ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു.
ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും ഇരുൾ മൂടുന്നു. ഇരുൾ വെളിച്ചത്തെ മാടിവിളിച്ച് പുതു ലോകം സൃഷ്ടിക്കുന്നു. അങ്ങനെ, മയക്കത്തിലും ജീവിതയാത്ര ഭൂമി ഉരുളുംവിധം ഉരുളുന്നു.
അതാണ് വിധി... വിധി വിധിയായി നീങ്ങുന്നു, നാം വിധിക്കൊപ്പം നീങ്ങുന്നു.
Comments
Loading comments…