Poems · 1 min read

വിവിക്തം
മനസ്സ് കലുഷമാകുമ്പോൾ, എഴുത്ത് എളുപ്പമാകുന്നു.. വേദന മനസ്സിനെ കാർന്നു തിന്നുമ്പോൾ മനസ്സ് അക്ഷരങ്ങളെ പ്രസവിക്കുന്നു..

ചാരം മൂടിയടഞ്ഞൊരാ ചിത്തം
പുകഞ്ഞു വമിഞ്ഞു
കുമിഞ്ഞു കൂടുന്നു..
അടങ്ങാത്ത തിരയാളും
മാന്ത്രിക കൂട്ടിലെ കടലോ
രൗദ്രഭാവത്തിലാടുന്നു ..
കൊത്തിവലിക്കുന്ന ചീതേളുകൾ
ഉള്ളിൽ രുതിയങ്കത്തിനൊരുങ്ങുന്നു..
ജഗൽപ്രാണനൊപ്പം ചുറ്റുന്ന
അളിപോലെ പ്രാണനോ
ദിക്കുതേടുന്നു ..
ശൈയിത്യമോ കഠിനമാകുന്നു..
വേനലോ താപമേറുന്നു ..
ഇനിയെത്ര ദൂരം നീളുമീ യാത്ര..
ഒരു തൂവലായി വീണു
പൊലിയും വരെ..
അതുവരെ.. അതുവരെ മാത്രം...
◆


Comments 1
Loading comments…