malayalam short story
Impressions: 8
No Responses/5

ഹാൻഡ് ഷേക്ക്

“ദേ മനുഷ്യാ… ഇങ്ങോട് നോക്കിക്കേ .. ശകലം മുൻപ് അല്ലെ ഞാൻ ഈ തുണി എല്ലാം അടുക്കി പെറുക്കി വെച്ചത് , ഒരു പുതപ്പ് എടുക്കാൻ ആണോ ഇത് എല്ലാം ഇങ്ങനെ ആക്കിയത് “…
ഹുഹു .. ഇനി രക്ഷ ഇല്ല .. ഞാനും എന്റെ മോളും . പുതപ്പ് തല വഴി മൂടി, കെട്ടി പിടിച്ചു ഉറക്കം അഭിനയിച്ച തുടങ്ങി..അങ്ങനെ ഇപ്പൊ തന്തേം മോളും കിടന്നു സുഖിക്കണ്ട എന്ന് പറഞ്ഞ കാലിൽ ഒറ്റ അടി തന്നു അവൾ അടുക്കളയിലേക് പോയി .നല്ല വേദന ഉണ്ടെകിലും മനസിൽ ചിരി ആയിരുന്നു .. എന്റെ അമ്മേയെ പോലെ തന്നെ ആണ് ഇവൾ . ‘അമ്മ ഇല്ലാത്ത വേദന തീർത്തത് ഇവൾ ആണ് . എന്റെ ഇപ്പോളും മാറാത്ത ബാലിശം ആയ തെറ്റുകൾ വഴക് ഉണ്ടാക്കി മാറ്റി എടുക്കാനും , എന്ത് പ്രശനം ആയി മുമ്പിൽ ചെന്നാലും .. ആരും കേക്കാതെ എന്റെ ചെവിയിൽ വന്നു ” നമ്മുക് ശെരി aakkada കള്ളാ ചെക്കാ ” എന്ന് പറഞ്ഞു സമാധാനിപ്പിക്കുന്നവൾ . എന്റെ നെഞ്ചിൽ ഉറങ്ങുന്ന എന്റെ മീനു മോളെ തന്നവൾ , ഒരു അർത്ഥത്തിൽ പറഞ്ഞാൽ .. എന്നേം അവളേം നോക്കുന്നതും ഒരേ പോലെ ആണ്….
വൈകുനേരം ഓഫീസിൽ വിട്ട് വീട്ടിൽ കേറിയപ്പോൾ നല്ല മൂകത ആണ് . സാധാരണ ഒന്നെകിൽ . മീനുവിനെ പഠിപ്പിക്കുന്ന ബഹളം അല്ലെങ്കി ടിവി യുടെ ഒച്ച , ഇത് ഒന്നും ഇന്ന് ഇല്ല .. ” ‘അമ്മ എവിടെ ” ഞാൻ മോളോട് ചോദിച്ചു .. അവിടെ കിടക്കുവാ ..എന്താ എന്ന് പറയുന്നില്ല .. ഞാൻ ചെന്ന് നോക്കി ..ഡീ എന്ന് വിളിച്ചു . എന്താ നിനക്ക് പറ്റിയത് ?. കരഞ്ഞ കലങ്ങിയ കണ്ണുകളും ആയി അവൾ എന്നെ നോക്കി ..”ഇനി എന്നോട് മിണ്ടരുത്” ..അവൾ വാതിൽ എന്നെ തള്ളി റൂമിൽ നിന്ന് പുറത്തു ആക്കി വാതിൽ അടച്ചു . സാരി ചുറ്റി ആണ് അവൾ ഇറങ്ങിയത് .. മീനുവിന്റെ കയ്യ് ബലം ആയി പിടിച്ചു ഇട്ടിരിക്കുന്ന ഉടുപ്പോടു കൂടി അവളെ കൊണ്ട് പോകാൻ ഒരുങ്ങുക ആണ് .. ഞാൻ അവളെ തടഞ്ഞു .. എന്താ എന്ന് പറ. നിനക്കു ഭ്രാന്ത് ആയോ? അവൾ ദഹിപ്പിക്കുന്ന നോട്ടത്തോടെ പറഞ്ഞു .” ഇനി നമ്മൾ തമ്മിൽ സംസാരം ഇല്ല .. റൂമിന്റെ tabileil ഞാൻ പോകുന്നതിന്റെ കാരണം കിടപ്പ് ഉണ്ട്.. വേണം എങ്കിൽ വായിക്കാം .അവൾ ഇറങ്ങി, പറയുന്നെ എന്റെ മോളേം കൊണ്ട് ,
ഞാൻ എന്ത് പറഞ്ഞിട്ടും അവൾ കേൾക്കാൻ പോലും കൂട്ട് ആകുന്നില്ല
…ഞാൻ തിരിച്ച ഞങ്ങൾടെ റൂമിന്റെ ടേബിൾ നോക്കി ….5 , 6 പേജുകൾ അവിടെ കിടപ്പ് ഉണ്ടായിരിന്നു .. ഞെട്ടി തരിച്ചു പോയി …കല്യാണത്തിന് മുൻപ് എന്റെ പ്രിയ .. എന്റെ കൂട്ടുകാരി , എന്റെ കാമുകി അവൾ അത് തന്നത് ആണ്… സൂക്ഷിച്ച എവിടെയോ വെച്ച ഇരുന്നത് ആണ് ,, കാലങ്ങൾ പൊരുത്തപ്പെടഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം പിരിഞ്ഞു .. പക്ഷെ ഉള്ളിലെ സൗഹൃദം ഇന്നും സൂക്ഷിച്ച വെച്ചിട് ഉണ്ട്.. ഇവൾ വന്നതിൽ പിന്നെ ഈ കത്തിന്റെ കാര്യം വരെ ഞാൻ മറന്നത് ആണ് … പ്രിയേ ഇവൾ ആയി പരിചയപ്പെടുത്തി എങ്കിലും .. എന്റെ കാമുകി എന്ന് പറഞ്ഞിരുന്നില്ല ..കാരണം ആ വികാരം , അപ്പോൾ ഇല്ലായിരുന്നു , ഞങ്ങൾടെ സൗഹൃദത്തെ ഒരു സംശയം പോലെ ആവാതെ ഇരിക്കാൻ പ്രിയ ആണ് പറഞ്ഞത് … ഇത് പറയേണ്ട എന്ന് …അറിഞ്ഞോണ്ട് ഒരു തെറ്റ് ചെയ്തിട് ഇല്ല …പക്ഷെ ഇപ്പോൾ ..
