതെയും അറിഞ്ഞും അവനെ കാത്തു കൊണ്ട് ഇരുന്നേച്ച ഒരുവനെ ഒരവസരത്തിൽ പരിഗണിക്കാതെയും വില കൊടുക്കാതെയും ആയാൽ പിന്നെ കപ്പിത്താൻ സ്വാഭാവികം ആയും തളരില്ലേ…. അതിനു ആരേലും പഴി പറഞ്ഞിട്ട് കാര്യം ഉണ്ടോ?… അയാൾക്ക്‌ ഇപ്പോൾ നേരെ ഇരിക്കണമെങ്കിൽ.. ഒന്ന് എഴുന്നേറ്റു നടക്കണമെങ്കിൽ അവൻ തന്നെ അയാളുടെ അടുത്ത് വരണം..
പല ദിവസങ്ങളിലായി അയാൾ പലർക്കും വേണ്ടി കരഞ്ഞു നിലവിളിച്ചപ്പോഴെല്ലാം ഒന്ന് ഒരു താങ്ങുവേണമെന്ന് പറഞ്ഞിരുന്നേൽ വന്നേനെ അവനയാളെ തേടി.. അത് ചെയ്തില്ല. തകരാൻ പോകുവാണെന്നുള്ള സൂചന പല തവണകളായി കിട്ടിയപ്പോഴും അയാൾ അന്വേഷിച്ചില്ല അവനെ. എല്ലാ കപ്പലും അതിലെ ആളുകളും ഒന്നാകെ പറഞ്ഞു പുകഴ്ത്തി കപ്പിത്താന്റെ സൗന്ദര്യത്ത….മഹിമയെ …. പ്രൗഢിയെ….. അതിനെല്ലാം കാരണം അവനായിരുന്നെന്നു കപ്പിത്താൻ ഉൾപ്പടെ ആരുമറിഞ്ഞിരുന്നില്ല…..അയാൾ തളർന്നപ്പോൾ സ്വയം അവനെ അന്വേഷിച്ചു പോയി…..എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ തളർന്നു പോയാലും കൈവിടാൻ കഴിയുമായിരുന്നില്ല അവനയാളെ. അവന്റെ കൈ പിടിച്ചു എണീറ്റു നിൽകണമെന്നും നടക്കണമെന്നതും ഇപ്പോൾ അയാളുടെ വാശിയാണ്.
അയാളുടെ പ്രസരിപ്പും തേജസും അയാൾ ഒന്ന് ആഞ്ഞു പിടിച്ചു വീണ്ടെടുക്കുവാൻ പോവുകയാണ്. ചിലപ്പോൾ അപ്പോഴും എന്തെങ്കിലും കാരണത്താൽ അയാൾ വീണുപോയേക്കാം പക്ഷെ എടുത്തെഴുന്നേൽപ്പിക്കാൻ അവനുള്ളപ്പോൾ അയാൾ എന്തിനെ ഭയക്കണം? പഴയ കപ്പിത്താൻ തളർന്നതിനാൽ ആ കപ്പലിന് പുതിയ കപ്പിത്താനെ കിട്ടി. എന്നുവെച്ചു അയാൾ മാറി നിന്നില്ല. ഇനിയും ആരുടെയൊക്കെയോ കപ്പിത്താൻ ആകാനുള്ള തന്റെ ദൗത്യത്തെ കാത്തിരിക്കയാണ് അയാൾ അവനുമായി..

Share on facebook
Share on twitter
Share on whatsapp
Share on telegram
5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

ഒരു തുളസി കതിരിന്റെ കഥ

തുളസി ഇലയുടെ സൗരഭ്യം ഉള്ള പെൺകൊടി , പ്രേമിച്ചു തുടങ്ങിയപ്പോൾ ക്ലാസ് മുറിയിൽ അവളുടെ പുറകിലെ ഇരിപ്പടം എന്നും എന്റെ സ്വന്തം ആയിരുന്നു .. എല്ലാ പുസ്തകത്തിന്റെ

....

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…” കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം

....
malayalam short story

പുനർജന്മം

ആദ്യരാത്രി വിറച്ചു വിറച്ചാണ് ഞാനെന്റെ ശരീരം അവർക്കു നൽകിയത്, എന്റെ പ്രശ്നം എനിക്കിഷ്ടപ്പെട്ടു നടന്ന വിവാഹമായിരുന്നില്ല എന്റെത് എന്നതായിരുന്നു, അതു കൊണ്ടു തന്നെ പുതിയൊരാളെ എല്ലാ വിധത്തിലും

....

അവളിലെ പ്രണയം

ഒരുപാട് സ്വപ്നങ്ങളായി കോളേജിൽ കാലുകുത്തിയ വിദ്യ. വലിയൊരു ശാസ്ത്രജ്ഞയാകുക എന്നിട്ട് സ്വന്തമായി ബിസിനസ് തുടങ്ങുക. ഓർഫനേജിലെ കുട്ടികളെ പഠിപ്പിച് ഉയർന്ന നിലയിൽ എത്തിക്കുക അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ.

....

നശിക്കാത്ത ഒരു മോതിരം

” ഞാൻ നാളെ മുതൽ ഒരു തുണിക്കടയിൽ ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ ?” ” അത് എന്താടി ? എന്റെ മുഖം മാത്രം കണ്ട് നീ

....

കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും

....