malayalam short story
Impressions: 15
No Responses/5

ജലം കൊണ്ട് മുറിവേറ്റവൾ

മുഖം അവളോട് സംസാരിക്കാൻ തുടങ്ങി ..
അത്ഭുതത്തോടെ അവൾ മുഖകണ്ണാടിയിൽ നോക്കി , ,വദനം കഴുകിയപ്പോൾ പറ്റിപ്പിടിച്ച ജല തുള്ളികൾ ആണ് സംസാരിക്കുന്നത് എന്ന് അവൾ തിരിച്ചു അറിഞ്ഞു .
” ഒരുപാട് മുറിവേല്പിച്ചോ ഞാൻ നിന്നെ? “.
അവളുടെ മുഖത്തെ തഴുകി ജലം ചോദിച്ചു .
“നീയോ….? ജീവൻ ഇല്ലാത്ത നീ എനിക്ക് എങ്ങനെ മുറിവ് ഏല്പിക്കാൻ ആണ് ?
എന്റെ പ്രാണൻ , എന്റെ എല്ലാം ആയിരുന്നവൻ . അവൻ തന്ന മുറിവിന്റെ ശേഷിപ്പ് ആണ് ഈ കണ്ണീർ , അതിനെ തുടച്ചു നീക്കാൻ ആണ് നീ എന്ന ജലം എനിക്ക് ….
അല്ലാതെ നീ ഒരു പരിക്ക് അല്ല .”
അവൾ പറഞ്ഞു നിർത്തി !
” ഞാൻ ഒരു ചെറിയ കഥ പറയട്ടെ ?”
ജലം ചോദിച്ചു
“വേണ്ട എന്ന് പറയാൻ ഞാൻ പഠിച്ചിട്ട് ഇല്ല , അതിന്റെ എല്ലാ പ്രശ്നവും ഞാൻ അനുഭവിച്ചിട്ട് ഉണ്ട് , ആഹ് നീ ആദ്യമായി ചോദിച്ചതല്ലേ…. പറ കേൾക്കട്ടെ…. “
ജലം പറഞ്ഞുതുടങ്ങി….
“ചെറുത് ആണ് ..ഒരു പെൺകുട്ടി തെളിനീര് പോലെ ഒഴുകുന്ന പുഴ വക്കിൽ തന്റെ പ്രതിബിബം നോക്കി ചിരിച്ചു , അത് തിരിച്ചും ചിരിച്ചു . അവൾ ഓർത്തു , ആ പുഴക്ക്
തന്നോട് അഗാധമായ പ്രണയമാണെന്ന്…,
അവൾ കരഞ്ഞു , പുഴയും കൂടെ കരഞ്ഞു . തന്റെ ജീവിത ബുദ്ധിമുട്ടുകൾക് എല്ലാം ഇനി ഇവൻ ഉണ്ടാവും എന്ന് അവൾ കരുതി .
അവൻ തനിക്കുവേണ്ടി മാത്രമായി ഒഴുകണമെന്നും, തന്നോടൊപ്പം വരണമെന്നും അറിയിച്ചപ്പോൾ
, അവനതു സ്വീകാര്യമായിരുന്നില്ലന്നു
മാത്രമല്ല,അവൾക് വേണ്ടി സ്വൽപം പോലും വിട്ട് കൊടുക്കാൻ തയ്യാറായില്ല .
അവൾ ആർത്തു കരഞ്ഞു , അവളുടെ മനോഹരമായ ബിബം മാഞ്ഞു പോകുന്നത് കണ്ടു…
കരഞ്ഞുകൊണ്ട് അവൾ മാറി നടന്നു , പുറകിലേക്കു നോക്കിയപ്പോൾ , വീണ്ടും ആ പുഴ തെളിഞ്ഞു, അടുത്ത കാമുകിക്കായി ഒഴുകി …
“അവൾ ആ ജലത്താൽ മുറിവേറ്റിരുന്നു “
ഈ കഥ പറഞ്ഞ തീർത്തതും
ജലം , അവളുടെ മുഖത്തുനിന്നും
അപ്രത്യക്ഷനായി….!
അശ്രുക്കൾ തുടച്ചു അവളിരുന്നു , ജലത്തോട് പൊരുതാൻ , തന്നിലേറ്റ മുറിവുകൾ മായ്ക്കുവാൻ….!
Share on facebook
Share on twitter
Share on whatsapp
Share on telegram