**********************************************************************
എന്റെ calls എല്ലാം തന്നെ അവൾ കട്ട് ചെയ്തു .. ഓഫീസിൽ പോലും പോകാതെ വിളിക്കുക ആണ്..അമൃതയുടെ അച്ഛനെ എന്റെ അച്ഛനെ പോലെ ആണ് കണ്ട ഇരിക്കുന്നത് …ആ അച്ഛനെ വിളിച്ച ചോദിച്ചാൽ ..ഇനി പ്രശനം അറിഞ്ഞില്ലെങ്കിലോ … ഞാൻ ഒരു ടെക്സ്റ്റ് മെസ്സേജ് എന്റെ അമൃതക് അയച്ചു ” നീ ഇത് ആരോടും പറഞ്ഞിട് ഇല്ല എങ്കിൽ , നമ്മുടെ മോളെ ഓർത്തു എങ്കിലും നീ ഒന്ന് വീട്ടിൽ ഇന്ന് വരണം , ഇനി പറയാൻ ഉള്ളത് കൂടി കേൾക്കണം . ഇന്ന് ഞാൻ കാത് ഇരിക്കും .. കേട്ടിട് നീ തീരുമാനിക് …”
വരും എന്ന് പ്രതീക്ഷയോടെ ഞാൻ ഇരുന്നു …
വൈകിട്ട് ആയപ്പോൾ അവൾ ഒറ്റക് വന്നു … കതക് തുറന്നു എന്റെ മുമ്പിൽ ഇരുന്നു ..” പറ … ഞാൻ കേൾക്കാം “… മോള് എവിടെ ?
അവൾ മറുപടി തന്നില്ല ..
ഞാൻ പറഞ്ഞു ..നീ എന്റെ ജീവിത്തിലേക് വന്നതിൽ പിന്നെ ഞാൻ വേറെ ഒരാളേം മനസിൽ വെച്ച നടന്നിട്ട് ഇല്ല… ഉള്ളത് സൗഹൃദം മാത്രം ആണ് …ആ സൗഹൃദം പ്രണയം ആയിട് ഉണ്ട് . എന്നാൽ വീണ്ടും അത് സൗഹൃദം ആയിട് ആണ് നിന്നെ ഞാൻ വിവാഹം കഴിച്ചത് ..
അവൾ മതി എന്ന് പറഞ്ഞു..
അവൾ പറഞ്ഞ തുടങ്ങി ” നിങ്ങൾ തമ്മിൽ മണിക്കൂറ്റ്കൾ സംസാരിക്കാർ ഉണ്ട് ഇപ്പോളും… കൂട്ടുകാരി എന്നെ നിങ്ങൾ എന്നോട് പറഞ്ഞിട്ട് ഉള്ളു , ഞാൻ സംശയച്ചിട് ഇല്ല … എന്റെ ജീവൻ ആയിട്ട് ആണ് നിന്നെ ഞാൻ കണ്ടത് … ഒരു പക്ഷെ ഞാൻ തന്നെ ആയ എന്റെ മീനു മോളേക്കാൾ സ്നേഹിച്ചത് നിന്നെ ആണ് മനു …എനിക്കും ഉണ്ട് കൂട്ടുക്കാർ …അവരിൽ ചിലർ എന്നെ പ്രൊപ്പോസ് ചെയ്തിട്ടും ഉണ്ട് . ഇഷ്ടം ആണെകിലും .. നടക്കില്ല എന്ന് ഉള്ളത് കൊണ്ട് ഞാൻ നോ പറഞ്ഞു ..മനസിൽ മുഴുവൻ ..എന്റെ കഴുത്തിൽ താലി കെട്ടുന്നവൻ എല്ലാ സ്നേഹവും കൊടുക്കണം എന്ന് ആയിരുന്നു ,, നീ തന്നെ ഒന്ന് വിചാരിച്ച ന്റെ മുൻപ് ഉള്ള കാമുകൻ ആയിട് ഞാൻ ഇപ്പോളും മിണ്ടി കൊണ്ട് ഇരുന്നാൽ , നീ സമ്മതിക്കുമോ ? അത് എന്ത് വിശുദ്ധ കൂട് കേട്ട് ആണെകിലും? ഒരിക്കൽ പോലും എന്നോട് പറയാതെ നീ നന്നായി ഒളിപ്പിച്ച വെച്ചു.. അവൾ നിന്നെ ഇവിടെ കാണാൻ വന്നിട്ട് ഉണ്ട് .. ഇത് വഴി പോയപ്പോൾ കേറിയത് ആണ് എന്ന് പറഞ്ഞു … എന്നോട് ഇഷ്ടം ഉണ്ടായിരിന്നു ഒരാൾ അങ്ങനെ വന്നാൽ നീ കേറ്റി സത്കരിക്കും ആയിരുന്നോ? എല്ലാം ഞാൻ ചെയ്തത് നിന്നോട് ഉള്ള വിശ്വാസം കൊണ്ട് ആണ് മനു …അത് ആണ് നീ തകർത്തത്.. മണിക്കൂറുകൾ എന്താണ് വേറെ ഒരു പെണ്ണ് ആയിട് മിണ്ടാൻ ഉള്ളത് എന്ന് എന്റെ ‘അമ്മ എന്നോട് ചോദിച്ചപോലും ഞാൻ പറഞ്ഞത്…എന്റെ മനുവിനെ എനിക്ക് അറിയാം എന്ന് ആയിരുന്നു…
എന്റെ എല്ലാം തെറ്റി …നിനക്ക് വേറെ ഒരു നിയമം എനിക്ക് വേറെ ഒന്ന് …അങ്ങനെ ഇല്ലല്ളോ … ഞാൻ നിന്നെ ഉപേക്ഷിച്ചിട് പോകും എന്ന് ഓർക്കേണ്ട … ഞാനും മോളും നാളെ ഇവിടെ തന്നെ താമസിക്കും .. നീ ഈ കാണിച്ചതിന് ഉള്ള ശിക്ഷ ഞാൻ തന്നെ തരും….
