കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും പല വർണ്ണങ്ങൾ പൂശിയ കടലാസുകഷ്ണം ലോകം ഭരിച്ചിടുന്നിതെന്തു- കാലം
Comments
Loading comments…