കൊല_പാതകം

വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!!

നാളുകളായി മനസ്സിൽ വല്ലാത്തൊരു ആഗ്രഹം പൊട്ടിമുളച്ചിരുന്നു, മറ്റുള്ള മനുഷ്യ ജീവികളെ പോലെ കാറും വീടും വസ്ത്രങ്ങളും ബന്ധങ്ങളുമൊന്നുമല്ല. വളരെ ഭംഗിയായി വൃത്തിയായി ആരെയെങ്കിലും കഴുത്തറുത്ത് കൊല്ലണം!!! ആഴമുള്ള ആ മുറിവിൽ നിന്നും കുത്തിയൊലിക്കുന്ന ചോരയിൽ നോക്കി അൽപനേരം നിൽക്കണം, ജീവൻ പോകുന്നവരെ തിളക്കമുള്ള കണ്ണുകളിൽ നോക്കി പുഞ്ചിരിക്കണം.

ആഗ്രഹം പലപ്പോഴായി സുഹൃത്തുക്കളെ അറിയിച്ചു, ഏറ്റവും പ്രിയപ്പെട്ട കാമുകിയെയും. എന്തിനധികം പറയാൻ എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനിടയിൽ കുടുംബത്തിലും ആഗ്രഹമറിയിച്ചു. എന്നാൽ മറ്റുള്ളവരോട് പറഞ്ഞതുപോലെ ആയിരുന്നില്ല അത്, വീട്ടുകാർക്ക് ഉള്ളിൽ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പതിയെ കുടുംബത്തിലുള്ള തലമൂത്തവരെല്ലാം വട്ടാണെന്ന് പറഞ്ഞു നടന്നു.

ഇത്രയുമൊക്കെ നടന്നിട്ടും അതൊന്നും ആഗ്രഹത്തെ തളർത്തിയില്ല, എങ്ങനെയെങ്കിലും ആഗ്രഹം സാധിക്കാനായി ഒരുപാട് ചിന്തിച്ചു കൂട്ടി. അതുകൊണ്ട് തന്നെ കൂടെ ഉണ്ടായിരുന്ന സഹൃദങ്ങളും പ്രിയപ്പെട്ടവളും ഒരുപാട് അകന്നു. ഇപ്പോൾ തനിച്ചാണ്, വീട്ടുകാർക്ക് അൽപ്പം ഭയമൊക്കെ വന്നുതുടങ്ങി.

അങ്ങനെ ആ രാത്രിയിൽ എല്ലാവരും ഉറങ്ങിയശേഷം പതിയെ തപ്പിത്തടഞ്ഞു മൂർച്ചയുള്ള ഒരു കത്തി കൈക്കലാക്കി, ശ്വാസമടക്കി പിടിച്ചു പതിയെ മുൻപിലേക്ക് നടന്നു. ആദ്യം കണ്ട മുറിയെ ലക്ഷ്യമാക്കി, വാതിൽ മെല്ലെ തുറന്ന് അകത്തേക്ക് കയറി. കട്ടിലിൽ പതിയെ കേറി കിടന്നു, തൊട്ടടുത്തു കിടക്കുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സഫലമാക്കാൻ കിടക്കുന്ന ജീവിയാണ്. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, ചുണ്ടിൽ ഒരു വിജയത്തിന്റെ പുഞ്ചിരി വിടർന്നു.

പതിയെ കത്തി മുറുകെ പിടിച്ചു കഴുത്തിലേയ്ക്ക് അടുപ്പിച്ചു, വളരെ ഭംഗിയുള്ള ആഴമുള്ള ഒരു മുറിവുണ്ടാക്കി. ഒന്ന് പിടച്ചത് പോലുമില്ല!!! ഒരൽപ്പം ശബ്ദം പോലും പുറത്തുവന്നില്ല. പല്ലുമുഴുവൻ വെളിയിൽ കാട്ടി അൽപ്പം കൂടി ഭംഗിയായി ചിരിച്ചുകൊണ്ട് അവൻ ചോര പുരണ്ട കിടക്കയിൽ ആസ്വദിച്ചു കിടന്നു.ഇതുകണ്ട രാത്രി അൽപ്പം ഭയത്തോടെ ഓടി മറഞ്ഞു.

രാവിലെ വീട്ടിൽ കരച്ചിലും ബഹളവും പോലീസും… അൽപ്പം പുക പുറത്തേയ്ക്ക് ഊതിക്കൊണ്ട് പറമ്പിൽ നിന്ന പ്രായമുള്ള കക്ഷി അൽപ്പം ഉച്ചത്തിൽ പറഞ്ഞു
“ചെറുക്കന് എന്തോ കൊഴപ്പം ഉണ്ടാരുന്നു, എന്നാലും സ്വയം കഴുത്തറുത്തു ചത്തിട്ടും ചിരിച്ചോണ്ടാ കിടപ്പ്!!”

Share on facebook
Share on twitter
Share on whatsapp
Share on telegram
4.8 5 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance h"anvisningsbonus

Your point of view caught my eye and was very interesting. Thanks. I have a question for you.

About The Author

malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....
malayalam short story

ആദ്യത്തെ പെണ്ണ്കാണൽ

ആദ്യമായി പെണ്ണു കാണാൻ പോകുന്നതിന്റെ ഒരു പേടിയും വിറയലും ടെൻഷനും ചമ്മലും ഒക്കെ കൊണ്ടാണ് ഞാനവളെ പെണ്ണു കാണാൻ പോയത്…, അതിന്റെ കൂടെ പോകേണ്ട സ്ഥലമാണെങ്കിൽ എനിക്ക്

....

ആറുതോന്ന്യാസങ്ങൾ

ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ, ചെറിയ വെളിച്ചത്തിന്റെ

....
malayalam story new

ദൈവ കാരുണ്യം (രാമായണത്തിൽ നിന്ന് അധികം അറിയപ്പെടാത്ത ഒരു കഥ)

സീതാദേവിയെ അന്വേഷിച്ച് കിഷ്കിന്ധയിലെ വനങ്ങളിലൂടെയുള്ള ദീർഘവും ദുഷ്‌കരവുമായ യാത്ര ക്ഷീണിപ്പിക്കുന്നതായിരുന്നു. വാനരന്മാർ ക്ഷീണിതരും നിരാശരുമായി. അപ്പോളാണ് അടുത്തുള്ള ആൽമരത്തിനടുത്ത് ഒരു കഴുകൻ വിശ്രമിക്കുന്നത് അവർ കണ്ടത്. അത്

....
malayalam short story

കുടുംബജീവിതം

ഒരു പെൺക്കുട്ടി, വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ? ? ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ…? ? ? പെട്ടന്നൊരു ദിവസം മറ്റൊരു

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....