എന്റെ മുഖത്തോടു അഭിമുഖം ആയി അവൾ ഇരുന്നു ..സംസാരിച്ച തുടങ്ങി . “ഞാൻ നിന്നോട് മിണ്ടാതെ ഇരിക്കുക ,അല്ലെങ്കിൽ മന സമാധാനം തരാതെ ഇരിക്കുക , എന്റെ വീട്ടുകാരുടെ മുമ്പിൽ നാണം കെടുത്തുക ഇത് ഒന്നും അല്ല ചെയുന്നത് “
അമൃതേ .. ഞാൻ പ്രിയേ ഫോൺ വിളിച്ച തരാം .. അല്ല നമ്മുക് ഒരുമിച്ച് വിളിക്കാം , പ്രശനം തീർക്കാം.
” വേണ്ട മനു .. ഇനി നിങ്ങൾടെ നാടകം കണ്ട് മണ്ടി ആകാൻ ഞാൻ ഇല്ല . എന്റെ മനസിൽ നിങ്ങൾ എന്നെ മരിച്ച കഴിഞ്ഞു .. ഒരു മരണ മൊഴി കൂടി പറയേണ്ടേ അകലം മാത്രമേ ഉള്ളു ..”
അവൾ അത് പറഞ്ഞ പോയി കിടന്നു … കടലിൽ തിരകളെക്കൾ പ്രശ്ബ്ദം ആയിട് ഉള്ള മനസ് ആയി ഞാൻ ശൂന്യതയിലേക്ക് നോക്കി കിടക്കുന്നു …
***************************************************
ഡയറി മടക്കി സബ് ഇൻസ്‌പെക്ടർ അലക്സ് , മുമ്പിൽ റിമാൻഡ് പ്രതി ആയി ഇരിക്കുന്ന അമൃതയെ നോക്കി ..” ഇവിടെ നോക്ക് അമൃതേ , ഇവിടെ മൂന്നാം മുറ ഉൾപ്പെടെ കുറ്റം സമ്മതിക്കാൻ ധാരാളം വഴികൾ ഉണ്ട് , എന്നാൽ നിങ്ങളെ കണ്ടപ്പോൾ പാവം തോന്നി അത് വേണ്ട എന്ന് ഞാൻ പറഞ്ഞത് കൊണ്ട് ആണ് .. ഇനിം നിങ്ങൾ കുറ്റം നിഷേധിച്ചാ ചോദ്യം ചെയുന്ന രീതി മാറും നിങ്ങൾ മരണ മൊഴി പറയും എന്ന് ഭർത്താവ് എഴുതിയ ഡയറി , മനഃപൂർവം മകളെ വീട്ടിൽ നിന്ന് മാറ്റി നിർത്തി ,മനുവിന്റെ ബോഡിയിലെ ഫിംഗർ പ്രിന്റ്സ് , തല മുടി , കുത്താൻ ഉപയോഗിച്ച കത്തിയിലും, തലക്ക് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡിൽ ഉം ഉണ്ട് നിങ്ങൾടെ ഫിംഗർ പ്രിന്റ്സ് . പിന്നെ എന്തിനു ആണ് കുറ്റം നിഷേധിക്കുന്നത് ?
പതുക്കെ അമൃത മുഖം ഉയർത്തി , കരഞ്ഞ കണ്ണീർ വറ്റിയ കണ്ണീർ ചാലുകൾ , അവളുടെ ദയനീയം ആയ അവസ്ഥ അടി വര ഇട്ടു .
വിക്കി കൊണ്ട് അവൾ പറഞ്ഞ തുടങ്ങി ..” എന്റെ മനു ,,, എന്റെ ജീവൻ ,, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല , അടുത്ത ദിവസം തന്നെ പ്രശ്ങ്ങൾ എല്ലാം തീർക്കണം എന്ന് തന്നെ ആണ് കരുതിയത് , ഒരു ദിവസം പിണക്കം അഭിനയിച്ച കിടക്കാം എന്ന് കരുതി ,, അല്ലാതെ ,,
അവൾ വിതുമ്പി കൊണ്ട് പറഞ്ഞു .. ഞാൻ രാവിലെ എണീറ്റപ്പോൾ , എന്റെ കട്ടിലിന്റെ അടുത്ത ഈ കത്തി ഉണ്ടായിരിന്നു , ചോര കറ ആയി , ഞാൻ അത് എടുത്തു എറിഞ്ഞു ,, അലറി കരഞ്ഞ കൊണ്ട് ഞാൻ മനു കിടക്കുന്നിടത് ചെന്ന് , ചോരയിൽ കുളിച്ച നിലത്തു കിടക്കുന്നത് ആണ് കണ്ടത് , ഈ പറയുന്ന ദണ്ഡ് അവന്റെ തലയിൽ വെച്ചിട് ഉണ്ടായിരിന്നു ,, അത് മാറ്റി ഞാൻ അവനെ കുറെ വിളിച്ചു , തളർന്നു ഞാൻ വീണു പോയി , വാക്കുകൾ പോലും കിട്ടി ഇല്ല
, ഒരു തരത്തിൽ ഞാൻ ഫോൺ വിളിച്ചു അച്ഛനേം അടുത്ത വീട്ടിലെ ചേട്ടനേം അറിയിച്ചു ,, പിന്നീട ഒന്നും എനിക്ക് അറിയില്ല,, എന്റെ മനുവിനെ , ഞാൻ ഒരിക്കലും,, ഇല്ല സർ,, ഇല്ല ,,എന്റെ മീനു മോൾ ആണേ… ഞാൻ ചെയ്യില്ല … എന്റെ ജീവൻ ആണ് എന്റെ മനു .
shredich കേട്ടോണ്ട് ഇരുന്ന അലക്സ് ഒരു ചെറു ചിരിയോടെ പറഞ്ഞു , ശെരി ഞാൻ വിശ്വസിക്കാം ഈ കഥ , എന്റെ രണ്ട്, മൂന്ന് ചോദ്യത്തിന് ഉത്തരം പറയണം ..
