


ടെന്ഷനുകളിൽ നിന്നും ഒളിച്ചോടാൻ ഒറ്റയ്ക്ക് ഒരു യാത്ര ആയിരുന്നു മനസ്സിൽ, എന്നാൽ, ‘നീ ഒറ്റയ്ക്ക് പോയി സുഖിക്കണ്ട’ എന്ന് പറഞ്ഞ് ഒപ്പം വലിഞ്ഞു കയറി വന്നതാണ് chunk മനു മോൻ Maneesha Sunder (ഒന്നിനും എന്നെ ഒറ്റക്കു വിട്ടു കൊടുക്കാത്ത chunk). അങ്ങനെ ഒരു 3 ദിവസത്തെ മൂകാംബിക യാത്ര പെട്ടെന്നു തന്നെ plan ചെയ്തു.
25/05/2019 ശനിയാഴ്ച തിരുവനന്തന്പുരത്ത് നിന്നും ലോകമാന്യ തിലക് വരെ പോകുന്ന നേത്രാവതി എക്സ്പ്രസ്സ് ഇൽ ഉച്ചക്ക് 2:30pm നു ഏർണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ഞങ്ങൾ കയറി.
26/05/2019 ഞായറാഴ്ച വെളുപ്പിനെ 2:15am നു ഞങ്ങൾ Byndoor(Mookambika road) സ്റ്റേഷൻ ഇൽ എത്തി. Byndoor to Kollur ഏകദേശം 29 km ഉണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്നും 1km മാറി ബസ് സ്റ്റാൻഡ് ഉണ്ട്. എന്നാൽ ഞങ്ങൾ എത്തിയത് വെളുപ്പിനെ 2 മണിക് ആയതിനാൽ ബസ് കിട്ടില്ല എന്ന് അറിയാമായിരുന്നു. ഇനി ഉള്ളത് ഓട്ടോയും ടാക്സിയുമാണ്. Rate ചോദിച്ചപ്പോൾ ഓട്ടോയ്ക്ക് ₹500ഉം ടാക്സിക്കു ₹700ഉം പറഞ്ഞു. കേട്ടപ്പോഴേ ഞങ്ങളുടെ കിളി പറന്നു. അന്വേഷിച്ചപ്പോൾ ബസ് സർവീസ് 6am നു തുടങ്ങും എന്ന് അറിയാൻ സാധിച്ചു അത്രയും സമയം റെയിൽവേ സ്റ്റേഷൻ ഇൽ തന്നെ ഇരിക്കാം എന്ന് കരുതി. ഷെയർ ടാക്സി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അങ്ങനെ ഒരു സെറ്റ് അപ്പ് ഇല്ല എന്നാണ് അവർ പറഞ്ഞത്. അങ്ങനെ കിളി പറന്നു നിന്ന ഞങ്ങളുടെ അടുത്തേക് ഒരു ടാക്സി ഡ്രൈവർ വന്നു പറഞ്ഞു ഒരു ഫാമിലി ഉണ്ട് അവർ 5 പേരെ ഉള്ളു നിങ്ങൾ 2 പേര് കൂടി വന്നാൽ ഒരാൾക് ₹100 തന്നാൽ മതി എന്ന്. അങ്ങനെ ഒരു omni വണ്ടിയുടെ പിൻ സീറ്റിൽ ഇരുന്നു കൊല്ലുരിലേക്.
ഒരു NSS ക്യാമ്പിൽ വെച്ച് പരിചയപ്പെട്ട എന്റെ സുഹൃത് സുധീപ് ന്റെ Sudheep Mangalassery സഹായത്തോടെ നേരത്തെ തന്നെ മൂകാംബിക ക്ഷേത്രത്തിനു അടുത്തുള്ള സ്വയംഭൂ റൂംസ് ഇൽ 1 റൂം ബുക്ക് ചെയ്തിരുന്നു. Non-AC റൂം ആണ് ബുക്ക് ചെയ്തത്, ഞായറാഴ്ച വെളുപ്പിനെ 3:30am നു check in ചെയ്തു. റൂമിൽ എത്തി കുളിച്ചു 4:30am നു അമ്പലത്തിലേക്, 5 മണിക് ആണ് ക്ഷേത്ര നട തുറക്കുന്നത്.
വലിയ മതിലിനു പുറത്തു, ക്ഷേത്രത്തിന്റെ തെക്കു വശത്തു ക്ഷേത്രത്തിനുള്ളിലേക് പ്രവേശിക്കാൻ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ കർണാടകയിൽ എത്തിയോ എന്ന് തന്നെ ഞങ്ങൾ ഒന്ന് ശങ്കിച്ചു കാരണം ആ നിരയിൽ നിന്ന 90% ആളുകളും മലയാളികൾ ആയിരുന്നു. മലയാളം തന്നെ പല ശൈലിയിൽ പറയുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് വന്ന ഭക്തർ. ഏകദേശം 6:30am ഓട് കൂടി ഞങ്ങൾ ദർശനം നടത്തി പുറത്തു വന്നു. മൂകാംബിക ക്ഷേത്രത്തിലെ പ്രധാന വഴിപാട് ആയ ലഡ്ഡു വാങ്ങിച്ചു, 2 എണ്ണം ₹50, അത് 4 എണ്ണം മേടിച്ചു പിന്നെ ₹50 നു ഒരു കുങ്കുമ അർച്ചനയും നടത്തി.
ഇനി കുടജാദ്രിയിലേക്…








I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.com/en-ZA/register-person?ref=JHQQKNKN