Poems · 1 min read

നീയും മടങ്ങുക

നീയും മടങ്ങുക
തുമ്പി പാറാത്ത തൊടിയിലില്ലൊ-

രൊറ്റ തുമ്പ പോലും ..

നിലാവുദിക്കാത്ത രാത്രിയും..

സ്വാദുണരാത്ത അടുക്കളയുമായ്..

പോയ് മറഞ്ഞ ഓർമ്മകളിലേക്ക്

ഓണമേ.. നീയും മടങ്ങുക..

കഴിഞ്ഞ കാല സ്മൃതികൾ

നിറം മങ്ങാതുള്ളിലിരിപ്പൂ 

മുക്കുറ്റിയും, തുമ്പയും

ചേർന്നിരുന്നൊരു പൂക്കളം..

◆

0

Comments

Loading comments…