വീട് ആരാണ് പൂട്ടിയത് ?
“ഞാൻ ആണ് , കിടന്നപ്പോൾ മനു പൂട്ടില്ല എന്ന് കരുതി ,, അത് കൊണ്ട് താക്കോൽ വെച്ച പൂട്ടി ,, താക്കോൽ അവിടെ തന്നെ വെച്ചു. “
നിങ്ങൾ കിടന്നത് അടുത്ത ,അടുത്ത മുറിയിൽ ആണ് .. ഒരു അസ്വാഭാവികം ആയ ശബ്ദവും കേട്ടില്ലേ ?
” ഇല്ല “
സ്ലീപ്പിങ് pills യൂസ് ചെയ്യാറ് ഉണ്ടോ ?
” ഇല്ല “
ഹഹ പൂട്ടി കിടന്ന വീട്ടിൽ ആരും അതിക്രമിച്ചു കേറിയ ലക്ഷണം എവിടേം ഇല്ല ,, നിങ്ങൾ ഒരു ശബ്ദവും കേട്ടില്ല , ഇനി അമാനുഷിക ശക്തി എന്ത് എങ്കിലും ആണോ ? ലുക്ക് അമൃത ,, പൊട്ടൻ കളിപ്പിക്കരുത് , ഏതോ ഒരു നിമിഷത്തിന്റെ വികാര പുറത്തു , അങ്ങനെ ചെയ്തു ,, നിങ്ങൾ ആണ് അങ്ങനെ ചെയ്തത് എന്ന് കാണിക്കാൻ സ്ട്രോങ്ങ് ആയ ഫിംഗർ പ്രിന്റ് തെളിവ് ,, മുടി നാര് എല്ലാം ഉണ്ട് ,, സൊ അഡ്മിറ്റ് ചെയുക അല്ലെ ?
“ഇല്ല സർ ,, എന്നെ കൊന്നാലും ഞാൻ സമ്മതിക്കില്ല “,
ഷീലമ്മേ,, ഇവളെ ഒന്ന് സമ്മതിപ്പിക്കാമോ എന്ന് നോക്ക് ,, കുറ്റം ഏറ്റ കോടതിയിൽ ഹാജർ ആക്കിയാൽ ,, ഇത്രേം ജന ശ്രെധ നേടിയ കേസ് അല്ലെ ,,, നമ്മുക് ഒരു ക്രെഡിറ്റ് ആണ് .. ഇത്രേം പറഞ്ഞ അലക്സ് പോയി …
*********************************************************
മണികൂറുകൾ ശേഷം അലക്സ് തിരിച്ച വന്നു ,,, എന്താ ഷീലമ്മേ ,,, വെലോം നടക്കുമോ ? റിമാൻഡ് തീരാൻ ഇനി 6 ദിവസം കൂടിയേ ബാക്കി ഉള്ളു ,
: എന്റെ സാറേ .. തല്ലി ,തല്ലി , ഞങ്ങൾടെ കയ്യ് കഴച്ചു.. തല മൂത്ത അവൾ മാര് പോലും ഇത്രേം പിടിച്ച നിന്നിട്ട് ഇല്ല .. ഇനി ഇപ്പോ തല്ലിയാൽ അവൾ ചത്തു പോകും . ബാക്കി നാളെ ആവട്ടെ ..
ഞാൻ ഒന്ന് കാണട്ടെ അവളെ .. അലക്സ് സെല്ലിൽ തുറന്നു ചെന്നു. അടി കൊണ്ട് കാൽ പാദം ചോര ഒലിക്കുന്നുണ്ട്.. ഇതിന്റെ ആവശ്യം ഉണ്ടോ ? അമൃതേ .. അത് സമ്മദിച്ചേക് ,, അല്ലെങ്കി ഇനിം അനുഭവിക്കേണ്ടി വരും … അലക്സിന്റെ ഒച്ച കേട്ട മാത്രയിൽ അവൾ തല അല്പം പൊക്കി നോക്കി …ഇഴഞ്ഞ അയാളുടെ കാലിന്റെ അടുത്ത എത്തി .. സർ ഞാൻ അല്ല… ന്റെ പൊന്നു ജീവൻ ആണ് മനു,,,, ന്റെ കുഞ്ഞ ആണേ… ഞാൻ അങ്ങനെ ചെയ്യില്ല …
*******
അലക്സ് തിരിച്ച തന്റെ ക്യാബിനിൽ വന്നു ഇരുന്നു ,.. മുൻപ് ഒരു ക്രിമിനൽ ബാക് ഗ്രൗണ്ട് പോലും ഇല്ലാത്ത അവർ എങ്ങനെ ആണ് ഇത്രേം പിടിച്ച നിക്കുന്നത് .. തെളിവുകൾ എല്ലാം എതിര് ആണ് .. പക്ഷെ ഇത്രേം ആരും തന്നെ പിടിച്ച നിന്നിട്ട് ഇല്ല ..
ഇനി എവിടെ എങ്കിലും തെറ്റ് പറ്റിയോ …. എയ് സാധ്യത ഇല്ല ,, ഞാൻ അരിച്ചു പെറുക്കിയത് ആണ്.
mmm എന്നാലും .. ഒരു തവണ കൂടി ആ ക്രൈം സീനിൽ പോയി നോക്കാം ,, എന്റെ മനഃസാക്ഷിക് വേണ്ടി … അലക്സ് ജീപ്പിന്റെ അടുത്തേക് നടന്നു ………………
നിരാശയോടെ ആണ് അലക്സ് കൊലപാതകം നടന്ന വീട്ടിൽ നിന്ന് ഇറങ്ങിയത്, ഒന്നും തന്നെ പുതിയത് ആയി കാണാൻ സാധിച്ചില്ല .
അയാൾ ആ വീടിന്റെ ഉമ്മറ പടിയിൽ നിരാശൻ ആയി ഇരുന്നു . murder നടന്നീട് ഇന്നത്തേക് 20 ദിവസം ആയി , മനുവിന്റെ ബോഡി അടക്കം ചെയ്യാൻ വിട്ട് കൊടുക്കണം , അതിനു മുൻപ് അമൃതയെ കൊണ്ട് കുറ്റം സമ്മതിപ്പിക്കണം..
ആലോചനയിൽ മുഴുകി നിന്ന് ജോസഫ്‌ന്റെ മൊബൈൽ ശബ്‌ദിച്ചു .
ഫോറൻസിക് ഡോക്ടർ ആണ് ,
“അലക്സ് , അന്ന് മനുവിന്റെ തലക്ക് ഏറ്റ രണ്ട് മുറിവുകൾ ഇല്ലേ .. അതിൽ ഒന്ന് ദണ്ഡ് വെച്ച അടിച്ചത് തന്നെ ആണ്…മറ്റേത് തല അങ്ങൊട് ഇടിപ്പിച്ചതും.”
“മനസിൽ ആയില്ല ഡോക്ടർ “
“അത് ആയത് ഒരാൾ എന്ത് എങ്കിലും വെച്ചു അടിച്ചാലും , അയാളെ ബലം വെച്ചു അങ്ങൊട് ചെന്ന് ഇടിപ്പിച്ചാലും രണ്ട് തരം മുറിവുകൾ ആണ് ഉണ്ടാവുന്നുനത് ,
ഇത് ആദ്യം ആ iron rod ലെക് തല ഇടിപ്പിച്ചു അയാളുടെ ബോധം പോയിട്ട് ഉണ്ട്… ചിലപ്പോ വെളിയിൽ വെച്ചു ആവും ഇത് നടന്നത് ..പക്ഷെ ബ്ലഡ് പുറത്തു പോണം എന്ന് ഇല്ല ,
കാരണം internal injury ആണ് ഇങ്ങനെ ഇടിപ്പിക്കുമ്പോൾ സംഭവിക്കുന്നത് ,ശേഷം വീടിന്റെ ഉള്ളിൽ കൊണ്ട് പോയി… അടിച്ചു കാണും…
ബോധം ഇല്ലാത്ത മനു പ്രതികരിച്ചിട് ഉണ്ടാവില്ല , കഴുത്തിൽ കത്തി വെച്ചു അറുത്തപ്പോളും ഇത് തന്നെ ആവും നടന്നത്
, ഇപ്പൊ suspect ആയ പെൺകുട്ടിയെ രക്ഷിക്കാൻ പറയുന്നത് അല്ല…
അലക്സ് നു തന്നെ അറിയാമാലോ , കൺസ്ട്രക്ഷൻ , മാന്വൽ ആയി agriculture പ്രാക്ടീസ് ചെയുന്നവർ ഇവർക്ക് ഒന്നും ഫിംഗർ പ്രിന്റ്സ് കാണണം എന്ന് ഇല്ല
, ഒന്നും കൂടി താൻ പരിശോധിച്ചിട് ഫൈനൽ verdict എഴുതിയാൽ മതി …
*
വീടിന്റെ ഗേറ്റ് പൂട്ടി ജീപ്പിലേക് കേറാൻ നിന്നപ്പോൾ ആണ് മനസിൽ ഒന്ന് കത്തിയത് ,
ഒരു ചുമപ്പ് പാട് ഗേറ്റിന്റെ ഒരു അഴിയുടെ കോണിൽ കണ്ടത് പോലെ …. അയാൾ ഒന്നുടെ ചെന്ന് നോക്കി …
അതെ ഒരു ബ്ലഡ് സ്റ്റെയിൻ തന്നെ ആണ് .. തനിക്കു പരിചയം ഉള്ള ഡോക്ടറെ വിളിച്ച സാമ്പിൾ എടുത്തു ,
phenolphthalein ടെസ്റ്റ് വഴി അത് ബ്ലഡ് തന്നെ എന്ന് ഉറപ്പ് വരുത്തി ,
ഇനി അതിന്റെ പഴക്കം കണ്ടു പിടിക്കണം, optical measurements of haemoglobin degradation നടത്തിയപ്പോൾ കുറ്റം നടന്ന ദിവസത്തെ കണക്ക് ആയി ഒത്തു വരുന്നുണ്ട് ,
അത് കൊലപാതകം നടത്തിയാൽ തിരിച്ച ഗേറ്റ് പൂട്ടിയപ്പോൾ പറ്റിയത് ആവാൻ സാധ്യത ഉണ്ട് .
അങ്ങനെ എങ്കിൽ തള്ള / ചൂണ്ടു / നടു വിരലുകൾ , ഇത് വെച്ചു ആണ് ഏതൊരാളും ഒരു പൂട്ട് ലോക്ക് ചെയുന്നത് ,, ഈ വിരലുകളൾക് അപകടം പറ്റിയ ഒരാളെ കണ്ട് എത്തണം .
അമൃതയുടെ വിരൽകുകൾക് കുഴപ്പം ഇല്ല…തത്കാലം അവളെ ഇതിൽ നിന്ന് മാറ്റി നിർത്തി ആലോചിച്ചാൽ …
ഡയറി എഴുതി കഴിഞ്ഞ മനു രാത്രി വീടിന്റെ വെളിയിൽ നില്കുന്നു . ഏതോ ഒരു ലക്ഷ്യത്തോടെ പ്രതി ചെല്ലുന്നു …
മനു തിരിച്ച അറിയുന്നു എന്ന് കണ്ടതോടെ തല പിടിച്ച അടിക്കുന്നു…ബോഡി അകത്തേക്കു കൊണ്ട് പോയി , തല അടിക്കുന്നു ,,neck ഭാഗം മുറിക്കുന്നു, അമൃതേനെ കാണുന്ന പ്രതി …കത്തി അവളുടെ കട്ടിലിൽ വെക്കുന്നു …
പക്ഷെ ഈ ശബ്ദങ്ങൾ ,, അമൃത എന്ത് കൊണ്ട് എണീറ്റില്ല..
അതിന്റെ ഉത്തരം അലക്സിന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു .
അമൃതയുടെ അച്ഛന്റെ വാക്കിൽ നിന്ന് അവൾ എപ്പോളും ഉറങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടി ആണ് ,, ഉറക്കത്തിൽ ആര് വിളിച്ചാലും എഴുന്നേക്കില്ല, മനു എഴുതിയ ഡയറി ലും ഉണ്ട് ,,,അമൃതയുടെ ഉറക്കത്തെ കുറിച്ച ഉള്ള പരിഭവങ്ങളും പരാതികളും … ചിലപ്പോൾ Narcolepsy യുടെ ഒക്കെ തുടക്ക സ്റ്റേജ് ആവും , നമ്മളിൽ പലര്ക്കും ഉണ്ടാവുന്ന് ദോഷകരം അല്ലന് തോന്നിക്കുന്ന ഒരു അവസ്ഥ ആണ് ..
അങ്ങനെ എങ്കിൽ ആര് ? എന്തിനു ? എങ്ങനെ ഇത് കണ്ട് പിടിക്കേണ്ട കാര്യം ആണ് … കയ്യിൽ മുറിവ് ഉള്ള ഒരാളെ തപ്പുന്നു എന്ന് കണ്ടാൽ ചിലപ്പോൾ പ്രതി മുങ്ങാൻ സാധ്യത ഉണ്ട്
അപ്പോൾ ആരും അറിയാതെ ചെയ്യണം ..ഒരു വഴി ഉണ്ട് .
അപ്പോൾ തന്നെ അലക്സ് മേൽ ഉദ്യോഗസ്ഥർ ആയി വിളിച്ചു , സർ എല്ലാം രഹസ്യം ആയിരിക്കണം , ഡിപ്പാർട്മെൻറ് വിട്ട് പോകാൻ പാടില്ല , എനിക് ക്യാമ്പിൽ നിന്ന് ഈ വര്ഷം ജോയിൻ ചെയ്ത മിടുക്കർ ആയ 40 പേരെ വേണം ,
പിന്നെ മനുവിന്റെ ബോഡി പരിശോധനകൾ എല്ലാം കഴിഞ്ഞ സ്ഥിതിക് മറ്റന്നാൾ അടക്കം ചെയ്യാൻ വിട്ട് കൊടുക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്യണം സർ …
എല്ലാം ഉദേശിച്ചത് പോലെ നടന്നാൽ , അടക്കം കഴിഞ്ഞ അടുത്ത ദിവസം തന്നെ പ്രതി നമ്മളുടെ വലയിൽ ആവും ..
****************************
ക്യാമ്പിൽ നിന്ന് വന്ന 40 പേരോട് ആയി അലക്സ് പറഞ്ഞു …
ഇത് ഒരു സീക്രെട് മിഷൻ ആണ് , പോലീസ് എന്ന് തോന്നുന്നവരെ ഇതിൽ പറ്റില്ല , അത് കൊണ്ട് ആണ് ഈ വര്ഷം ജോയിൻ ചെയ്ത നിങ്ങളെ ഞാൻ തിരഞ്ഞു എടുത്തത് ,
അത് കൊണ്ട് ഒരാളും പോലീസ് എന്ന ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ല , അറ്റ് any cost .
നിങ്ങൾക് പത്രക്കാരുടെ ബാഡ്ജ് തരും ,അത് കഴുത്തിൽ ഇടുക , എന്നിട്ട് അവിടെ വരുന്ന എല്ലാ പുരുഷന്മാരേം കവർ ചെയ്യണം ,, എല്ലാരോടും സംസാരിക്കണം , ഒരു 5 മിനിറ്റ് മാക്സിമം എടുത്താൽ മതി , കേസ് നെ കുറിച്ച തന്നെ ,, അവുരുടെ അഭിപ്രായങ്ങൾ അങ്ങനെ ,
എന്നിട്ട് പിരിയുമ്പോൾ കയ്യ് കൊടുത്ത പിരിയുക , അത് ആയത് രണ്ട് കയ്യിലും മുറുക്കെ പിടിച്ച ഹസ്തദാനം കൊടുത്ത പിരിയുക ,
ആരുടെ കയ്യിൽ എങ്കിലും മുറിവ് നിമിത്തം വേദന കാണിക്കുകയോ , മുറിവിന്റെ കെട്ട് അങ്ങനെ ശ്രെദ്ധയിൽ പെട്ടാൽ അവരുടെ പേര് വിവരം നോട്ട് ചെയുക ,, വൈകുന്നേരം എന്റെ അടുത്ത ഡയറക്റ്റ് ആയി റിപ്പോർട്ട് ചെയുക ,, ഹോപ്പ് you guys get it
*************************
അടക്കിന്റെ അന്ന് അലക്സിന്റെ കണ്ണുകൾ കഴുകനെ പോലെ എല്ലാടത്തും പരതി കൊണ്ട് ഇരുന്നു ,അമൃതയുടെ കരച്ചിൽ , ആള്കുകൾ അവളുടെ മേൽ നടത്തുന്ന ശാപ വര്ഷം , ആളുകളുടെ പരാതി പറച്ചിലുകൾ അങ്ങനെ എല്ലാം നീണ്ടു പോയ ദിവസത്തിന്റെ സായാഹ്‌നം എത്തി ..
അവിടെ ഉള്ള ആരെങ്കിലും ഈ അടക്കിനു വരാത്തത് ഉണ്ടോ എന്ന് ആദ്യം അന്വേഷിച്ചു ,, അങ്ങനെ ആരും തന്നെ ഇല്ല , പനി പിടിച്ചത് കൊണ്ട് വരാത്ത , ഒരു പ്രായം ചെന്ന ‘അമ്മ ഒഴിക്കെ ബാക്കി എല്ലാരും തന്നെ വന്നിരുന്നു …
അത് ആയത് കൊലപാതകിയും വന്നു കണ്ണീർ പൊഴിച്ച പോയിട്ട് ഉണ്ട് എന്ന് അർഥം .. ക്യാമ്പിലെ പോലീസ് റിപ്പോർട്ട് എടുക്കാൻ ആയി ജോസഫ് ജീപ്പ് ആയി പാഞ്ഞു …
******************
സർ ,, ഒരേ ഒരാൾ ആണ് കയ്യ് കൊടുത്തപ്പോൾ കരഞ്ഞത് , ബസിന്റെ ഡോർ അടച്ചപ്പോൾ മുറിഞ്ഞു എന്ന് ആണ് പറഞ്ഞത് . പേര് സുമേഷ് , സിമന്റ് ഫാക്ടറി ജോലിക്കാരൻ ആണ് . ഒരു കെട്ടും ഉണ്ട് വിരലിൽ ..
വേറെ അങ്ങനെ അസ്വാഭാവികം ആയി ഒന്നും ആരേം കണ്ടില്ല ..
so that ‘ s it , മനോജേ , നമ്മുക് മറ്റന്നാൾ ഒരു മൊഴി എടുപ്പ് നടത്തണം ,,താൻ നാട്ടിൽ ഉള്ള എല്ലാരേം , അത് ആയത് പുരുഷന്മാരേം വിളിക്കണം ..
പ്രതേകിച്ചു ഈ സുമേഷ് , അവന്റെ വീട്ടിൽ വേറെ ആണുങ്ങൾ ഉണ്ടെകിൽ അങ്ങനേം ….വിളിക്കണം
.
********
അലക്സ് മൊബൈലിൽ ഡോക്ടറെ വിളിച്ചു..” മറ്റന്നാൾ സ്റ്റേഷൻ വരെ വരണം , ഒരു ഫ്രണ്ട്‌ലി visit പോലെ .. സമയം ടെക്സ്റ്റ് ചെയ്യാം “.
ഡോ, പി .സി മനോജേ , ഈ റൂട്ട് വഴി ഓടുന്ന ബസിന്റെ ഡീറ്റെയിൽസ് , അതിലെ കണ്ടക്ടർ മാരുടെ മൊബൈൽ നമ്പർ എടുക്കണം …
സൊ ഓൾ സെറ്റ് ടു ദാറ്റ് ഡേ
*******************************************
എല്ലാവരുടേം മൊഴി എടുപ്പ് അങ്ങനെ നടക്കുന്നുണ്ട് .. കൂട്ടത്തിൽ ആണ് സുമേഷും അവന്റെ അച്ഛനും വന്നത് , വന്നപാടെ അടുത്ത അവരെ കൊണ്ട് വരാൻ അലക്സ് ആംഗ്യം കാണിച്ചു ..
********************
പരിചപ്പെടലിനു ശേഷം , ഈ സംഭവത്തെ കുറിച്ച അലക്സ് ചോദിച്ചു.. തീർത്തും രോഷാകുലൻ ആയിട്ട് ആണ് സുമേഷ് സംസാരിച്ചത് ..
“എത്രെയും വേഗം അവൾക് അർഹിക്കുന്ന ശിക്ഷ മേടിച്ച കൊടുക്കണം സാറേ …”
അലക്സ് ” ശെരി സുമേഷേ,,, എന്താ കയ്യിക് പറ്റിയത് ഒരു കെട്ട് ഉണ്ടാലോ, എന്ന് പറ്റിയത് ആണ് ?
സു : ” ബസിന്റെ ഡോർ അടച്ചപ്പോൾ പറ്റിയത് ആണ് സാറേ , കഴിഞ്ഞ വെള്ളി ആഴ്ച പണി കഴിഞ്ഞ വീട്ടില്ക പോന്നപ്പോ ,, ഒരു വൈകുനേരം സമയം ആയപ്പോൾ ആണ് സാറേ “
അലക്സ് ” ശെരിയാണോ അച്ഛാ , അങ്ങനെ ആണോ ,,, ?”
സുമേഷിന്റെ അച്ഛൻ :- അങ്ങനെ ആണ് സാറേ , ഒരു ദിവസം ഇങ്ങനെ കെട്ടി കൊണ്ട് വന്നപ്പോ ഞാൻ ചോദിച്ചത് ആണ് … ബസിൽ കൊണ്ട് എന്നാ പറഞ്ഞത്
അലക്സ് ” അത് ശെരി ..ഇപ്പോ ഇതിനു നല്ല മരുന്ന് ചെയ്യണം , ഡോക്ടർ സാറേ ഇത് ഒന്ന് നോക്കിക്കേ ,,, എന്നിട്ട് എന്ത് എങ്കിലും മരുന്ന് കൊടുത്തേ , പെട്ടെന്നു മാറാൻ .
ഡോക്ടർ :’ ആഹ് സുമേഷേ , ഞാൻ ഒന്ന് കാണട്ടെ ,, ഈ കെട്ട് നമ്മുക് ഒന്ന് അഴിക്കാം ,
{സുമേഷിന്റെ ചെറു എതിർപ്പൂക്കളെ വക വെക്കാതെ ഡോക്ടർ അത് അഴിച്ചു }
ഡോക്ടർ ” ഇത് ഡോർ അടച്ചപ്പോൾ പറ്റിയത് അല്ലല്ലോ സുമേഷേ , എന്തോ കൂർത്ത കത്തി കൊണ്ട് മുറിഞ്ഞ മുറിപ്പാട് ആണലോ ,
..
അലക്സ് : ” മോനെ സുമേഷേ ,, ആ വഴി പോകുന്ന രണ്ട ബസിന്റെ കണ്ടുക്ടർമാരോടും ഞാൻ സംസാരിച്ചു ,
സ്കൂൾ അവധി കാലം ആയത് കൊണ്ട്
കാര്യം ആയ തിരക്ക് ഇല്ലാത്ത കൊണ്ട് ,, കഴിഞ്ഞ ആഴ്ച ഒന്നും തന്നെ ബസിന്റെ ഡോർ അടച്ചിട്ടു ഇല്ല ,, കെട്ടി ആണ് വെച്ച ഇരുന്നത് ,,, കെട്ടി വെച്ച ഡോർ എങ്ങനെ ആണ് നിന്റെ കയ്യ് മുറിച്ചത് ,, അതും ഒരു കത്തി കൊണ്ട് മുറിഞ്ഞത് പോലെ …..””
സുമേഷിന്റെ മുഖം വിയര്പ്പ് തുള്ളികൾ കൊണ്ട് നിറഞ്ഞു ,,
അലക്സ് തുടർന്നു
” സുമേഷേ നീ ഒരു പക്കാ ക്രിമിനൽ അല്ല … കുറ്റ ബോധം കൊണ്ട് നിന്റെ മനസു നിറയുന്നുണ്ട് …. ഒരു പാവത്തിനെ നീ എന്തിനു ആണ് കൊന്നത് .. ഏറ്റ പറഞ്ഞാൽ ചെറിയ ഒരു ശിക്ഷയിൽ ഞാൻ ഒതുക്കി തരാം , അല്ല .. ഞങ്ങൾ നിന്നെ കൊണ്ട് പറയിപ്പിച്ചാൽ ഞങ്ങൾക്കും മെനക്കേട് ആവും ,,, ഉള്ള വകുപ്പ് എല്ലാം നിന്റെ തലയിൽ തരും …””
************************
സുമേഷ് ഒരു പൊട്ടിക്കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞ തുടങ്ങി
“മനുവിന്റെ ഭാര്യ അവിടെ ഇല്ല എന്ന് പകൽ ചോദിച്ച മനസിൽ ആക്കിയതും ..പണത്തിനു അത്യാവശ്യം കൊണ്ട് രാത്രി ചെന്ന് എന്ത് എങ്കിലും എടുക്കണം എന്ന് മനസിൽ തീരുമാനിച്ചു ….
ബോധം കെടുത്താൻ ഉദ്ദേശിച്ച ആണ് അടിച്ചത് , പക്ഷെ അത് മാറി കൊണ്ടു ,, അങ്ങനെ ഞാൻ ആരാണ് എന്ന് മനുവിനെ മനസിൽ ആയി എന്ന് തോന്നിയപ്പോൾ ..
പുറത്തു പറഞ്ഞാൽ ജീവിച്ച ഇരുന്നിട് കാര്യം ഇല്ലാത്ത കൊണ്ട് മനുവിനെ ഞാൻ ….ഞാൻ തന്നെ ആണ് സാറേ കൊന്നത് ,, മനഃപൂർവം അല്ല …രാത്രി വീടിന്റെ വെളിയിൽ വെച്ച ആണ് അടിച്ചത് .. ബോഡി അകത്തു ഇട്ടപ്പോൾ ആണ് .. ഭാര്യ കിടക്കുന്നത് കണ്ടത് ,
അപ്പോൾ മനസിൽ തോന്നിയത് ആണ് ,ഒന്ന് വഴി തിരിച്ച വിടാൻ കത്തി എടുത്ത് അമൃതയുടെ കട്ടിലിൽ വെക്കാൻ ..
എന്നിട് ഓടി ഇറങ്ങി …”
പണം ഒന്നും തന്നെ അവിടെ നിന്ന് എടുക്കാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു …
അലക്സ് സുമേഷിന്റെ കെയിൽ തലോടി കൊണ്ട് പറഞ്ഞു ,,
” ഒരു അർത്ഥത്തിൽ ,, സിമന്റ് തൊഴിലാളി ആയത് കൊണ്ട് നിന്റെ ഫിംഗർ പ്രിന്റ്സ് എല്ലാം തന്നെ മാഞ്ഞ പോയത് ഒരു അനുഗ്രഹം ആയിരുന്നു ..പക്ഷെ അതെ കയ്യ് വെച്ച .. ഒരു ഹാൻഡ് ഷേക്ക് വെച്ച ,,, നിന്നെ പിടിക്കുക എന്നതും ഈ കേസിന്റെ വൈരുധ്യം പോല്ലേ തോന്നുന്ന കാര്യം ആയിരുന്നു” …
ഒരു ചെറു പുഞ്ചിരിയോടെ അലക്സ് നിന്നു……….
**************
“അപ്പോൾ അമൃത ,, ഹാപ്പി അല്ലെ ,,, “
“thank you so much സർ” ,, അലക്സിന്റെ രണ്ട് കൈയും ചേർത്ത പിടിച്ച പിടിച്ച അവൾ നന്ദി പറഞ്ഞു…
മിഴകൾ നിറഞ്ഞ ഒഴുകുന്നുണ്ടായിരുന്നു …
” അമൃതയുടെ ഈ കൈകൾ ശുദ്ധം ആയത് കൊണ്ട് ആണ് , മറ്റൊരു ഹസ്ത- ദാനം കൊണ്ട് യഥാർത്ഥ പ്രതിയെ പിടിക്കാൻ സാധിച്ചത് ,,, ഈശ്വരനോട് നന്ദി പറയുക ,, സത്യം കുറച്ച നാൾ മൂടി വെച്ചാലും ,, ഒരിക്കൽ എങ്കിലും പ്രശോഭിച്ച ഇരിക്കും ,,, വരട്ടെ ,, ശെരി ,അമൃതേ “,,
അലക്സ് യാത്ര പറഞ്ഞു മറ്റൊരു കേസിന്റെ തിരക്കിലേക് ഇറങ്ങി …..
ഒരു ചെറു കാറ്റിന്റെ തലോടൽ അമൃതയ്ക് സ്വാന്തനം എന്ന പോലെ വീശി ,,, അസ്തമയ സൂര്യൻ കൂടുതൽ പ്രശോഭിതം ആയിരുന്നോ ?…..
ചിലപ്പോൾ സത്യത്തിന്റെ ബാഹ്യപ്രഭ ആവും
Share on facebook
Share on twitter
Share on whatsapp
Share on telegram